Kerala

നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; അനധികൃതമായി കടത്തിക്കൊണ്ടുവന്ന 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

ഇന്ന് പുലര്‍ച്ചെ ഖത്തറില്‍ നിന്നും നേരിട്ട് നെടുമ്പാശേരി രാജ്യാന്തര വിമാനതാവളത്തില്‍ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്

നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; അനധികൃതമായി കടത്തിക്കൊണ്ടുവന്ന 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
X

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാന താവളംത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. അനധികൃതമായി കടത്തിക്കൊണ്ടുവന്ന 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് വിദേശത്ത് നിന്നും വന്ന യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ ഖത്തറില്‍ നിന്നും നേരിട്ട് നെടുമ്പാശേരി രാജ്യാന്തര വിമാനതാവളത്തില്‍ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ എത്തിയ യാത്രക്കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ് അനധികൃതമായി സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത്.

പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.സ്വര്‍ണ്ണം ആര്‍ക്കുവേണ്ടിയാണ് ഇയാള്‍ കടത്തുവാന്‍ ശ്രമിച്ചതെന്നതു ഉള്‍പ്പടെയുടെ കാര്യങ്ങള്‍ അറിയുന്നതിനായി ഇയാളെ കസ്റ്റംസ് എയര്‍ ഇന്റലിജന്റ്‌സ് വിഭാഗം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Next Story

RELATED STORIES

Share it