Kerala

നേഴ്‌സിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത്(33)നെയാണ് കൊച്ചി സിറ്റി പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി യു കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്

നേഴ്‌സിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍
X

കൊച്ചി:നേഴ്‌സിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍.തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത്(33)നെയാണ് കൊച്ചി സിറ്റി പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി യു കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ സ്വദേശിനിയായ നേഴ്‌സിനെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തി 40,000 രൂപ തട്ടിയത്. നേഴ്‌സിനെയും ഭര്‍ത്താവിനെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.ഒരിക്കല്‍ പണം തട്ടിയതിനു ശേഷം വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഇവര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ് വൈറ്റിലയിലെ ഒരു ഹോസ്റ്റലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it