Kollam

കൊല്ലത്ത് യുഡിഎഫിന് വോട്ടുമറിക്കാൻ നീക്കമെന്ന് പരാതി; ബിജെപി നേതൃയോഗം ചേരും

കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ബിജെപി നേതാക്കൾ യുഡിഎഫ് സ്ഥാനാർഥിയായ എൻ കെ പ്രേമചന്ദ്രന് അനുകൂല നടപടിയെടുക്കുന്നുവെന്ന് സിപിഎം രൂക്ഷവിമ‍ർശനം ഉയ‍ർത്തിയിരുന്നു.

കൊല്ലത്ത് യുഡിഎഫിന് വോട്ടുമറിക്കാൻ നീക്കമെന്ന് പരാതി; ബിജെപി നേതൃയോഗം ചേരും
X

കൊല്ലം: ബിജെപി കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉയർന്നതോടെ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന നേതൃത്വം ഇടപെടുന്നു. ബിജെപിയുടെ അടിയന്തര നേതൃയോഗം ഇന്നു വൈകീട്ട് കൊല്ലത്ത് ചേരും. യുഡിഎഫിന് വോട്ട് മറിക്കാൻ ജില്ലാ നേതൃത്വം ഇടപെടുന്നുവെന്ന ഒരു വിഭാഗത്തിന്‍റെ ആരോപണത്തെത്തുടർന്നാണ് നേതൃയോഗം ചേരുന്നത്. ഇതോടൊപ്പം തിരഞ്ഞെടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റി യോഗവും മണ്ഡലം ഭാരവാഹികളുടെ യോഗവും ഇന്ന് വൈകീട്ട് ചേരും.

കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ബിജെപി നേതാക്കൾ യുഡിഎഫ് സ്ഥാനാർഥിയായ എൻ കെ പ്രേമചന്ദ്രന് അനുകൂല നടപടിയെടുക്കുന്നുവെന്ന് സിപിഎം രൂക്ഷവിമ‍ർശനം ഉയ‍ർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിലെ ഒരുവിഭാഗവും ഇതേ പരാതിയുമായി നേതൃത്വത്തെ സമീപിച്ചത്.

Next Story

RELATED STORIES

Share it