Kerala

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയില്‍

തുരുത്തിശ്ശേരി പള്ളിക്കല്‍ വീട്ടില്‍ ബിജു (അപ്പക്കാളാ ബിജു -39) വിനെ യാണ് നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്.ബാറിലുണ്ടായ വഴക്കിനെ തുടര്‍ന്ന് നിഥിന്‍ എന്നായാളെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താല്‍ ശ്രമിക്കുകയായിരുന്നു

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയില്‍
X

കൊച്ചി: നെടുബാശ്ശേരി ബാറില്‍ വെച്ച് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.തുരുത്തിശ്ശേരി പള്ളിക്കല്‍ വീട്ടില്‍ ബിജു (അപ്പക്കാളാ ബിജു -39) വിനെ യാണ് നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 ന് വൈകിട്ടാണ് സംഭവം. ബാറിലുണ്ടായ വഴക്കിനെ തുടര്‍ന്ന് നിഥിന്‍ എന്നായാളെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താല്‍ ശ്രമിക്കുകയായിരുന്നു.

സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടതും, നിരവധി കേസിലെ പ്രതിയുമാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ പി എം ബൈജു, എസ് ഐ അനീഷ് കെ ദാസ്, എ എസ് ഐ എം എസ് ബിജേഷ്, സി പി ഒ യശാന്ത് എന്നിവരണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it