Kerala

സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്കെതിരെ ആക്രമണം: യുവാവ് പിടിയില്‍

വെങ്ങോല സ്വദേശി നിഖില്‍(31) വിനെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പൂനൂര്‍ ഭാഗത്ത് വെച്ച് വെങ്ങോല സ്വദേശിയായ യുവതി ഓടിച്ചുവന്ന സ്‌കൂട്ടറില്‍ നിഖില്‍ തന്റെ സ്‌കൂട്ടര്‍ ഇടിപ്പിച്ച് യുവതിയെ റോഡില്‍ വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കൈവശം കരുതിയിരുന്ന കമ്പി കൊണ്ട് കുത്താന്‍ ശ്രമിച്ചുവെങ്കിലും യുവതി തടഞ്ഞ കാരണം കുത്തേല്‍ക്കാതെ രക്ഷപ്പെട്ടു

സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്കെതിരെ ആക്രമണം: യുവാവ് പിടിയില്‍
X

കൊച്ചി:സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെങ്ങോല സ്വദേശി നിഖില്‍(31) വിനെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പൂനൂര്‍ ഭാഗത്ത് വെച്ച് വെങ്ങോല സ്വദേശിയായ യുവതി ഓടിച്ചുവന്ന സ്‌കൂട്ടറില്‍ നിഖില്‍ തന്റെ സ്‌കൂട്ടര്‍ ഇടിപ്പിച്ച് യുവതിയെ റോഡില്‍ വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കൈവശം കരുതിയിരുന്ന കമ്പി കൊണ്ട് കുത്താന്‍ ശ്രമിച്ചുവെങ്കിലും യുവതി തടഞ്ഞ കാരണം കുത്തേല്‍ക്കാതെ രക്ഷപ്പെട്ടു.

സംഭവത്തില്‍ പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികില്‍യിലാണ്. മുന്‍പ് ഇതേ പരാതിക്കാരിയെ ആക്രമിച്ചതിനും, സുഹൃത്തിനെ കൊലപ്പെത്താന്‍ ശ്രമിച്ചതിനും പെരുമ്പാവൂര്‍ പോലിസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ റിന്‍സ് എം തോമസ്, ജോസ്സി എം ജോണ്‍സണ്‍, എഎസ്‌ഐ എന്‍ കെ ബിജു, എസ്‌സിപിഒ പി എ ഷിബുഎന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Next Story

RELATED STORIES

Share it