Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1088 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.77 %

1056 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്. 24 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ ഒരാള്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 1088 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.77 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1088 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.77 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1056 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്. 24 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ ഒരാള്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.

വടക്കേക്കര 31,പൈങ്ങോട്ടൂര്‍ 27,തൃപ്പൂണിത്തുറ 26,അയ്യമ്പുഴ 24,കല്ലൂര്‍ക്കാട് 24,തൃക്കാക്കര 24,പുത്തന്‍വേലിക്കര 24,പിറവം 23,കീഴ്മാട് 22,ഇടപ്പള്ളി 21,കരുമാലൂര്‍ 21,രായമംഗലം 21,എടത്തല 19,തുറവൂര്‍ 18,നോര്‍ത്തുപറവൂര്‍ 18,

മുടക്കുഴ 18,മൂക്കന്നൂര്‍ 18,കളമശ്ശേരി 16,ആയവന 15,ചെങ്ങമനാട് 14,ഉദയംപേരൂര്‍ 13,പിണ്ടിമന 13,മാറാടി 13,

കീരംപാറ 12,കോതമംഗലം 12,ചൂര്‍ണ്ണിക്കര 12,ചേന്ദമംഗലം 12,പെരുമ്പാവൂര്‍ 12,അങ്കമാലി 11,ആലങ്ങാട് 11,

കടമക്കുടി 11,കവളങ്ങാട് 11,കുന്നത്തുനാട് 11,പനമ്പള്ളി നഗര്‍ 11,പള്ളുരുത്തി 11,പായിപ്ര 11,ആരക്കുഴ 10,

എളംകുന്നപ്പുഴ 10,കിഴക്കമ്പലം 10,കുന്നുകര 10,കോട്ടുവള്ളി 10,മുളന്തുരുത്തി 10,രാമമംഗലം 10,ആലുവ 9,

ഐക്കാരനാട് 9,കറുകുറ്റി 9,കാലടി 9,കുമ്പളങ്ങി 9,ചെല്ലാനം 9,പാറക്കടവ് 9,ഫോര്‍ട്ട് കൊച്ചി 9,ഇലഞ്ഞി 8,എടക്കാട്ടുവയല്‍ 8,കടവന്ത്ര 8,കോട്ടപ്പടി 8,പാലാരിവട്ടം 8,ഇടക്കൊച്ചി 7,കൂത്താട്ടുകുളം 7

,ചേരാനല്ലൂര്‍ 7,പാമ്പാകുട 7,പൂതൃക്ക 7,മഞ്ഞപ്ര 7,വടവുകോട് 7,ആവോലി 6,എടവനക്കാട് 6,കലൂര്‍ 6,

കുട്ടമ്പുഴ 6,തിരുവാണിയൂര്‍ 6,തോപ്പുംപടി 6,മരട് 6,വടുതല 6,വരാപ്പുഴ 6,ശ്രീമൂലനഗരം 6,ആമ്പല്ലൂര്‍ 5,

കുമ്പളം 5,ചിറ്റാറ്റുകര 5,മഞ്ഞള്ളൂര്‍ 5,മട്ടാഞ്ചേരി 5,മഴുവന്നൂര്‍ 5,വാളകം 5,ഇതര സംസ്ഥാന തൊഴിലാളി 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, ഏഴിക്കര, കടുങ്ങല്ലൂര്‍, കാഞ്ഞൂര്‍, ഞാറക്കല്‍,

തിരുമാറാടി, തേവര, മലയാറ്റൂര്‍ നീലീശ്വരം, മുണ്ടംവേലി, മുളവുകാട്, മൂവാറ്റുപുഴ, വേങ്ങൂര്‍, എളമക്കര,

ഏലൂര്‍, ചോറ്റാനിക്കര, നെല്ലിക്കുഴി, മണീട്, അശമന്നൂര്‍, കുഴിപ്പള്ളി, കൂവപ്പടി, പോത്താനിക്കാട്, വാരപ്പെട്ടി,

വെണ്ണല, വൈറ്റില, ചളിക്കവട്ടം, തമ്മനം, നായരമ്പലം, നെടുമ്പാശ്ശേരി, പച്ചാളം, പൂണിത്തുറ, പെരുമ്പടപ്പ്,

പോണേക്കര, വാഴക്കുളം, വെങ്ങോല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1004 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1493 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2095 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 34837 ആണ്. 8332 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 10104 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it