Latest News

ബെംഗളൂരുവില്‍ കൊടുംചൂട്; താപനില 31.6 ഡിഗ്രി സെല്‍ഷ്യസ്

ബെംഗളൂരുവില്‍ കൊടുംചൂട്; താപനില 31.6 ഡിഗ്രി സെല്‍ഷ്യസ്
X

ബെംഗളൂരു: ഫെബ്രുവരി ഇതുവരെ അവസാനിച്ചിട്ടില്ല. എന്നാല്‍ ഒരുകാലത്ത് സുഖകരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട ബെംഗളൂരുവില്‍ ഇപ്പോള്‍ തന്നെ കടുത്ത ചൂടെന്ന് റിപോര്‍ട്ടുകള്‍. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ശനിയാഴ്ച (ഫെബ്രുവരി 21) മുതല്‍ ബെംഗളൂരുവിലെ പരമാവധി താപനില 30 ഡിഗ്രി സെല്‍ഷ്യസ് കടന്നു.

സാധാരണയായി മാര്‍ച്ചിലാണ് വേനല്‍ക്കാലം ആരംഭിക്കുന്നത്. എന്നാല്‍, ഇത്തവണ ബെംഗളൂരുവില്‍ അതിനുമുമ്പേ തന്നെ, ഫെബ്രുവരി അവസാനത്തോടെ, കടുത്ത ചൂട് വര്‍ധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

ഫെബ്രുവരി 21 ന് നഗരത്തില്‍ 30.8 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഫെബ്രുവരി 22 ന് 32.4 ഡിഗ്രിയും, ഫെബ്രുവരി 23 ന് 32.8 ഡിഗ്രിയും, ഫെബ്രുവരി 24 ന് 31.1 ഡിഗ്രിയും, ഫെബ്രുവരി 25 ന് 31.6 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു താപനില.

Next Story

RELATED STORIES

Share it