Kerala

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; ഭാര്യയെയും മകളെയും കൊത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഗൃഹനാഥന്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍ ചിന്താമണി റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന നാരായ പ്പറമ്പില്‍ വീട്ടില്‍ മണികണ്ഠന്‍ (46) നെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; ഭാര്യയെയും മകളെയും കൊത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഗൃഹനാഥന്‍ അറസ്റ്റില്‍
X

കൊച്ചി: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഗൃഹനാഥന്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ ചിന്താമണി റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന നാരായ പ്പറമ്പില്‍ വീട്ടില്‍ മണികണ്ഠന്‍ (46) നെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.

ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം മദ്യം വാങ്ങാന്‍ നല്‍കാത്തതിലുള്ള വിരോധത്തിലാണ് ഇയാള്‍ ഇരുവരെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു. കത്തി കുത്തില്‍ പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് , എ എസ് ഐ ദിലീപ്, എസ്‌സിപി ഒ മാരായ മുഹമ്മദ്, മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it