Kerala

കൊച്ചി മെട്രൊ സര്‍വീസ് പുനരാരംഭിച്ചു; യാത്രാ നിരക്കില്‍ ഇളവ്

ലോക്ഡൗണിനെ തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ച് 23 മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. അണ്‍ലോക്ക് നാലില്‍ മെട്രൊ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്. കര്‍ശന നിബന്ധനകളോടെയാണ് മെട്രൊ സര്‍വീസുകള്‍ തുടങ്ങുന്നത്. യാത്രക്കാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കുന്നതിനായി സീറ്റുകളില്‍ അടയാളങ്ങള്‍ ചെയ്തിട്ടുണ്ട്. നിന്നു യാത്ര ചെയ്യുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ മാത്രമായിരിക്കും അനുവാദം

കൊച്ചി മെട്രൊ സര്‍വീസ് പുനരാരംഭിച്ചു; യാത്രാ നിരക്കില്‍ ഇളവ്
X

കൊച്ചി: 169 ദിവസത്തെ ഇടവേളയ്ക്കു ശേഷം കൊച്ചി മെട്രൊ ഇന്നു മുതല്‍ സര്‍വീസ് ആരംഭിച്ചു. രാവിലെ ഏഴു മുതലാണ് സര്‍വീസ് ആരംഭിച്ചത്. വൈകിട്ട് ഒമ്പതു വരെയാണ് സര്‍വീസ്‌.ലോക്ഡൗണിനെ തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ച് 23 മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. അണ്‍ലോക്ക് നാലില്‍ മെട്രൊ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്. കര്‍ശന നിബന്ധനകളോടെയാണ് മെട്രൊ സര്‍വീസുകള്‍ തുടങ്ങുന്നത്. യാത്രക്കാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കുന്നതിനായി സീറ്റുകളില്‍ അടയാളങ്ങള്‍ ചെയ്തിട്ടുണ്ട്. നിന്നു യാത്ര ചെയ്യുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ മാത്രമായിരിക്കും അനുവാദം. കൂടാതെ ഓരോ ട്രിപ്പിന് ശേഷവും അണുവിമുക്തമാക്കിയതിനു ശേഷമായിരിക്കും അടുത്ത ട്രിപ്പ്.

നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ക്കു മാത്രമായിരിക്കും സഞ്ചരിക്കാന്‍ കഴിയുക.യാത്രക്കിടെ എല്ലാ സ്റ്റേഷനുകളിലും ഇരുപത് സെക്കന്റ് ട്രെയിനിന്റെ എല്ലാ വാതിലുകളും തുറന്നിടും. ടിക്കറ്റെടുക്കാന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ക്കാണ് മുന്‍ഗണന. അല്ലെങ്കില്‍ പ്രത്യേകമായി തയാറാക്കിയിട്ടുള്ള ബോക്‌സില്‍ പണം നിക്ഷേപിക്കണം. അധിക പണമാണെങ്കില്‍ അണുവിമുക്തമാക്കിയതിനു ശേഷം ബാക്കി പണം തിരികെ നല്‍കും. കൊവിഡ് കണക്കിലെടുത്ത് ഇന്നു മുതല്‍ മെട്രോ നിരക്കുകളില്‍ ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. ആറു സ്ലാബുകളായിരുന്ന നിരക്കുകള്‍ നാലായി കുറച്ചു. 10, 20, 30, 50 എന്നിങ്ങനെയാകും പുതിയ നിരക്കുകള്‍. നേരത്തെയിതു 10, 20, 30, 40, 50, 60 എന്നിങ്ങനെയായിരുന്നു. പുതിയ നിരക്കു പ്രാബല്യത്തില്‍ വരുന്നതോടെ 20 രൂപ ടിക്കറ്റ് എടുക്കുന്ന ഒരാള്‍ക്ക് അഞ്ട് സ്റ്റേഷനുകള്‍ വരെ സഞ്ചരിക്കാം. 30 രൂപയ്ക്കു 12 സ്റ്റേഷനുകള്‍ വരെയും 50 രൂപയ്ക്കു 12 സ്റ്റേഷനുകളില്‍ കൂടുതലും സഞ്ചരിക്കാം.

കൊച്ചി വണ്‍ കാര്‍ഡുള്ളവര്‍ക്കു 10 ശതമാനം ഇളവു ലഭിക്കും. വീക്ക് ഡേ പാസ് 110 (പഴയ നിരക്ക് 125), വീക്കെന്‍ഡ് പാസ് 220 (പഴയ നിരക്ക് 250) എന്നിങ്ങനെയാണു കുറച്ചത്‌നിലവില്‍ ആലുവ മുതല്‍ തൈക്കൂടം വരെയായിരുന്നു മെട്രോ സര്‍വീസ്. ഇന്ന് ഉച്ചകഴിഞ്ഞ് മുതല്‍ പേട്ടയിലേക്കു സര്‍വീസ് ആരംഭിച്ചും ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പേട്ടയിലേക്കുള്ളസര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ഇതോടെ ആലുവ മുതല്‍ പേട്ട വരെയുള്ള ആദ്യ ഘട്ടത്തിലുള്ള പൂര്‍ണമായും സര്‍വീസ് ആരംഭിക്കും. പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെ ദീര്‍ഘിപ്പിച്ച മൂന്നു കിലോമീറ്റര്‍ ദൂരത്തിലുള്ള പാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it