Kerala

വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ സംഘം പിടിയില്‍

ആനിക്കാട് സ്വദേശികളായ അമല്‍ രാജന്‍ (30), അമല്‍ നാഥ് (20), ആവോലി സ്വദേശി ജസ് വിന്‍(21) എന്നിവരെയാണ് മുവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. ആനിക്കാട് സ്വദേശി ടോണി ബെന്നി സുഹൃത്ത് ആന്റണി ഷീന്‍ എന്നിവരെയാണ് ഇവര്‍ ആക്രമിച്ചത്

വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ സംഘം പിടിയില്‍
X

കൊച്ചി: വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് യുവാക്കളെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ആനിക്കാട് സ്വദേശികളായ അമല്‍ രാജന്‍ (30), അമല്‍ നാഥ് (20), ആവോലി സ്വദേശി ജസ് വിന്‍(21) എന്നിവരെയാണ് മുവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. ആനിക്കാട് സ്വദേശി ടോണി ബെന്നി സുഹൃത്ത് ആന്റണി ഷീന്‍ എന്നിവരെയാണ് ഇവര്‍ ആക്രമിച്ചത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെ ആനിക്കാട് ആക്വഡേറ്റിന് സമീപമാണ് സംഭവം. സംസാരിച്ച് നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ സംഘം പൈനാപ്പിള്‍ കൃഷിക്ക് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ഇന്‍സ്‌പെക്ടര്‍ എം കെ സജീവ്, എസ് ഐ സി കെ ബഷീര്‍, എഎസ്‌ഐ മാരായ ജയകുമാര്‍, സുനില്‍ സാമുവല്‍, ഇ ടി സജിമോന്‍, അബ്ദുള്‍ റഹ്മാന്‍, സിപിഒ മാരായ ജിസ്‌മോന്‍, അബൂബക്കര്‍, ഷെഹിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it