Kerala

മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ മൂന്ന് പേര്‍ പോലിസ് പിടിയില്‍

കോഴിക്കോട് കൊയിലാണ്ടി ചെമ്പനോട് പനക്കല്‍ വീട്ടില്‍ മാത്യു (63), കൊടവൂര്‍ കൂരപെയിലി വീട്ടില്‍ നിസാര്‍ (29), കുന്നുകര വയല്‍ക്കര കല്ലിടിച്ചി വീട്ടില്‍ മനാഫ് (36) എന്നിവരെയാണ് പിടികൂടിയത്

മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ മൂന്ന് പേര്‍ പോലിസ് പിടിയില്‍
X

കൊച്ചി:മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ മൂന്ന് പേരെ പെരുമ്പാവൂരില്‍ നിന്നും പോലിസ് പിടികൂടി. കോഴിക്കോട് കൊയിലാണ്ടി ചെമ്പനോട് പനക്കല്‍ വീട്ടില്‍ മാത്യു (63), കൊടവൂര്‍ കൂരപെയിലി വീട്ടില്‍ നിസാര്‍ (29), കുന്നുകര വയല്‍ക്കര കല്ലിടിച്ചി വീട്ടില്‍ മനാഫ് (36) എന്നിവരെയാണ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയില്‍ കഴിഞ്ഞ ദിവസം രാത്രി രണ്ടരയോടെ പെരുമ്പാവൂര്‍ കാളച്ചന്തറോഡില്‍ വച്ചാണ് ഇവരെ പിടികൂടുന്നത്.

പോലിസിനെക്കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പോലിസ് സാഹസികമായി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവിധ സ്‌റ്റേഷനുകളിലെ നിരവധി മോഷണ കേസിലെ പ്രതികളാണ്. പെരുമ്പാവൂര്‍ എസ്എച്ച്ഒ സി ജയകുമാര്‍, എസ്‌ഐമാരായ റിന്‍സ് എം തോമസ്, ജോസി എം ജോണ്‍സന്‍, എഎസ്‌ഐ ദിലീപ്, എസ്‌സിപിഒ മാരായ രാമനാഥന്‍, സജിത്, സുബൈര്‍, ജെയ്ജു ആന്റണി, പി എ ഷിബു എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it