ആലപ്പുഴ ജില്ലയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നു
ജില്ലയില്‍ ഇന്ന് 1064 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.48 %.ജില്ലയില്‍ ഇന്ന് 603 പേര് രോഗമുക്തരായി.
ആലപ്പുഴ: പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വീണ്ടും ആയിരം കടന്ന് ആലപ്പുഴ ജില്ല. ഇന്ന് 1064 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ ഒമ്പതിനു ശേഷം ഇതാദ്യമായാണ് ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നത്. 9.48 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന്1047 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.ജില്ലയില്‍ ഇന്ന് 603 പേര് രോഗമുക്തരായി.ആകെ 211768 പേര് രോഗമുക്തരായി. 8931 പേര് ചികില്‍സയിലുണ്ട്.
267 പേര് കൊവിഡ് ആശുപത്രികളിലും 1662 പേര് സിഎഫ്എല്‍റ്റിസികളിലും ചികില്‍സയിലുണ്ട്. 5671 പേര് വീടുകളില്‍ ഐസൊലേഷനിലുണ്ട്. 215 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1243 പേര് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 2862 പേര് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 28461 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. 11214 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT