Latest News

പണിമുടക്കില്‍ സെക്രട്ടേറിയറ്റില്‍ ഹാജര്‍ നില 10.6%; ഇന്ന് ജോലിക്കെത്തിയത് 496 പേര്‍

പണിമുടക്കില്‍ സെക്രട്ടേറിയറ്റില്‍ ഹാജര്‍ നില 10.6%; ഇന്ന് ജോലിക്കെത്തിയത് 496 പേര്‍
X

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. പണിമുടക്ക് നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാര്‍ ജോലിക്ക് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച സര്‍ക്കാര്‍ 'ഡയസ്‌നോണ്‍' പ്രഖ്യാപിച്ചു. ജോലിക്ക് വരാത്തവര്‍ക്ക് അന്നത്തെ ശമ്പളം ലഭിക്കില്ലെന്നും അച്ചടക്ക നടപടികള്‍ ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ സെക്രട്ടേറിയറ്റില്‍ ഹാജര്‍ നില 10.6% മാത്രമാണ്. ഇന്ന് 11 മണി വരെ 494 പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. 4,600ലധികം ജീവനക്കാരാണ് സെക്രട്ടറിയേറ്റിലുള്ളത്.

Next Story

RELATED STORIES

Share it