Latest News

വിവാദ സിനിമ 'കേരള സ്റ്റോറി 2' പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

വിവാദ സിനിമ കേരള സ്റ്റോറി 2 പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി
X

തിരുവനന്തപുരം: സിനിമയുടെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്താണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഹരജിക്ക് പൊതുതാല്‍പര്യ സ്വഭാവമുള്ളതാണെന്നും സിംഗിള്‍ ബെഞ്ചിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാക്കള്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

സിനിമ മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്ന് നിരീക്ഷിച്ചായിരുന്നു സിംഗിള്‍ ബെഞ്ച് ചിത്രത്തിന്റെ പ്രദര്‍ശനം 15 ദിവസത്തേക്ക് തടഞ്ഞത്. സിനിമ കണ്ട്

സെന്‍സര്‍ ബോര്‍ഡ് സിനിമ കണ്ട് കൃത്യമായി വിലയിരുത്തേണ്ടതായിരുന്നെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സിനിമയുടെ ഉള്ളടക്കം പരിശോധിക്കണമെന്നും സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it