India

അമിത് ഷാ കേന്ദ്രമന്ത്രിസഭയിലേക്കില്ല: പാര്‍ട്ടി അധ്യക്ഷനായി തുടരും

അമിത് ഷായുടെ അഞ്ച് വര്‍ഷത്തെ കാലാവധി ജനുവരിയില്‍ അവസാനിച്ചിരുന്നു. എന്നാല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിജെപി ദേശീയ സമ്മേളനം അമിത് ഷായെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ അധ്യക്ഷനായി നിയമിക്കുകയായിരുന്നു.

അമിത് ഷാ കേന്ദ്രമന്ത്രിസഭയിലേക്കില്ല: പാര്‍ട്ടി അധ്യക്ഷനായി തുടരും
X

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രിസഭയിലേക്കില്ല. പാര്‍ട്ടി തലപ്പത്ത് തന്നെ തുടരാനാണ് തീരുമാനം. ബിജെപി അധ്യക്ഷപദമെന്ന പരമോന്നത പദവി കൈയൊഴിഞ്ഞ് കേന്ദ്രമന്ത്രിസഭയിലെ വെറുമൊരംഗമാകാന്‍ അമിത് ഷായ്ക്ക് താല്‍പര്യമില്ലെന്നാണ് സൂചന.

അമിത് ഷായുടെ അഞ്ച് വര്‍ഷത്തെ കാലാവധി ജനുവരിയില്‍ അവസാനിച്ചിരുന്നു. എന്നാല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിജെപി ദേശീയ സമ്മേളനം അമിത് ഷായെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ അധ്യക്ഷനായി നിയമിക്കുകയായിരുന്നു.

അതേസമയം, കേന്ദ്രമന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഡല്‍ഹിയില്‍ അമിത് ഷായും നരേന്ദ്രമോദിയും മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തി. സഖ്യകക്ഷി നേതാക്കളെ കണ്ട ശേഷം ഇരുവരും തമ്മിലുള്ള യോഗം ഏതാണ്ട് അഞ്ച് മണിക്കൂര്‍ നീണ്ടു. ഇതിന് ശേഷം മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ നരേന്ദ്രമോദി കൃഷ്ണമേനോന്‍ മാര്‍ഗിലുള്ള വീട്ടിലെത്തി കണ്ടു. മന്ത്രിസഭയിലേക്കില്ല എന്ന തീരുമാനം തല്‍ക്കാലം പുനഃപരിശോധിക്കണമെന്ന് ജയ്റ്റ്‌ലിയോട് മോദി അഭ്യര്‍ത്ഥിച്ചതായാണ് സൂചന.

തല്‍ക്കാലം ജയ്റ്റ്‌ലി മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഒരു നല്ല വകുപ്പ് നല്‍കുകയും ചെയ്യാമെന്നാണ് മോദി ജയ്റ്റ്‌ലിക്ക് മുന്നില്‍ വയ്ക്കുന്ന വാഗ്ദാനം. നേരത്തേ പുതിയ സര്‍ക്കാരില്‍ ചുമതലകള്‍ നല്‍കരുതെന്നാവശ്യപ്പെട്ട് അരുണ്‍ ജയ്റ്റ്‌ലി നരേന്ദ്രമോദിക്ക് കത്ത് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it