Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം;പ്രതി പിടിയില്‍

പോത്താനിക്കാട് സ്വദേശി അമല്‍ (22)നെയാണ് പോത്താനിക്കാട് പോലീസ് അറസറ്റ് ചെയ്തത്. പലതവണ ഇയാള്‍ പെണ്‍കുട്ടിയെ പീഢനത്തിനിരയാക്കിയതായി പോലിസ് പറഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം;പ്രതി പിടിയില്‍
X

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍.പോത്താനിക്കാട് സ്വദേശി അമല്‍ (22)നെയാണ് പോത്താനിക്കാട് പോലീസ് അറസറ്റ് ചെയ്തത്. പലതവണ ഇയാള്‍ പെണ്‍കുട്ടിയെ പീഢനത്തിനിരയാക്കിയതായി പോലിസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയിലെത്തി പ്രസവിച്ച കാര്യം ആശുപത്രി അധികൃതര്‍ പോലിസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ്, എസ്‌ഐമാരായ എന്‍ പി ശശി, എം പി എല്‍ദോസ് , പി എ കുര്യാക്കോസ്, എസ്‌സിപി. ഒ ഗിരീഷ് കുമാര്‍, സിപിഒ മാരായ ജീസണ്‍ വര്‍ഗ്ഗിസ്, റോബിന്‍ പി തോമസ്, എന്‍ യു ധയേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയാല്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it