Kerala

കടയുടമയെ ആക്രമിച്ച് കൊലപ്പെട്ടത്താന്‍ ശ്രമം:മൂന്നു പേര്‍ പിടിയില്‍

വയനാട് മാനന്തവാടി സ്വദേശി ജാര്‍ബിക് ജെയിംസ് (38), മുളവൂര്‍ പേഴക്കാപ്പള്ളി സ്വദേശി അബ്ദുള്ള (44). ഐരാപുരം സ്വദേശി ഡിനില്‍ (36) എന്നിവരെയാണ് മൂവാറ്റുപുഴ പോലിസ് പിടികൂടിയത്.മൂവാറ്റുപുഴ ഐ.റ്റി.ആര്‍ ജംഗ്ഷനില്‍ പച്ചക്കറി കട നടത്തുന്ന ഇടുക്കി തൊടുപുഴ സ്വദേശി നിസാമുദ്ദീനെയാണ് പ്രതികള്‍ ആക്രമിച്ചത്

കടയുടമയെ ആക്രമിച്ച് കൊലപ്പെട്ടത്താന്‍ ശ്രമം:മൂന്നു പേര്‍ പിടിയില്‍
X

കൊച്ചി: കടയുടമയെ ആക്രമിച്ച് കൊലപ്പെട്ടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. വയനാട് മാനന്തവാടി സ്വദേശി ജാര്‍ബിക് ജെയിംസ് (38), മുളവൂര്‍ പേഴക്കാപ്പള്ളി സ്വദേശി അബ്ദുള്ള (44). ഐരാപുരം സ്വദേശി ഡിനില്‍ (36) എന്നിവരെയാണ് മൂവാറ്റുപുഴ പോലിസ് പിടികൂടിയത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

മൂവാറ്റുപുഴ ഐ.റ്റി.ആര്‍ ജംഗ്ഷനില്‍ പച്ചക്കറി കട നടത്തുന്ന ഇടുക്കി തൊടുപുഴ സ്വദേശി നിസാമുദ്ദീനെയാണ് പ്രതികള്‍ ആക്രമിച്ചത്. പ്രതികള്‍ മദ്യപിച്ച് വിഷു ദിവസം കടയുടെ മുന്‍പില്‍ പടക്കം പൊട്ടിച്ചത് നിസാമുദ്ദീന്‍ ചോദ്യം ചെയ്തിരുന്നു.

ഇതില്‍ പ്രകോപിതരായ അക്രമി സംഘം കടയില്‍ അതിക്രമിച്ച് കയറിയ നിസാമുദ്ദീനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച കടയിലെ തൊഴിലാളിയെയും ഇവര്‍ ആക്രമിച്ചുവെന്ന് പോലിസ് പറഞ്ഞു.ഇന്‍സ്‌പെക്ടര്‍ എം കെ സജീവ്, എസ് ഐ ബഷീര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it