Kerala

നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലു മണ്ഡലങ്ങളിലെ തോല്‍വി: എറണാകുളം സിപിഎമ്മില്‍ കൂട്ട നടപടി

പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമായ കൂത്താട്ടുകുളം ഏരിയ കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കി. രണ്ടു ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളെയും മൂന്നു ജില്ലാ കമ്മറ്റിയംഗങ്ങളെയും രണ്ട് ഏരിയ കമ്മിറ്റി സെക്രട്ടറിമാരെയും അഞ്ച് ഏരിയ കമ്മിറ്റിയംഗങ്ങളെയും സ്‌പെന്റു ചെയ്തു.ഒരു ഏരിയ കമ്മിറ്റിയംഗത്തെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കി

നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലു മണ്ഡലങ്ങളിലെ തോല്‍വി: എറണാകുളം സിപിഎമ്മില്‍ കൂട്ട നടപടി
X

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ നാല് നിയോജമണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പരാജയവുമായി ബന്ധപ്പെട്ട് എറണാകുളത്തെ സിപിഎമ്മില്‍ കൂട്ട നടപടി.പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമായ കൂത്താട്ടുകുളം ഏരിയ കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കി. രണ്ടു ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളെയും മൂന്നു ജില്ലാ കമ്മറ്റിയംഗങ്ങളെയും സസ്‌പെന്റു ചെയ്തു.രണ്ട് ഏരിയ കമ്മിറ്റി സെക്രട്ടറിമാരെയും അഞ്ച് ഏരിയ കമ്മിറ്റിയംഗങ്ങളെയും സസ്‌പെന്റുചെയ്തു.ഒരു ഏരിയ കമ്മിറ്റിയംഗത്തെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കി.

പെരുമ്പാവൂര്‍,പിറവം,തൃക്കാക്കര,തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തോല്‍വി സംബന്ധിച്ചാണ് പാര്‍ട്ടി അന്വേഷണം നടത്തിയത്.ഇതിനായി രണ്ട് കമ്മീഷനുകളെ എറണാകുളം ജില്ലാ കമ്മിറ്റി നിയോഗിച്ചിരുന്നു.സി എം ദിനേശ് മണി,പി എം ഇസ്മയില്‍ എന്നിവരെയായിരുന്നു പിറവം,പെരുമ്പാവൂര്‍ നിയോജകമണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ നിയോഗിച്ചിരുന്നത്.ഗോപി കോട്ടമുറിയ്ക്കല്‍,കെ ജെ ജേക്കബ് എന്നിവരെയായിരുന്നു തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ നിയോഗിച്ചിരുന്നത്.

പിറവം,പെരുമ്പാവൂര്‍ മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് (ജോസ് കെ മാണി)സ്ഥാനാര്‍ഥികളും തൃക്കാക്കര,തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥികളുമായിരുന്നു മല്‍സരിച്ചിരുന്നത്.തോല്‍വി സംബന്ധിച്ച് അന്വേഷണ കമ്മീഷനുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സിപിഎം ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്തതിനു ശേഷമാണ് നടപടിയുണ്ടായിരിക്കുന്നത്.

ഗുരുതരമായ സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റിയംഗവും കൂത്താട്ടുകുളം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഷാജു ജേക്കബ്ബിനെ പാര്‍ട്ടിയില്‍ നിന്നും പൂറത്താക്കാന്‍ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അറിയിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എന്‍ സി മോഹനന്‍, സി കെ മണി ശങ്കര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ സി എന്‍ സുന്ദരന്‍,പി കെ സോമന്‍,വി പി ശശീന്ദ്രന്‍,വൈറ്റില ഏരിയ കമ്മിറ്റി സെക്രട്ടറി കെ ഡി വിന്‍സെന്റ്,പെരുമ്പാവൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറി പി എം സലിം,ഏരിയ കമ്മിറ്റിയംഗങ്ങളായ എം ഐ ബീരാസ്,സാജുപോള്‍,ആര്‍ എം രാമചന്ദ്രന്‍,കൂത്താട്ടു കുളം ഏരിയ കമ്മിറ്റിയിലെ പാര്‍ട്ടി അംഗങ്ങളായ അരുണ്‍ സത്യന്‍,അരുണ്‍ വി മോഹന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്‌പെന്റു ചെയ്യാനും പെരുമ്പാവൂര്‍ ഏരിയ കമ്മിറ്റി അംഗമായ സി ബി ജബ്ബാറിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് നീക്കാനും തീരുമാനിച്ചതായും ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it