Top

You Searched For "cabinet"

കേരളത്തിൽ മദ്യത്തിന് വില കൂട്ടി; ബസ്സ് ചാർജ് വർധിക്കും

13 May 2020 7:45 AM GMT
സർക്കാർ ജീവനക്കാർക്കുള്ള ബസ് സർവീസിന് നിലവിലെ ചാർജിന്റെ ഇരട്ടി ചാർജാകും ഉണ്ടാകുകയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇന്ധനവിലയ്ക്ക് ആനുപാതികമാണ് ടിക്കറ്റ് ചാർജ്. പൊതുജനങ്ങളെ ഇത് ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

29 April 2020 5:15 AM GMT
സാലറി കട്ട് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് അതിനെ മറികടക്കാനുള്ള ഓർഡിനൻസിന് ദുരന്തനിവാരണ നിയമ പ്രകാരം മന്ത്രിസഭ അംഗീകാരം നൽകിയത്. ദു​ര​ന്ത​മു​ണ്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ൽ 25 ശ​ത​മാ​നം വ​രെ ശ​മ്പ​ളം മാ​റ്റാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ട്.

സംസ്ഥാനത്തെ നാല് ജില്ലകൾ റെഡ് സോണായി പ്രഖ്യാപിക്കും; കാർഷിക പരമ്പരാഗത മേഖലയ്ക്ക് ഇളവ്

16 April 2020 5:45 AM GMT
വയനാടും കോട്ടയവും ഗ്രീൻ സോണാക്കണം. മറ്റ് ജില്ലകൾ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ശുപാർശ ചെയ്യും.

ലോക്ക് ഡൗണ്‍ ഇളവ്: മന്ത്രിസഭാ യോഗം ഇന്ന്

16 April 2020 1:22 AM GMT
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ രാജ്യത്ത് നീട്ടിയതിനു പിന്നാലെ സംസ്ഥാനത്തെ സ്വീകരിക്കേണ്ട ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ച ...

പകര്‍ച്ചവ്യാധികള്‍ തടയാൻ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു

25 March 2020 3:00 PM GMT
കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്-2020 എന്ന പേരിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

പക്ഷിപ്പനി: കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

11 March 2020 3:22 PM GMT
രണ്ടുമാസത്തിലധികം പ്രായമായ പക്ഷികള്‍ക്ക് 200 രൂപ വീതവും രണ്ടുമാസത്തില്‍ താഴെയുള്ള പക്ഷികള്‍ക്ക് 100 രൂപ വീതവും അനുവദിക്കും.

'പഠനത്തോടൊപ്പം തൊഴില്‍' നയത്തിന് മന്ത്രിസഭാ അംഗീകാരം; പാര്‍ട്ട്‌ടൈം തൊഴിലിന് വിദ്യാര്‍ഥികള്‍ക്ക് ഓണറേറിയം

4 March 2020 6:01 PM GMT
ഒരു ധനകാര്യ വര്‍ഷത്തില്‍ 90 ദിവസം വിദ്യാര്‍ഥികളുടെ സേവനം വിനിയോഗിക്കണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം

മണല്‍വാരല്‍: നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ കുത്തനെ ഉയര്‍ത്തും

29 Jan 2020 7:15 PM GMT
നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ 25,000 രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തുന്നതിന് നിയമ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചു.

ഖത്തറില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു; ശെയ്ഖ് ഖാലിദ് പുതിയ പ്രധാനമന്ത്രി

28 Jan 2020 12:25 PM GMT
ദോഹ: ഖത്തറില്‍ പുതിയമന്ത്രിസഭ അധികാരമേറ്റു. പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ അമീര്‍ ശെയ്ഖ് തമിം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിറക്കിയതിനു പിന്നാലെയാണ് നടപടി....

മഹാരാഷ്ട്ര സഖ്യസര്‍ക്കാരില്‍ വിള്ളല്‍; ശിവസേന സഹമന്ത്രി രാജിവച്ചു

4 Jan 2020 9:24 AM GMT
സത്യപ്രതിജ്ഞ ചെയ്ത് അഞ്ചുദിവസങ്ങള്‍ക്കുള്ളിലാണ് അബ്ദുല്‍ സത്താറിന്റെ രാജി. വകുപ്പ് ഏതെന്ന് പ്രഖ്യാപിക്കാത്തതിലും സത്താര്‍ പ്രതിഷേധത്തിലായിരുന്നു. 2019ലാണ് സത്താര്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ശിവസേനയിലെത്തിയത്.

കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയം നീട്ടാന്‍ അപേക്ഷിക്കും

1 Jan 2020 1:15 AM GMT
കൊച്ചി മെട്രോ ലിമിറ്റഡിന്റെ പ്രവര്‍ത്തനത്തിന് സംസ്ഥാന വ്യവസായ സംരക്ഷണ സേനയില്‍ 80 പോലിസ് സേനാംഗങ്ങളുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ചെലവ് കൊച്ചി മെട്രോ വഹിക്കണമെന്ന നിബന്ധനയോടെയാണ് തസ്തികകള്‍ അനുവദിക്കുന്നത്.

മാണി സി കാപ്പന്‍ മന്ത്രി പദവിയിലേക്ക്?

27 Dec 2019 1:33 PM GMT
ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന എ കെ ശശീന്ദ്രനാണ് എന്‍സിപിയില്‍ നിന്നുള്ള ഏക മന്ത്രി. എ കെ ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി മാണി സി കാപ്പനെ മന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ എന്‍സിപിക്കുള്ളില്‍ സജീവമാണ്.

പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ ഓര്‍ഡിനന്‍സ്

26 Dec 2019 3:18 PM GMT
ജനസംഖ്യയ്ക്കനുസരിച്ച് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം

എന്‍പിആറിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം: എന്‍പിആറും പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്ന് മന്ത്രി

24 Dec 2019 11:09 AM GMT
സെന്‍സസിന്റെ ഭാഗമായി ജനങ്ങള്‍ രേഖകളോ ബയോ മെട്രിക് വിവരങ്ങളോ നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

മുസ്‌ലിംകള്‍ പുറത്ത്; പൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

4 Dec 2019 9:16 AM GMT
മുസ്‌ലിംകളല്ലാത്ത അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ ബില്ല് ഭേദഗതി ചെയ്യുന്നു.

ജനുവരി ഒന്നു മുതല്‍ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം

21 Nov 2019 2:19 PM GMT
നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മാതാക്കള്‍ മൊത്തവിതരണക്കാര്‍ ചെറുകിടവില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. രണ്ടാമതും നിയമം ലംഘിക്കുകയാണെങ്കില്‍ 25,000 രൂപയാണ് പിഴ.

ചുമട്ടുതൊഴിലാളികളുടെ ചുമടിന്റെ ഭാരം കുറയ്ക്കാന്‍ നിയമഭേദഗതി

13 Nov 2019 4:40 PM GMT
ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനം അംഗീകരിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ചുമടിന്റെ ഭാരം കുറയ്ക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരുന്നത്

ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വിപുലീകരണം നാളെ

13 Nov 2019 7:24 AM GMT
90 അംഗ നിയമസഭയില്‍ 40 സീറ്റാണ് ബിജെപിക്കുള്ളത്. ജെജെപിയുടെ 10 എംഎല്‍എമാരുടെയും ഏഴ് സ്വതന്ത്രരുമടക്കം 57 പേരുടെ പിന്തുണ മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാരിനുണ്ട്.

ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ലയിപ്പിക്കും; ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി

23 Oct 2019 12:52 PM GMT
ഇരുകമ്പനികളുടെയും ജീവനക്കാര്‍ക്കു മുന്നില്‍ ആകര്‍ഷകമായ സ്വയം വിരമിക്കല്‍ പാക്കേജ് അവതരിപ്പിക്കുമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബിഎസ്എന്‍എല്ലിലെ അന്‍പത്തി മൂന്നര (53 വര്‍ഷവും ആറ് മാസവും) വയസ് പൂര്‍ത്തിയായ ജീവനക്കാര്‍ക്കായാണ് സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

ഗതാഗത നിയമലംഘനം: പുതുക്കിയ പിഴനിരക്ക് അറിയാം

23 Oct 2019 9:43 AM GMT
അപകടകരമായ ഡ്രൈവിങിന് (മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാത്രം) കുറഞ്ഞത് 1000 രൂപ, കൂടിയത് 5000 രൂപ എന്നത് പൊതുവായി 2000 രൂപയും സാമുഹ്യസേവനവും എന്നാക്കി നിശ്ചയിച്ചു.

പാവറട്ടി കസ്റ്റഡി മരണം സിബിഐയ്ക്ക്; കസ്റ്റഡി മരണങ്ങള്‍ ഇനി സിബിഐ അന്വേഷിക്കും

9 Oct 2019 6:17 AM GMT
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിരുന്നു

അജൈവ മാലിന്യ സംസ്കരണം കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാൻ മന്ത്രിസഭാ തീരുമാനം

30 Sep 2019 9:15 AM GMT
ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ ലഭിക്കുന്നതിന് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനു വേണ്ടി 300 കോടി രൂപയുടെ അധിക ഗ്യാരന്‍റി അനുവദിക്കാന്‍ തീരുമാനിച്ചു.

പ്രളയം: ആവാസ വ്യവസ്ഥയെക്കുറിച്ച് പഠിക്കാന്‍ പുതിയ കമ്മിറ്റി

29 Aug 2019 11:55 AM GMT
പ്രകൃതിലോല പ്രദേശങ്ങളിലും മറ്റു പ്രദേശങ്ങളിലും ആവാസ വ്യവസ്ഥ എങ്ങനെയാകണം, പ്രാദേശിക മേഖലകളിലെ തീവ്രമായ സംഭവങ്ങളുടെ ശാസ്ത്രീയമായ അപഗ്രഥനം, ഭൂവിനിയോഗം, ഭൂപ്രദേശത്തിന്റെ ദൃഢത എന്നിവയെക്കുറിച്ച് പഠനം നടത്താനാണ് തീരുമാനം.

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കടലില്‍ ചാടിയ ജോണ്‍സന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

29 Aug 2019 7:40 AM GMT
ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ കഴിഞ്ഞ 21നാണ് ചെറിയതുറ സ്വദേശി ജോണ്‍സനെ കാണാതായത്. 23നാണ് മൃതദേഹം കണ്ടെത്തുന്നത്.

സർക്കാർ സർവീസിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കും

21 Aug 2019 8:16 AM GMT
വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് ചേലോട് എസ്റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കുട്ടനാട്ടില്‍ 12 പഞ്ചായത്തില്‍ പ്രളയപ്രതിരോധത്തിന് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകൾ

21 Aug 2019 8:04 AM GMT
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുക. 2018 ആഗസ്റ്റില്‍ സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കെ.എസ്.എഫ്.ഇ 35.99 കോടി രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

'മുഖ്യമന്ത്രിയായി' സത്യപ്രതിജ്ഞ ചെയ്ത് ബിജെപി എംഎല്‍എ; കെട്ടിപ്പിടിച്ച് യെദ്യൂരപ്പ

20 Aug 2019 2:39 PM GMT
മന്ത്രിയായി സത്യപ്രതിജ്ഞ നടത്തേണ്ടിയിരുന്ന ബിജെപി എംഎല്‍എ മധു ശര്‍മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതാണ് നാടകീയ രംഗങ്ങള്‍ക്ക്‌ സൃഷ്ടിച്ചത്.

കെ എം ബഷീറിൻ്റെ അപകടമരണം: അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി

7 Aug 2019 11:43 AM GMT
പോലിസിന്റെ വീഴ്ചകൾ പ്രത്യേകം പരിശോധിക്കുകയാണ്. ബഷീറിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സർക്കാർ ചർച്ച ചെയ്യും. അന്വേഷണത്തിൽ വീഴ്ച്ചവരുത്തിയ എസ്ഐയെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു.

രാജ്കുമാറിന്‍റെ കസ്റ്റഡിമരണം: ജുഡീഷ്യൽ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ അംഗീകരിച്ചു

10 July 2019 9:04 AM GMT
രാജ്കുമാറിന്‍റെ അറസ്റ്റും ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളും അന്വേഷിക്കും. സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഇതില്‍ ഉത്തരവാദിത്വവും വീഴ്ചയും ഉണ്ടെങ്കില്‍ കണ്ടെത്തണം.

കാര്‍ഷിക കടാശ്വാസ കമ്മീഷന് എഴുതിത്തള്ളാവുന്ന വായ്പാപരിധി രണ്ട് ലക്ഷമാക്കി

3 July 2019 6:10 AM GMT
മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിലെ പരിധി ഒരു ലക്ഷം രൂപയാണ്. കടം എഴുതിത്തള്ളുന്ന കാര്യം വാണിജ്യബാങ്കുകളുമായി ചര്‍ച്ച ചെയ്യുകയാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.

കടലാക്രമണം: അടിയന്തര പ്രതിരോധത്തിന് 22.5 കോടി രൂപ

12 Jun 2019 7:41 PM GMT
2018ലെ പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവരില്‍ ഉള്‍പ്പെട്ട കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ധനസഹായം നല്‍കാന്‍ പ്രത്യുത്ഥാനം എന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു

ആന്ധ്രപ്രദേശ്: ജഗന്‍മോഹന്റെ 25 അംഗ മന്ത്രിസഭ അധികാരമേറ്റു; അഞ്ച് ഉപമുഖ്യമന്ത്രിമാര്‍

8 Jun 2019 12:24 PM GMT
മൂന്ന് വനിതാ അംഗങ്ങളും മന്ത്രിസഭയില്‍ ഇടംപിടിച്ചു. സെക്രട്ടറിയേറ്റിന് സമീപം നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇസിഎല്‍ നരസിംഹന്‍ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആറു വിമാനത്താവളങ്ങള്‍ അദാനിക്ക്: ജൂലൈയില്‍ കൈമാറുമെന്ന് റിപോര്‍ട്ട്

8 Jun 2019 9:01 AM GMT
ഇതിന്റെ നടപടിക്രമങ്ങള്‍ വ്യോമയാന മന്ത്രാലയം പൂര്‍ത്തീകരിച്ചിട്ടില്ലെങ്കിലും മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റതോടെ എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്താവളങ്ങള്‍ കൈമാറാനുള്ള നീക്കങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്.

പഞ്ചാബ് മന്ത്രിസഭ പുനസംഘടിപ്പിച്ചു: സിദ്ധുവിനെ ഒതുക്കി അമരീന്ദര്‍ സിങ്

7 Jun 2019 3:49 AM GMT
തദ്ദേശ ഭരണ വകുപ്പില്‍നിന്നാണ് സിദ്ദുവിനെ ഒഴിവാക്കിയത്. ടൂറിസം - സാംസ്‌കാരിക വകുപ്പും സിദ്ദുവില്‍നിന്ന് എടുത്തുമാറ്റിയിട്ടുണ്ട്. പകരം ഊര്‍ജം, പുനരുപയുക്ത ഊര്‍ജ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിന് നല്‍കി.

അമിത് ഷാ കേന്ദ്രമന്ത്രിസഭയിലേക്കില്ല: പാര്‍ട്ടി അധ്യക്ഷനായി തുടരും

29 May 2019 5:46 PM GMT
അമിത് ഷായുടെ അഞ്ച് വര്‍ഷത്തെ കാലാവധി ജനുവരിയില്‍ അവസാനിച്ചിരുന്നു. എന്നാല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിജെപി ദേശീയ സമ്മേളനം അമിത് ഷായെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ അധ്യക്ഷനായി നിയമിക്കുകയായിരുന്നു.

കെ എം മാണിയുടെ വേര്‍പാടില്‍ മന്ത്രിസഭയുടെ അനുശോചനം

10 April 2019 3:45 PM GMT
നിയമസഭയിലും പുറത്തും എല്ലാ വിഭാഗം ആളുകളുടെയും സ്നേഹാദരങ്ങള്‍ ആര്‍ജിച്ച പ്രഗത്ഭ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്
Share it