Kerala

പറവൂരില്‍ യുവതിയെ വീടിനുള്ളില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: സഹോദരി ജിത്തുവിനെ വീട്ടിലെത്തിച്ച് പോലിസ് തെളിവെടുപ്പ് തുടങ്ങി

ഉച്ചയോടെ ജിത്തുവിനെ കോടതിയില്‍ ഹാജരാക്കിയേക്കും.പറവൂര്‍ സ്വദേശി ശിവാനന്ദന്റെ രണ്ടു പെണ്‍മക്കളില്‍ മൂത്തയാളായ വിസ്മയ(25)യെയാണ് വീടിനുള്ളില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇതിനു പിന്നാലെ സഹോദരി ജിത്തുവിനെ കാണാതാകുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയില്‍ കാക്കനാട് അഭയകേന്ദ്രത്തില്‍ നിന്നാണ് ഇന്നലെ വൈകിട്ട് പോലിസ് ജിത്തുവിനെ പിടികൂടിയത്

പറവൂരില്‍ യുവതിയെ വീടിനുള്ളില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: സഹോദരി ജിത്തുവിനെ വീട്ടിലെത്തിച്ച് പോലിസ് തെളിവെടുപ്പ് തുടങ്ങി
X

കൊച്ചി: പറവൂരില്‍ യുവതിയെ വീടിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ സഹോദരി ജിത്തു(വിനെ വീട്ടിലെത്തിച്ച് പോലസിന്റെ തെളിവെടുപ്പ്.ഉച്ചയോടെ ജിത്തുവിനെ കോടതിയില്‍ ഹാജരാക്കിയേക്കും.വിസ്മയയെ കുത്താന്‍ ഉപയോഗിച്ച കത്തിയും പോലിസ് തെളിവെടുപ്പിനിടയില്‍ വീട്ടില്‍ നിന്നും കണ്ടെത്തി.വിസ്മയയോട് മാതാപിതാക്കള്‍ കൂടുതല്‍ സ്‌നേഹം കാണച്ചതാണ് കൊലപാതകത്തിന്റെ പ്രധാന കാരണമെന്നാണ് ജിത്തു പോലിസിനോട് പറഞ്ഞതെന്നാണ് വിവരം.വിസ്മയയെ കത്തി ഉപയോഗിച്ച് ആക്രമിച്ചതിനിടയില്‍ ജിത്തുവിന്റെ വിരലിലും മുറിവേറ്റിരുന്നു.ഈ മുറിവ് എറണാകുളത്തെ ആശുപത്രിയില്‍ എത്തിയാണ് വെച്ചു കെട്ടിയതെന്ന് ജിത്തു പോലിസിനോട് പറഞ്ഞുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.

പറവൂര്‍ സ്വദേശി ശിവാനന്ദന്റെ രണ്ടു പെണ്‍മക്കളില്‍ മൂത്തയാളായ വിസ്മയ(25)യെയാണ് വീടിനുള്ളില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇതിനു പിന്നാലെ സഹോദരി ജിത്തുവിനെ കാണാതാകുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയില്‍ കാക്കനാട് അഭയകേന്ദ്രത്തില്‍ നിന്നാണ് ഇന്നലെ വൈകിട്ട് പോലിസ് ജിത്തുവിനെ പിടികൂടിയത്.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താനാണ് വിസ്മയെ കൊന്നതെന്ന് ജിത്തു പോലിസിനോട് സമ്മതിച്ചുവെന്നാണ് പുറത്തു വരുന്ന റിപോര്‍ട്ടുകള്‍.വിസ്മയയുടെ മരണം കൊലപാതകമാണെന്ന് പോലിസ് തുടക്കത്തില്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. സംഭവത്തിനു ശേഷം സഹോദരി ജിത്തുവിനെ കാണാതായതോടെ ഈ സംശയം പോലിസിന് ബലപ്പെട്ടിരുന്നു. ജിത്തു വീട്ടില്‍ നിന്നും ഓടിപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു.എന്നാല്‍ ജിത്തുവിനെ കണ്ടെത്താതെ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു പോലിസ്.

ജിത്തുവിനെ കണ്ടെത്തുന്നതിനായി പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.സംഭവത്തിനു ശേഷം വീട്ടില്‍ നിന്നും മുങ്ങിയ ജിത്തു അലഞ്ഞു തിരിഞ്ഞു എറണാകുളത്തെത്തി.എറണാകുളത്ത് വെച്ച് പുലര്‍ച്ചെ ഒന്നരയോടെ പോലിസിന്റെ കൈയ്യില്‍ ജിത്തുവിനെ കിട്ടിയെങ്കിലും വിസ്മയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നയാളാണെന്ന് പോലിസിന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തലമൊട്ടയടിച്ച ജിത്തു പരസ്പര വിരുദ്ധമായിട്ടായിരുന്നു സംസാരിച്ചത്.

താന്‍ ലക്ഷദ്വീപ് സ്വദേശിനിയാണെന്നാണ് ജിത്തു പോലിസിനോട് പറഞ്ഞത്.തുടര്‍ന്നാണ് പോലിസ് ജിത്തുവിനെ കാക്കനാടുള്ള അഭയകേന്ദ്രത്തിലെത്തിച്ചത്. ലക്ഷദ്വീപ് പോലിസിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അവര്‍ എത്തി അന്വേഷണം നടത്തിയെങ്കിലും ലക്ഷ ദ്വീപ് സ്വദേശിയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ വിസ്മയയുടെ കൊലപാതക കേസ് അന്വേഷിക്കുന്ന പറവൂര്‍ പോലിസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവര്‍ അഭയ കേന്ദ്രത്തിലെത്തി നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലില്‍ ജിത്തുവിനെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് വീടിനുള്ളില്‍ വിസ്മയയെ വീട്ടിലെ മുറിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലായിരുന്നു. വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നതുകണ്ട് സമീപവാസികളാണ് പോലിസിലും അഗ്നിശമന സേനയിലും വിവരം അറിയിച്ചത്.തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തിയെങ്കിലും ഗേറ്റും വാതിലും ഉള്ളില്‍ നിന്നും പൂട്ടിയിരുന്നതിനാല്‍ മതില്‍ ചാടിയാണ് ഉള്ളില്‍ കടന്ന് തീയണച്ചത്.അപ്പോഴേയ്ക്കും മുറിയാകെ തീപിടിച്ചു നശിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ വിസ്മയയുടെ മൃതദേഹം കണ്ടെത്തിയത്.മാതാപിതാക്കള്‍ എത്തി മൃതദേഹത്തില്‍ കണ്ടെ ലോക്കറ്റ് നോക്കിയാണ് മരിച്ചത് വിസ്മയയാണെന്ന് തിരിച്ചറിഞ്ഞത്.തുടര്‍ന്ന് ശാസ്ത്രീയ പരിശോധന നടത്തിയാണ് പോലിസ് ഇത് സ്ഥിരീകരിച്ചത്.വിസ്മയയുമായി തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കത്തിയെടുത്ത് വിസ്മയയെ കു്ത്തുകയുമായിരുന്നുവെന്ന് ജിത്തു പോലിസിന് മൊഴി നല്‍കിയെന്നാണ് പുറത്തുവന്നിരിക്കുന്ന റിപോര്‍ട്ടുകള്‍.വിസ്മയ മരിച്ചുവെന്ന് വ്യക്തമായതോടെ മണ്ണെണ്ണ ഒഴിച്ച് തീയിട്ട ശേഷം വീടിന്റെ പിന്‍വാതിലിലൂടെ രക്ഷപെട്ടുവെന്നാണ് ജിത്തു പോലിസിന് നല്‍കിയ മൊഴിയെന്നാണ് ലഭിക്കുന്ന വിവരം.

Next Story

RELATED STORIES

Share it