Kerala

യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാല്‍സംഗം ചെയ്ത സംഭവം: ഒരാള്‍ കൂടി പോലിസ് പിടിയില്‍

കേസിലെ മൂന്നാം പ്രതി പള്ളൂരുത്തി സ്വദേശി ഷമീര്‍(45)നെയാണ് തൃക്കാക്കര പോലിസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്

യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാല്‍സംഗം ചെയ്ത സംഭവം: ഒരാള്‍ കൂടി പോലിസ് പിടിയില്‍
X

കൊച്ചി: കാക്കനാട് ഫോട്ടോഷൂട്ടിനായി എത്തിയ യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഒരു പ്രതികൂടി പോലിസ് പിടിയില്‍.കേസിലെ മൂന്നാം പ്രതി പള്ളൂരുത്തി സ്വദേശി ഷമീര്‍(45)നെയാണ് തൃക്കാക്കര പോലിസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികളില്‍ സലിംകുമാര്‍,അജ്മല്‍ എന്നിവരെ നേരത്തെ പോലിസ് അറസ്റ്റു ചെയ്തിരുന്നു.

നവംബര്‍ 29 മുതല്‍ ഡിസംബര്‍ മൂന്നുവരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം.കാക്കനാട് ഫോട്ടോ ഷൂട്ടിനായി എത്തിയ യുവതിയുടെ മുന്‍ പരിചയക്കാരനായ സലിന്‍കുമാറാണ് താമസിക്കുന്നതിനായി ലോഡ്ജില്‍ മുറിയെടുത്ത് നല്‍കിയത്. ലോഡ് ജില്‍ എത്തിയ യുവതിയെ ലോഡ്ജുടമയുടെ ഒത്താശയോടെയാണ് സലിന്‍ കുമാര്‍,അജ്മല്‍,ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് മദ്യത്തിലും പാനീയത്തിലും മയക്ക് മരുന്ന് നല്‍കി കൂട്ട ബലാല്‍സംഗം ചെയ്തത്.ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയുമാണ് വീണ്ടും പീഡനം നടത്തിയതെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it