നിലനില്‍പ്പിനായി സമരം ചെയ്യുന്ന വൈപ്പിന്‍ ജനതയുടെ ആവേശം ഏറ്റുവാങ്ങി വി എം ഫൈസല്‍

തീര പ്രദേശമായ വൈപ്പിന്റെ മുക്കിലും മുലയിലും വന്‍ സ്വീകരണമാണ് വി എം ഫൈസലിന് ലഭിച്ചത്. യഥാര്‍ഥ ബദലിന് എസ്ഡിപി ഐക്ക് വോട്ടുചെയ്യുകയെന്ന മുദ്രാവാക്യം ഉയര്‍ത്തി മല്‍സരിക്കുന്ന വി എം ഫൈസലിന് പുതുവൈപ്പിലെ എല്‍ജിപിജി ടെര്‍മിനലിനെതിരെ സമര രംഗത്തുള്ള പ്രദേശവാസികള്‍ക്കിടയില്‍ വന്‍ പിന്തുണയാണ് ലഭിച്ചത്.കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഫൈസലിന് ആവേശകരമായ സ്വീകരണം നല്‍കി

നിലനില്‍പ്പിനായി സമരം ചെയ്യുന്ന വൈപ്പിന്‍ ജനതയുടെ ആവേശം ഏറ്റുവാങ്ങി വി എം ഫൈസല്‍

കൊച്ചി: ഐഒസിയുടെ പുതുവൈപ്പിലെ നിര്‍ദിഷ്ട എല്‍പിജി ടെര്‍മിനലിനെതിരെ സമരം ചെയ്യുന്ന പ്രദേശവാസികളുടെ സ്വീകരണം ഏറ്റുവാങ്ങി എറണാകുളം ലോക്‌സഭാ മണ്ഡലം എസ്ഡിപി ഐ സ്ഥാനാര്‍ഥി വി എം ഫൈസലിന്റെ റോഡ് ഷോ. രാവിലെ 8.30 ന് മുളവുകാട് നിന്നായിരുന്നു റോഡ് ഷോയുടെ തുടക്കം. തീര പ്രദേശമായ വൈപ്പിന്റെ മുക്കിലും മൂലയിലും വന്‍ സ്വീകരണമാണ് വി എം ഫൈസലിന് ലഭിച്ചത്. യഥാര്‍ഥ ബദലിന് എസ്ഡിപി ഐക്ക് വോട്ടുചെയ്യുകയെന്ന മുദ്രാവാക്യം ഉയര്‍ത്തി മല്‍സരിക്കുന്ന സ്ഥാനാര്‍ഥി വി എം ഫൈസലിന് പുതുവൈപ്പിലെ എല്‍ജിപിജി ടെര്‍മിനലിനെതിരെ സമര രംഗത്തുള്ള പ്രദേശവാസികള്‍ക്കിടയില്‍ വന്‍ പിന്തുണയാണ് ലഭിച്ചത്.കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഫൈസലിന് ആവേശകരമായ സ്വീകരണമാണ് നല്‍കിയത്.പൊന്നാരിമംഗലം, വൈപ്പിന്‍, ഗോശ്രീജങ്ഷന്‍, സൗത്ത് പുതുവൈപ്പ്, വളപ്പ്, മാലിപ്പുറം, ഞാറക്കല്‍, നായരമ്പലം, അണിയല്‍, മുനമ്പം, മാണി ബസാര്‍, ചെറായി, മായാബസാര്‍, ചാത്തങ്ങാട് കടപ്പുറം എന്നിവിടങ്ങളില്‍ സ്വീകരണം് ഏറ്റു വാങ്ങിയ റോഡ് ഷോ പഴങ്ങാട് സമാപിച്ചു. സമാപന സമ്മേളനം പാര്‍ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അമീര്‍, സെക്രട്ടറി ഷെരീഫ് ഇ കെ, സുല്‍ഫിക്കര്‍, കെബീര്‍, മുജീബ്, അറഫ, ഷെമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top