എറണാകുളം ജില്ലയില്‍ ഇന്ന് 171 പേര്‍ക്ക് കൊവിഡ്
165 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.ആറു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 171 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 165 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.ആറു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
പള്ളിപ്പുറം-15,കളമശ്ശേരി-10,വെങ്ങോല-9,തൃക്കാക്കര-5,തൃപ്പൂണിത്തുറ-5,വൈറ്റില-5,ആലങ്ങാട് -4,എളമക്കര-4,കടവന്ത്ര-4,പെരുമ്പാവൂര്‍-4,ഫോര്‍ട്ട് കൊച്ചി- 4,അങ്കമാലി-3,ആരക്കുഴ-3,കലൂര്‍-3,കിഴക്കമ്പലം -3,കുമ്പളങ്ങി-3,ചേന്ദമംഗലം-3,നെടുമ്പാശ്ശേരി-3,പാലാരിവട്ടം-3,വടവുകോട്-3,ആലുവ- 2,ഇടപ്പള്ളി-2,ഉദയംപേരൂര്‍-2,എടത്തല-2,എളംകുന്നപ്പുഴ- 2,എളംകുളം-2,കടുങ്ങല്ലൂര്‍- 2,കുട്ടമ്പുഴ- 2,കുന്നുകര-2,കോട്ടുവള്ളി- 2,ചൂര്‍ണ്ണിക്കര-2,തിരുവാണിയൂര്‍-2,തുറവൂര്‍- 2,നോര്‍ത്തുപറവൂര്‍-2,പെരുമ്പടപ്പ്-2,മഞ്ഞപ്ര-2,മരട്-2,മുളന്തുരുത്തി-2,വേങ്ങൂര്‍-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അശമന്നൂര്‍, ആയവന, ആവോലി, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, കല്ലൂര്‍ക്കാട്, കാഞ്ഞൂര്‍, കീഴ്മാട്, കുന്നത്തുനാട്, കുമ്പളം, ചിറ്റാറ്റുകര, ചോറ്റാനിക്കര, ഞാറക്കല്‍, തമ്മനം, നെല്ലിക്കുഴി, പള്ളുരുത്തി, പാലക്കുഴ, പിണ്ടിമന, പുത്തന്‍വേലിക്കര, പൂതൃക്ക, പോണേക്കര, മഞ്ഞള്ളൂര്‍, മട്ടാഞ്ചേരി, രായമംഗലം, വടുതല, വരാപ്പുഴ, വാഴക്കുളം, വെണ്ണല, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് ഒരോ കൊവിഡ് പോസിറ്റൂവ് കേസ് വീതം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 326 പേര് രോഗ മുക്തി നേടി. ഇന്ന് 1222 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1088 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9935 ആണ്.ഇന്ന് 53 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 47 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
2799 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 20,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-4,പി വി എസ്- 27,ജി എച്ച് മൂവാറ്റുപുഴ- 8,ഡി എച്ച് ആലുവ-5,പള്ളുരുത്തി താലൂക്ക് ആശുപത്രി- 8,സഞ്ജീവനി-8,സിയാല്‍-44,സ്വകാര്യ ആശുപത്രികള്‍ -149,എഫ് എല്‍ റ്റി സികള്‍-15,എസ് എല്‍ റ്റി സി കള്‍- 96,വീടുകള്‍- 2244 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 8139 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT