Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 958 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 %

946 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.മൂന്നു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ രണ്ടു പേര്‍ക്കും ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 958 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 958 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.21 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 946 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.മൂന്നു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ രണ്ടു പേര്‍ക്കും ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.

പുത്തന്‍വേലിക്കര 58,തൃക്കാക്കര 39,തൃപ്പൂണിത്തുറ 35,പിറവം 32,കോട്ടുവള്ളി 24,അങ്കമാലി 23,പള്ളിപ്പുറം 22,

കുമ്പളം 20,ആലങ്ങാട് 19,കളമശ്ശേരി 19,മുടക്കുഴ 19,വടക്കേക്കര 19,മാറാടി 18,മുളവുകാട് 18,കരുമാലൂര്‍ 17,

ഞാറക്കല്‍ 16,കടുങ്ങല്ലൂര്‍ 15,പല്ലാരിമംഗലം 14,എളംകുന്നപ്പുഴ 13,കടവന്ത്ര 13,രായമംഗലം 13,ഏഴിക്കര 12,

നെടുമ്പാശ്ശേരി 12,മരട് 12,മലയാറ്റൂര്‍ നീലീശ്വരം 12,വെങ്ങോല 12,എടത്തല 11,കോതമംഗലം 11,ചിറ്റാറ്റുകര 11,വടവുകോട് 11,ഏലൂര്‍ 10,കലൂര്‍ 10,കാലടി 10,കുന്നുകര 10,കൂവപ്പടി 10,നോര്‍ത്തുപറവൂര്‍ 10,ഫോര്‍ട്ട് കൊച്ചി 10,വേങ്ങൂര്‍ 10,കുന്നത്തുനാട് 9,വാളകം 9,ഒക്കല്‍ 8,പാമ്പാകുട 8,മട്ടാഞ്ചേരി 8,ആമ്പല്ലൂര്‍ 7,എളമക്കര 7,

കറുകുറ്റി 7,ചെങ്ങമനാട് 7,ചേന്ദമംഗലം 7,ആലുവ 6,കല്ലൂര്‍ക്കാട് 6,ചേരാനല്ലൂര്‍ 6,ചോറ്റാനിക്കര 6,തുറവൂര്‍ 6,

മുളന്തുരുത്തി 6,മൂവാറ്റുപുഴ 6,വൈറ്റില 6,ഇലഞ്ഞി 5,കുഴിപ്പള്ളി 5,കൂത്താട്ടുകുളം 5,ചെല്ലാനം 5,പള്ളുരുത്തി 5,പെരുമ്പാവൂര്‍ 5,മഴുവന്നൂര്‍ 5,വരാപ്പുഴ 5,ഇതര സംസ്ഥാന തൊഴിലാളി 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെഎറണാകുളം സൗത്ത്, എളംകുളം, കിഴക്കമ്പലം, കുമ്പളങ്ങി, തിരുവാണിയൂര്‍, തോപ്പുംപടി,

പാറക്കടവ്, പൈങ്ങോട്ടൂര്‍, മഞ്ഞപ്ര, വാഴക്കുളം, ശ്രീമൂലനഗരം, അശമന്നൂര്‍, ആയവന, ഇടപ്പള്ളി,

എടക്കാട്ടുവയല്‍, എടവനക്കാട്, ഐക്കാരനാട്, കവളങ്ങാട്, കീഴ്മാട്, കോട്ടപ്പടി, ചൂര്‍ണ്ണിക്കര, തേവര,

പനമ്പള്ളി നഗര്‍, പായിപ്ര, പാലാരിവട്ടം, മൂക്കന്നൂര്‍, രാമമംഗലം, വെണ്ണല, ഉദയംപേരൂര്‍, എറണാകുളം നോര്‍ത്ത്, കരുവേലിപ്പടി ,നെല്ലിക്കുഴി, പോണേക്കര, മഞ്ഞള്ളൂര്‍, മണീട്, മുണ്ടംവേലി, അയ്യമ്പുഴ, ആരക്കുഴ, ആവോലി,

കാഞ്ഞൂര്‍, കീരംപാറ, തമ്മനം, നായരമ്പലം, പനയപ്പിള്ളി, പൂതൃക്ക, വടുതല, വാരപ്പെട്ടി എന്നിവടങ്ങളില്‍

ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 634 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1639 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1177 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 33216 ആണ്.

7915 പേരാണ്ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 9380 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it