കത്തികാട്ടി ഭീഷണിപ്പെടുത്തി പണം അപഹരിച്ച സംഭവം: പ്രതികള്‍ പോലിസ് പിടിയില്‍
മട്ടാഞ്ചേരി സ്വദേശി അനില്‍കുമാര്‍(തമ്പി).കണ്ണമാലി സ്വദേശി റോജന്‍(41) എന്നിവരെയാണ് ഫോര്‍ട്ട്‌കൊച്ചി പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്

കൊച്ചി: കൊച്ചി മേഖലയില്‍ നടത്തിയ നിരവധി കവര്‍ച്ച, പിടിച്ചുപറി കേസുകളിലെ പ്രതികള്‍ പോലിസ് പിടിയില്‍. മട്ടാഞ്ചേരി സ്വദേശി അനില്‍കുമാര്‍(തമ്പി).കണ്ണമാലി സ്വദേശി റോജന്‍(41) എന്നിവരെയാണ് ഫോര്‍ട്ട്‌കൊച്ചി പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം 26 ന് ഉച്ചയ്ക്ക് ് ഫോര്‍ട്ട്‌കൊച്ചി പ്രൈവറ്റ്ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന പ്രൈവറ്റ് ബസിലെ ജീവനക്കാരനേയും, ഉടമസ്ഥനേയും പ്രതികള്‍ തടഞ്ഞ് വച്ച് കത്തി കാണിച്ചും, ദേഹോപദ്രവം എല്‍പ്പിച്ചും, ഭീഷണിപ്പെടുത്തിയും പണം കവര്‍ന്ന സംഭവത്തില്‍ ഫോര്‍ട്ട്‌കൊച്ചി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
2008 മുതല്‍ കൊച്ചി സിറ്റിയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലെ പ്രതികളാണ് ഇവരെന്ന് പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മട്ടാഞ്ചേരി അസിസ്റ്റന്റ്് കമ്മീഷണര്‍ അറിയിച്ചു.
RELATED STORIES
ആറ് ജില്ലകളില് പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന് തീവയ്പ്: 'നിജസ്ഥിതി പറയാന് എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില് ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്, ഇതിനേക്കാള് ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന് മുട്ടാത്ത വാതിലുകളില്ല; സൈക്കിള് പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്...
3 Feb 2023 12:45 PM GMT