Top

എറണാകുളം ജില്ലയില്‍ ഇന്ന് 921 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.28 %

896 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.19 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 921 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.28 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 921 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8.28 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 896 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.19 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

പായിപ്ര 36,കളമശ്ശേരി 32,പാറക്കടവ് 30,എളംകുന്നപ്പുഴ 29,തൃപ്പൂണിത്തുറ 29,ചെല്ലാനം 28

,ഏഴിക്കര 24,കുട്ടമ്പുഴ 23,തൃക്കാക്കര 23,അങ്കമാലി 21,ഞാറക്കല്‍ 18,കവളങ്ങാട് 17,കടവന്ത്ര 16,

ചൂര്‍ണ്ണിക്കര 16,പള്ളിപ്പുറം16,പെരുമ്പാവൂര്‍ 16,വൈറ്റില 16,ഇടപ്പള്ളി 15,തിരുവാണിയൂര്‍ 15,

നോര്‍ത്തുപറവൂര്‍ 15,കരുമാലൂര്‍ 13,,കോതമംഗലം 13,പള്ളുരുത്തി 13,മൂവാറ്റുപുഴ 13,എടത്തല 11,

കറുകുറ്റി 11,കലൂര്‍ 11,പനമ്പള്ളി നഗര്‍ 11,മഴുവന്നൂര്‍ 11,ആലങ്ങാട് 10,കടുങ്ങല്ലൂര്‍ 10,കാലടി 10,

ചെങ്ങമനാട് 10,പൈങ്ങോട്ടൂര്‍ 10,ഫോര്‍ട്ട് കൊച്ചി 10,മരട് 10,വടക്കേക്കര 10,ആവോലി 9,കുന്നത്തുനാട് 9,

ചേന്ദമംഗലം 9,നെല്ലിക്കുഴി 9,മുളന്തുരുത്തി 9,ആലുവ 8,കോട്ടുവള്ളി 8,മട്ടാഞ്ചേരി 8,മാറാടി 8,വടുതല 8,

ശ്രീമൂലനഗരം 8,ഒക്കല്‍7,കിഴക്കമ്പലം7,പച്ചാളം7,രായമംഗലം 7,എറണാകുളം സൗത്ത് 6,ചേരാനല്ലൂര്‍ 6,

ചോറ്റാനിക്കര 6,മഞ്ഞപ്ര 6,മുണ്ടംവേലി 6,വരാപ്പുഴ 6,കുന്നുകര 5,കുമ്പളങ്ങി 5,വാരപ്പെട്ടി 5,

ഇതരം സംസ്ഥാന തൊഴിലാളി 4 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ആയവന, എടവനക്കാട്, എളമക്കര, ഏലൂര്‍, കോട്ടപ്പടി, തുറവൂര്‍, പിറവം, മലയാറ്റൂര്‍ നീലീശ്വരം,

വാളകം, അശമന്നൂര്‍, ഇടക്കൊച്ചി, ഇലഞ്ഞി, ചിറ്റാറ്റുകര, നെടുമ്പാശ്ശേരി, പനയപ്പിള്ളി,

പാലാരിവട്ടം, പൂതൃക്ക, പോണേക്കര, വടവുകോട്, വാഴക്കുളം, വെങ്ങോല, എറണാകുളം നോര്‍ത്ത്,

എളംകുളം, കടമക്കുടി, കാഞ്ഞൂര്‍, കീഴ്മാട്, കുമ്പളം, കൂവപ്പടി, തമ്മനം, തിരുമാറാടി, തേവര,

തോപ്പുംപടി, പല്ലാരിമംഗലം, പിണ്ടിമന, പുത്തന്‍വേലിക്കര, പെരുമ്പടപ്പ്, മഞ്ഞള്ളൂര്‍, അയ്യമ്പുഴ,

ആമ്പല്ലൂര്‍, ഉദയംപേരൂര്‍, ഐക്കാരനാട്, കൂത്താട്ടുകുളം, പോത്താനിക്കാട്, മണീട്, മുളവുകാട്,

മൂക്കന്നൂര്‍, രാമമംഗലം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1197 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1880 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 946 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 38209 ആണ്. ഇന്ന് 77 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 276 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

കളമശ്ശേരി മെഡിക്കല്‍ കോളേജ് 110,ജി എച്ച് മൂവാറ്റുപുഴ 30,ജി എച്ച് എറണാകുളം 57,ഡി എച്ച് ആലുവ 44,പള്ളുരുത്തി താലൂക്ക് ആശുപത്രി 20,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 32,അങ്കമാലി താലൂക്ക് ആശുപത്രി 18,പിറവം താലൂക്ക് ആശുപത്രി 29,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 144,സഞ്ജീവനി 12,,സ്വകാര്യ ആശുപത്രികള്‍ 908,എഫ് എല്‍ റ്റി സി കള്‍ 377,എസ് എല്‍ റ്റി സി കള്‍ 279,ഡോമിസിലറി കെയര്‍ സെന്റെര്‍ 845,

വീടുകള്‍ 11065 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.14891 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 11121 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it