Latest News

അനുമതിയില്ലാതെ ഗൃഹജോലി റിക്രൂട്ട്‌മെന്റ്; യുഎഇയില്‍ 230 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടി

അനുമതിയില്ലാതെ ഗൃഹജോലി റിക്രൂട്ട്‌മെന്റ്; യുഎഇയില്‍ 230 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടി
X

ദുബയ്: അനുമതിയില്ലാതെ ഗൃഹജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി പരസ്യം നല്‍കിയ 230 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മനുഷ്യവിഭവശേഷി സ്വദേശീകരണ മന്ത്രാലയം (മോഹ്രെ) പൂട്ടിച്ചു. ആവശ്യമായ ലൈസന്‍സുകളോ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികളുമായുള്ള ബന്ധമോ ഇല്ലാതെ പ്രവര്‍ത്തിച്ച അക്കൗണ്ടുകള്‍ക്കെതിരേയാണ് കര്‍ശന നടപടികള്‍ സ്വീകരിച്ചത്.

അനധികൃത ഏജന്‍സികളുമായി ഇടപഴകുന്നത് തൊഴിലുടമകളുടെ നിയമപരമായ അവകാശങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നും, തൊഴിലാളികളുടെ പശ്ചാത്തല പരിശോധനയും മെഡിക്കല്‍ പരിശോധനയും കൃത്യമായി നടത്താത്ത സാഹചര്യത്തില്‍ കുടുംബങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

അംഗീകൃത റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സേവന മാനദണ്ഡങ്ങളും നിശ്ചിത നിരക്കുകളും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പരിശീലനം ലഭിച്ച തൊഴിലാളികളെയാണ് അവര്‍ നിയമിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ സ്വദേശികളും പ്രവാസികളും ഗൃഹജോലിക്കാരെ നിയമിക്കുമ്പോള്‍ ലൈസന്‍സുള്ള ഓഫീസുകളുടെ സേവനം മാത്രമേ ഉപയോഗിക്കാവൂ എന്നും മന്ത്രാലയം നിര്‍ദേശം നല്‍കി. സോഷ്യല്‍ മീഡിയയില്‍ വ്യാജ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 600590000 എന്ന നമ്പറില്‍ മന്ത്രാലയത്തെ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it