Kerala

യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്:സഹോദരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍

കോട്ടുവള്ളി സ്വദേശി സാജു (48) ഇയാളുടെ സഹോദരന്‍ സജ്ജന്‍ (52) എന്നിവരെയാണ് നോര്‍ത്ത് പറവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. വാണിയക്കാട് ഭാഗത്തുള്ള മനോജ് എന്നയാളാണ് മരിച്ചത്

യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ  കേസ്:സഹോദരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍
X

കൊച്ചി: യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കോട്ടുവള്ളി സ്വദേശി സാജു (48) ഇയാളുടെ സഹോദരന്‍ സജ്ജന്‍ (52) എന്നിവരെയാണ് നോര്‍ത്ത് പറവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. വാണിയക്കാട് ഭാഗത്തുള്ള മനോജ് എന്നയാളാണ് മരിച്ചത്.

വാണിയക്കാടുള്ള സജ്ജന്റെ പലചരക്ക് കടയില്‍ കൊടുക്കാനുള്ള പണത്തെ സംബന്ധിച്ചുള്ള വാക്ക് തര്‍ക്കത്തിനൊടുവില്‍ സജ്ജനും സഹോദരന്‍ സാജുവും ചേര്‍ന്ന് മനോജിനെ മര്‍ദ്ദിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ മനോജ് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗ്ഗീസ്, എസ് ഐ ബേബി ജോസഫ്, എഎസ്എ സെല്‍വരാജ്, അബ്ദു റസാഖ്, സിപിഒ മാരായ ബിന്ദുരാജ്, ബൈജു എന്നിവരാണ് ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it