Top

You Searched For "eranakulam"

എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് മാലിദ്വീപില്‍ നിന്നെത്തിയ യുപി സ്വദേശിക്ക്

17 May 2020 3:32 PM GMT
കൊച്ചി: എറണാകുളം ജില്ലയില്‍ ഒരു കൊവിഡ് പോസിറ്റീവ് കേസ് കൂടി സ്ഥിരീകരിച്ചു. മാലിദ്വീപില്‍ നിന്നു മെയ് 12നെത്തിയ ഐഎന്‍എസ് മഗര്‍ കപ്പലിലുണ്ടായിരുന്ന 25 വയ...

ജനങ്ങളുടെ പൗരത്വം റദ്ദ് ചെയ്തും കശ്മീരിന്റെ അവകാശത്തെ ഇല്ലായ്മ ചെയ്തും സംഘപരിവാരം ഭയം വിതക്കാന്‍ ശ്രമിക്കുന്നു : കെ എച്ച് നാസര്‍

6 Sep 2019 2:47 PM GMT
'ഭയപ്പെടരുത് അന്തസോടെ ജീവിക്കുക' എന്ന ക്യാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് പെരുമ്പാവൂരില്‍ ജാഗ്രത സംഗമം നടത്തി.പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ ഉദ്ഘാടനം ചെയ്തു.പൊതുയോഗത്തിന്റെ മുന്നോടിയായി നടന്ന പ്രകടനത്തില്‍ പോലീസ് വിലക്കും കോരിച്ചൊരിയുന്ന മഴയും അവഗണിച്ച് നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു

മരടിലെ ഫ്ളാറ്റ് പൊളിക്കല്‍: സുപ്രിം കോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് റിപോര്‍ട് സമര്‍പ്പിച്ചതെന്ന് ഫ്‌ളാറ്റുടമകള്‍

29 July 2019 11:00 AM GMT
സുപ്രീംകോടതി വിധി നടപ്പാക്കുക വഴി നാനൂറോളം കുടുംബങ്ങള്‍ തങ്ങളുടേതല്ലാത്ത കുറ്റത്തിനും തങ്ങളുടെ ഭാഗംകേള്‍ക്കുന്നതിനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടും തെരുവിലേക്കിറങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്. തങ്ങളുടെ പ്രയാസങ്ങള്‍ സമൂഹത്തെയും മരട് നഗരസഭ ഭരണസമിതി അംഗങ്ങളെയുംബന്ധപ്പെട്ട അധികൃതരെയും അറിയിക്കുന്നതിന് ഈ മാസം 30-ന് രാവിലെ 10 മണി മുതല്‍ 12 മണി വരെ മരട് നഗരസഭ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും

എറണാകുളത്ത് ആക്രമണം നടത്തി മോഷണം നടത്തുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍

20 July 2019 1:13 PM GMT
ആളുകളെ ആയുധങ്ങള്‍ കൊണ്ട് പരിക്കേല്‍പ്പിച്ച കവര്‍ച്ച നടത്തുന്ന സംഘത്തിലെ അംഗമായ പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറം ഷാപ്പുപടിക്ക് അടുത്ത് പാണ്ടിശ്ശേരി വീട്ടില്‍ പപ്പന്‍ എന്ന് വിളിക്കുന്ന മിഥുന്‍ കൃഷ്ണന്‍(25) ആണ് സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത് കവര്‍ച്ചക്ക് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് തന്ത്രപൂര്‍വം വടക്കേക്കരയില്‍ വച്ചു അറസ്‌റ് ചെയ്യുകയായിരുന്നു ആന്‍ഡമാന്‍ നിക്കോബാര്‍ സ്വദേശിയായ മൂണ്‍ ജോയപ്പ എന്നയാളെ കഴിഞ്ഞ ജൂണ്‍ 13 ന് രാത്രി 10 മണിയോടെ പ്രതികള്‍ ആക്രമിച്ച് കവര്‍ച്ച നടത്തുകയായിരുന്നു

ഫോര്‍ട് കൊച്ചിയില്‍ യുവാവിനെ കടലില്‍ കാണാതായി

20 July 2019 4:58 AM GMT
റെനീഷ്(22)നെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ കമലാക്കടവ് വാസ്‌കോ സ്‌ക്വയറിനു സമീപം കാണാതായത്.പോലിസും സ്‌കൂബാ ഡൈവേഴ്‌സ് സംഘവും തിരച്ചില്‍ നടത്തുകയാണ്

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് പുഴയില്‍ വീണ് യുവാവ് മരിച്ചു

20 July 2019 4:43 AM GMT
പൂത്തോട്ട പാലത്തിലേയ്ക്ക് കയറുന്നതിനിടയില്‍ അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് പുഴയിലേക്ക് വീഴുകയായിരുന്നു.തുടര്‍ന്ന് മല്‍സ്യതൊഴിലാളികളും പോലിസും ചേര്‍ന്ന് അര്‍ജുനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷം: പോലിസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിപി ഐ ജില്ലാ സെക്രട്ടറി

18 July 2019 2:28 PM GMT
വൈപ്പിന്‍ എളങ്കുന്നപ്പുഴ ഗവ.കോളജില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന എ ഐ എസ് എഫ് പ്രവര്‍ത്തകരെ 30 ഓളം വരുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പി രാജു പറഞ്ഞു.മര്‍ദനം നടത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കില്ലെന്ന നിലപാടാണ് ഞാറയ്ക്കല്‍ സി ഐ സ്വീകരിച്ചതെന്നും പി രാജു പറഞ്ഞു. സി ഐ സസ്പെന്റു ചെയ്യണമെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലിസ് കംപ്ലയിന്റ് അതോരിറ്റിക്കും പരാതി നല്‍കി.ഐജിക്കും പരാതി നല്‍കുമെന്നും രാജു പറഞ്ഞു

വൈപ്പിന്‍ ഗവ. കോളജില്‍ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷം; പരിക്കേറ്റ എഐഎസ്എഫ്കാരെ കാണാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ്‌ഐക്കാര്‍ തടഞ്ഞുവെച്ചു

18 July 2019 5:07 AM GMT
പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ അഴമിതിക്കെതിരെ എല്‍ഡിഎഫ് നടത്തിവരുന്ന സമരത്തിന്റെ സമാപന സമ്മേളനത്തില്‍ നിന്നും സിപി ഐ വിട്ടു നില്‍ക്കും.ആക്രമണത്തില്‍ പരിക്കേറ്റ എ ഐ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരെ സന്ദര്‍ശിച്ച ശേഷം സിപി ഐ ജില്ലാ സെക്രട്ടറി പി രാജു കാറില്‍ മടങ്ങവെ പ്രദേശത്തെ ഡിവൈഎഫ് പ്രവര്‍ത്തകര്‍ എത്തി രാജുവിനെ തടയുകയായിരുന്നു.തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി.പിന്നീട് പോലിസ് ഇടപെട്ടതോടെയാണ് രാജുവിന് മടങ്ങി പോകാന്‍ കഴിഞ്ഞത്

എറണാകുളം ബ്രോഡ് വേയില്‍ വീണ്ടും തീപിടുത്തം

16 July 2019 2:10 AM GMT
തിങ്കളാഴ്ച രാത്രിയോടെ ബ്രോഡ് വേ പോസ്റ്റ് ഓഫീസ് ലിങ്ക് റോഡിലെ ദേശായ് ബില്‍ഡിങില്‍ സ്ഥിതി ചെയ്യുന്ന മൊത്ത വിതരണ പേപ്പര്‍ വിതരണ കടയിലാണ് തീപിടിച്ചത്. കട പൂട്ടിയ ജീവനക്കാര്‍ പോയതിന് ശേഷം അകത്ത് നിന്ന് തീപടരുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടന്‍ ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുകയും അഗ്‌നി ശമന സേനാംഗങ്ങളെത്തി പൂട്ട് പൊളിച്ച് അകത്ത് കയറുകയുമായിരുന്നു. സ്ഥാപനത്തിലെ കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. ഇതില്‍ നിന്നുപടര്‍ന്ന തീ സമീപത്തുണ്ടായിരുന്ന മറ്റ് കംപ്യൂട്ടറുകളിലേക്കും മേശകളിലേക്കും പടരുകയായിരുന്നു

യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ സംഭവം: പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

16 July 2019 1:55 AM GMT
പ്രതികളായ നിബിന്‍, റോണി, അനന്തു , അജിത് കുമാര്‍ എന്നിവരെയാണ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. നെട്ടൂര്‍ റെയില്‍വേ ട്രാക്കിനരികെ അര്‍ജുനെ വിളിച്ചു വരുത്തിയ ശേഷം ഒന്നാം പ്രതി പട്ടിക കൊണ്ട് തലക്കടിച്ച് നിലത്തു വീഴ്ത്തി. തുടര്‍ന്ന് അര്‍ജുനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ചു. മൂന്നും നാലും പ്രതികള്‍ ചേര്‍ന്ന്് അര്‍ജുനെ എഴുനേല്‍പ്പിച്ു നിര്‍ത്തി.തുടര്‍ന്ന് രണ്ടാം പ്രതി പട്ടിക കൊണ്ട് തലക്കടിച്ചുവെന്നും പോലീസ് കോടതിയില്‍ നല്‍കിയ കസ്റ്റഡി ആപേക്ഷയില്‍ പറയുന്നു

നെട്ടൂരില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ സംഭവം: സി ബി ഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

13 July 2019 11:48 AM GMT
നെടുങ്കണ്ടത്ത് രാജ്കുമാറിന്റെ മരണത്തില്‍ പോലിസിന്റെ അതിക്രമമാണ് നടന്നതെങ്കില്‍ നെട്ടൂരിലെ അര്‍ജുന്റെ മരണത്തില്‍ പോലിസിന്റെ അനാസ്ഥയാണ് ഉണ്ടായത്. ജൂലൈ രണ്ടിനാണ് അര്‍ജുനെ കാണാതായത്് അന്നു തന്നെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും പോലിസ് അനങ്ങിയില്ല.ഒടുവില്‍ കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയതിനു ശേഷമാണ് പോലിസ് അന്വേഷിക്കാന്‍ തയാറായതുതന്നെ. രണ്ടാം തിയതി മുതല്‍ എട്ടാം തിയതി വരെ പോലിസ് എന്തു ചെയ്യുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു

ആലുവയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച;സ്വര്‍ണവും വജ്രാഭരണവുമടക്കം 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി

13 July 2019 11:03 AM GMT
ആലുവ തോട്ടയ്ക്കാട്ടു കര കോണ്‍വെന്റിനു സമീപം താമസിക്കുന്ന ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.20 പവന്‍ സ്വര്‍ണം, 25 ലക്ഷത്തോളം വിലമതിക്കുന്ന വജ്രാഭരണങ്ങള്‍, വിദേശ കറന്‍സികള്‍ എന്നിവയാണ് മോഷണം പോയത്.വീട്ടിലെ അലമാരിയ്ക്കുളളിലെ ലോക്കറിലായിരുന്നു സ്വര്‍ണവും വജ്രാഭരണവും,വിദേശ കറന്‍സികളും മറ്റും സൂക്ഷിച്ചിരുന്നത്. വീടിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ അലമാരി കുത്തിത്തറുന്നതിനുശേഷം ലോക്കര്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്

അരൂര്‍ പാലത്തില്‍ നിന്ന് കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു

12 July 2019 1:56 PM GMT
എരമല്ലൂര്‍ സ്വദേശിനി ജിസ്നയുടെ ( 20)മൃതദേഹമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ അഗ്നിശമന സേനയും മല്‍സ്യതൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരിച്ചിലില്‍ കണ്ടെത്തിയത്. ചാടിയതിന് കുറച്ച് വടക്ക് ഭാഗത്തേക്ക് മാറി റെയില്‍ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ട് കിട്ടിയത്

മഹാരാജാസ് കോളജില്‍ അഭിമന്യുവിന്റെ സ്മാരകം: മറ്റു സംഘടനകള്‍ പ്രതിമാ നിര്‍മാണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ നിലപാടെന്തായിരിക്കുമെന്ന് ഹൈക്കോടതി

11 July 2019 1:42 PM GMT
ഒട്ടോണമസ് കോളജാണ് മഹാരാജാസ് കോളജ് എന്നും കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തിരൂമാനമെടുക്കേണ്ടതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചുവെങ്കിലും കോടതി അത് അംഗീകരിച്ചില്ല. അക്കാദമിക് കാര്യത്തിനുള്ളതാണ് ഓട്ടോണമി.സര്‍ക്കാരിന്റെ വസ്തു സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് നയം വേണം ആ നയം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു

നെട്ടൂരില്‍ യുവാവിനെ കൊന്നു ചതുപ്പില്‍ താഴ്ത്തിയ സംഭവം: പോലിസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

11 July 2019 5:21 AM GMT
കുമ്പളം മാന്നനാട്ട് വീട്ടില്‍ എം എസ് വിദ്യന്റെ മകന്‍ അര്‍ജുന്‍ (20)നെയാണ് നെട്ടൂരില്‍ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് പടിഞ്ഞാറുവശം കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ചതുപ്പില്‍ കൊന്ന് ചവിട്ടി താഴ്ത്തിയ ശേഷം കോണ്‍ക്രീറ്റ് കല്ല് പുറത്തുവച്ച നിലയില്‍ കണ്ടെത്തിയത്. പോലിസിന്റെ അനാസ്ഥയാണ് സ്ഥിതി ഇത്രയം രൂക്ഷമാക്കിയത്.തങ്ങള്‍ പോലിസിനു പിടിച്ചു നല്‍കിയ പ്രതികളെ ആദ്യം വിട്ടയക്കുകയാണ് പോലിസ് ചെയ്തത്

ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

11 July 2019 2:54 AM GMT
ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടില്‍ വച്ച് വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് പ്രഹുന്തള വീട്ടില്‍ നിന്നും പുറത്തേക്കുപോയി കുറെ കഴിഞ്ഞ ശേഷം തിരികെയെത്തിയപ്പോള്‍ ജെയിന്‍ മുറിക്കുള്ളില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടു. തുടര്‍ന്ന് പ്രഹുന്തളയും തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു

യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി

11 July 2019 2:08 AM GMT
നെട്ടൂരില്‍ റെയില്‍വേ ക്വാര്‍ട്ടേഴ്സിന് പടിഞ്ഞാറുവശം കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ചതുപ്പിലാണ് യുവാവിനെ കൊന്ന് ചവിട്ടി താഴ്ത്തിയ ശേഷം കോണ്‍ക്രീറ്റ് കല്ല് പുറത്തുവച്ച നിലയില്‍ കണ്ടെത്തിയത്. കമിഴ്ന്ന് കിടക്കുന്ന നിലയിലുള്ള മൃതദേഹം ചതുപ്പില്‍ നിന്ന് പുറത്തെടുക്കാത്തതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. റെയില്‍വേ ട്രാക്കിന് പടിഞ്ഞാറുവശത്ത് ഇവിടെ ഏക്കറുകണക്കിന് സ്ഥലമാണ് കുറ്റിച്ചെടികളും കണ്ടല്‍ക്കാടും നിറഞ്ഞ് കിടക്കുന്നത്. ഈ ഭാഗം മുട്ടോളം ചെളി നിറഞ്ഞ് ആരും കടന്നുചെല്ലാത്ത സ്ഥലമായതിനാല്‍ ഇന്ന് ഈ ഭാഗത്തേക്ക് വഴിതെളിച്ച ശേഷം മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു

പോക്സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി

10 July 2019 10:28 AM GMT
എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട കേസ് ഇതേ കോടതിയില്‍ പ്രത്യേകമായി വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കാനും തീരുമാനിച്ചു.

കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനം: ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ കമ്മീഷന്‍ കൊച്ചിയില്‍ തെളിവെടുപ്പ് നടത്തി

9 July 2019 1:39 PM GMT
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നടന്ന പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍, ക്രമക്കേടുകള്‍, ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പ്രവേശനം, പരീക്ഷ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതെന്ന് പ്രഫ എ ജി ജോര്‍ജ് തേജസ് ന്യൂസിനോട് പറഞ്ഞു.കമ്മിഷന്റെ കാലാവധി രണ്ടു മാസമാണ്. ഈ മാസം കോഴിക്കോട് തെളിവെടുപ്പ് നടത്തും. ജൂലൈ അവസാനം റിപോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതായിരിക്കുമെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ പറഞ്ഞു

എറണാകുളം കണ്ടെയ്‌നര്‍ റോഡിലെ അപകട മരണങ്ങള്‍; വിശദീകരണം തേടി ഹൈക്കോടതി

8 July 2019 3:03 PM GMT
റോഡിലെ അനധികൃത പാര്‍ക്കിംഗില്‍ ദേശീയപാതാ അഥോറിറ്റിയോടാണ് ഹൈക്കോടതി വിശദീകരണം തേടിയത്. എറണാകുളം ജില്ലാ കലക്ടര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.എറണാകുളം സ്വദേശിയും യൂബര്‍ ഡ്രൈവറുമായ ജോര്‍ജ് എബ്രഹാം സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി

ആദ്യകാല നാടക,ചലച്ചിത്ര സംഗീത സംവിധായകന്‍ എം എ മജീദ് അന്തരിച്ചു

8 July 2019 1:52 AM GMT
ഐആര്‍ഇ ഉദ്യോഗമണ്ഡല്‍ ജീവനക്കാരനാണ്.ഖബറടക്കം ഇന്ന് രാവിലെ 11 ന് കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. 1965ല്‍ പുറത്തിറങ്ങിയ പി എ തോമസ് സംവിധാനം ചെയ്ത ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിനും 200 ലേറെ നാടക ഗാനങ്ങള്‍ക്കും നിരവധി സംഗീത ആല്‍ബങ്ങള്‍ക്കും സംഗീതം നിര്‍വഹിച്ചിട്ടുള്ള ഇദ്ദേഹം മുഹമ്മദ് റാഫിയുടെ കൊച്ചിയില്‍ നടന്ന സംഗീതനിശക്ക് സംഗീത മേല്‍നോട്ടം വഹിച്ചിട്ടുണ്ട്

അറബ് വേള്‍ഡ് റസ്റ്റോറന്റ് ശൃംഖല ഇന്ത്യയിലേയ്ക്കും; ആദ്യ റസ്റ്റോറന്റ് കൊച്ചിയില്‍

4 July 2019 10:51 AM GMT
തനത് അറബ് രുചിഭേദങ്ങള്‍ മാത്രം വിളമ്പുന്ന അറബ് വേള്‍ഡ് റസ്റ്റോറന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ സിഗ്‌നേച്ചര്‍ ഫാമിലി റസ്റ്റോറന്റ് എറണാകുളം ദേശാഭിമാനി ജംഗ്ഷനിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മസ്‌കറ്റില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ഷെഫാണ് ഒമാനിന്റെ തനത് രുചികൂട്ടുകള്‍ ഇവിടെയും തയ്യാറാക്കുന്നതെന്നും മാനേജിംഗ് ഡയറക്ടര്‍ റഷീദ് ഉസ്മാന്‍, ഡയറക്ടര്‍ മുഹമ്മദ് റനീസ്, യൂസഫ് ഹാജി, ടികെസി ഷഫീഖ് പറഞ്ഞു

മഹാരാജാസ് കോളജില്‍ അഭിമന്യു സ്മാരക സ്തുപം : പ്രതിഷേധവുമായി മുന്‍ എംപി പ്രഫ കെ വി തോമസ്

4 July 2019 4:23 AM GMT
അക്രമ രാഷ്ട്രിയത്തില്‍ കൊല ചെയ്യപ്പെടുന്നവരുടെ സ്തൂപങ്ങള്‍ സ്ഥാപിക്കാനുള്ള ഇടമല്ല കോളജ് കാംപസുകള്‍ . അഭിമന്യു സ്മാരക നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നോയെന്ന് വ്യക്തമാക്കണം. ഭരണമുണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന ധാരണ പാടില്ല

ഒഡീഷയില്‍ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്‍പന നടത്തുന്ന യുവാവ് പിടിയില്‍

29 Jun 2019 9:02 AM GMT
കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്താനായി കഞ്ചാവുമായി എത്തിയ ഇയാളെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നുമാണ് പോലിസ് പിടികൂടിയത്.ഇയാളില്‍ നിന്നും 1250 ഗ്രാം കഞ്ചാവ് പിടികൂടിയതായും പോലിസ് പറഞ്ഞു

വല്ലാര്‍പാടം മേല്‍പാലത്തിലും വിള്ളല്‍ ; ഗതാഗതം നിര്‍ത്തി , സുരക്ഷിതത്വം വിലയിരുത്തിയ ശേഷം മാത്രമെ ഗതാഗതം അനുവദിക്കുവെന്ന് കലക്ടര്‍

26 Jun 2019 9:58 AM GMT
കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച പാലാരിവട്ടം മേല്‍പാലം ഗതാഗതത്തിനു തുറന്നു കൊടുത്തു മൂന്നു വര്‍ഷത്തിനുള്ളില്‍ തകരാറിനെ തുടര്‍ന്ന് അടച്ചിട്ടതിനു പിന്നാലെയാണ് ഇപ്പോള്‍ വൈപ്പിനിലേക്കുള്ള ഗോശ്രീ റോഡിലെ മേല്‍പാലത്തിലും തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. കോടികള്‍ മുടക്കി നിര്‍മിച്ച ഈ പാലവും ഗതാഗതത്തിനു തുറന്നു കൊടുത്തിട്ട് ഏറെനാളുകളായിട്ടില്ല

കെഎസ്ആർടിസി 20 അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കും

25 Jun 2019 2:52 PM GMT
എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവീസ് നടത്തുന്നതിന് ഗതാഗത മന്ത്രി കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്വകാര്യ ബസിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

24 Jun 2019 3:01 PM GMT
ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. റോഡരികില്‍ കൂടി സൈക്കിള്‍ ചവിട്ടി വരികയായിരുന്ന കൃഷ്ണന്‍കുട്ടിയെ ആലുവ-മേനക റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ കൃഷ്ണന്‍ കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയുമായിരുന്നു

വിദ്യാര്‍ഥികളെ കയറ്റാത്ത സ്വകാര്യ ബസുകള്‍ പിടിക്കാന്‍ ജില്ലാ കലക്ടര്‍ റോഡില്‍

24 Jun 2019 12:35 PM GMT
വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് പരിശോധനയ്ക്കായി ജില്ലാ കലക്ടര്‍ എസ് സുഹാസ് തന്നെ രംഗത്തിറങ്ങിയത്.ബസ് സ്റ്റോപ്പില്‍ കലക്ടറെ കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും അത്ഭുതം. ബസ് ജീവനക്കാരും ഞെട്ടി. കലക്ടര്‍ സ്റ്റോപ്പിലുണ്ടെന്ന് കണ്ടതോടെ ബസുകളെല്ലാം സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റി. ബസുകള്‍ പരിശോധിച്ച കലക്ടര്‍ സ്റ്റോപ്പില്‍ നിര്‍ത്തണമെന്നും കുട്ടികളോട് മാന്യമായി പെരുമാറണമെന്നും ആവശ്യപ്പെട്ടു. കണ്‍സഷന്‍ നിഷേധിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി

കനാലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

23 Jun 2019 1:51 PM GMT
ചോറ്റാനിക്കര സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മാനുവല്‍ ജോസഫാണ് മുങ്ങിമരിച്ച്.മരട് ചമ്പക്കര കനാലില്‍ മൂന്നുമണിയോടെ കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റിനടുത്തുള്ള ഉള്ള കടവിലാണ് സംഭവം

കടല്‍ഭിത്തി നിര്‍മ്മാണത്തില്‍ അനാസ്ഥ;മനുഷ്യാവകാവകാശ കമ്മീഷന്‍ കലക്ടര്‍മാരുടെ യോഗം വിളിക്കും

21 Jun 2019 12:16 PM GMT
ആലപ്പുഴ, എറണാകുളം ജില്ലാ കലക്ടര്‍മാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗമാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിളിക്കുന്നത്. ഒറ്റമശേരി, മറുവകടവ്,പുറക്കാട്,കാട്ടൂര്‍, അമ്പലപ്പുഴ, ചെല്ലാനം പ്രദേശങ്ങളിലാണ് കടല്‍ഭിത്തി നിര്‍മ്മിക്കാത്തതു കാരണം മല്‍സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ദുരിതത്തിലായിരിക്കുന്നത്.കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന ജില്ലാ കലക്ടര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പലവട്ടം നിര്‍ദ്ദേശം നല്‍കിയിരുന്നതാണെന്ന് കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ യാതൊരു നടപടികളും സ്വീകരിച്ചില്ല

പാലാരിവട്ടം മേല്‍പാലത്തിനു പിന്നാലെ കോടികള്‍ മുടക്കി നിര്‍മിച്ച നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തരപാലത്തിലും വിള്ളല്‍

21 Jun 2019 11:56 AM GMT
പാലത്തിന് മുകളില്‍ രണ്ട് ഭാഗങ്ങളിലായിട്ടാണ് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പാലത്തില്‍ പരിശോധന നടത്തി.ഇത് സംബന്ധിച്ച് റിപോര്‍ട് ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നിര്‍മാണം നടത്തിയ 200 പാലങ്ങളില്‍ പെടുന്ന പാലമാണ് ഇപ്പോള്‍ വിള്ളല്‍ കണ്ടെത്തിയിരിക്കുന്ന നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തര പാലം

സൈക്കിള്‍ കാറില്‍ തട്ടിയതിന് വിദ്യാര്‍ഥിക്ക് നടു റോഡില്‍ ക്രൂര മര്‍ദനം

20 Jun 2019 2:47 PM GMT
പാലാരിവട്ടം സൗത്ത് ജനതാറോഡില്‍ വിനോദി(42)നെയാണ് പോലിസ് അറസ്റ്റു ചെയ്തത്.ഇന്നു വൈകുന്നേര അഞ്ചോടെ കലരൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിനു സമീപം ലിങ്ക് റോഡിലാണ് സംഭവം.സൈക്കിള്‍ തട്ടിയതിനെ തുടര്‍ന്ന് കാറിന്റെ പെയിന്റ്് പോയെന്നാരോപിച്ചായിരുന്നു ഇയാള്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചത്

ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിക്കുന്ന ഹജ്ജ് ക്യാംപ് നാളെ

19 Jun 2019 1:51 PM GMT
നാളെ കളമശ്ശേരി ഞാലകം ജുമാ മസ്ജിദ് ഹാളിലാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാംപിലെത്തുന്നവര്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഹജ്ജിന്റെ ആത്മാവ്, ഹജ്ജ് നിര്‍വഹണം എങ്ങനെ, ആരോഗ്യ സംരക്ഷണവും സുരക്ഷയും, യാത്രയിലും ഹജ്ജിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിചയസമ്പന്നരായവര്‍ ക്ലാസെടുക്കും

വിദേശ ജോലി ഉപേക്ഷിച്ച് കഞ്ചാവ് കടത്ത് ; യുവാവ് എക്‌സൈസിന്റെ പിടിയില്‍

19 Jun 2019 5:34 AM GMT
വയോധികര്‍ മുതല്‍ സകൂള്‍ കുട്ടികള്‍ വരെ ഇയാളുമായി ഇടപാടുകള്‍ നടത്തിയിരുന്നുവെന്ന് വ്യക്തമായതായി എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.സ്‌ക്വാഡ് സി ഐ ബി സുരേഷിന്റെ മേല്‍നോട്ടത്തിലുള്ള ടോപ്പ് നാര്‍ക്കോടിക് സീക്രട്ട് ഗ്രൂപ്പ് നല്‍കിയ ലീഡ്‌സിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ സഹായകമായത് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ഒരു കുട്ടിയുടെ ബാഗില്‍ നിന്ന് കുട്ടിയുടെ അമ്മ കഞ്ചാവ് ' കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്

ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ മയക്ക് മരുന്ന് കടത്ത്; രണ്ട് കോടിയുടെ മയക്ക് മരുന്നുമായി യുവാവ് പിടിയില്‍

15 Jun 2019 5:54 AM GMT
കോട്ടയം ഈരാറ്റുപേട്ട, തടയ്ക്കല്‍ ദേശത്ത് , പള്ളിത്താഴ വീട്ടില്‍ കുരുവി അഷ്‌റു എന്ന് വിളിക്കുന്ന സക്കീര്‍ (33)നെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം അറസ്റ്റു ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും രണ്ട് കിലോ ഹാഷിഷ് ഓയില്‍, 95 അല്‍പ്രാസോളം മയക്ക് മരുന്ന് ഗുളികകള്‍, 35 നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകള്‍ എന്നിവ കണ്ടെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഗ്രീന്‍ ലേബല്‍ വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും മുന്തിയ ഇനം ഹാഷിഷ് ഓയിലാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. രാജ്യാന്തര വിപണിയില്‍ ഇതിന് രണ്ട് കോടിയില്‍പരം രൂപ വിലമതിക്കും

മേലുദ്യോഗസ്ഥനെതിരെ പരാതിയുമായി കാണാതായ എറണാകുളം സെന്‍ട്രല്‍ സി ഐ നവാസിന്റെ ഭാര്യ; നവാസ് നാടുവിട്ടത് മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കവയ്യാതെന്ന്

14 Jun 2019 9:48 AM GMT
എറണാകുളം എസിപി സുരേഷ്‌കുമാര്‍ അടക്കമുള്ള മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി ഭാര്യ പറഞ്ഞു.മേലുദ്യോഗസ്ഥനില്‍ നിന്നും പീഡനം ഉണ്ടാകുന്നതായി നവാസ് തന്നോടു പലപ്പോഴും പറഞ്ഞിരുന്നു.അനാവശ്യമായി കള്ളക്കേസുകള്‍ എടുക്കാന്‍ മേലുദ്യോഗസ്ഥര്‍ ഒരു പാട് നിര്‍ബന്ധിച്ചിരുന്നുവെന്നും നവാസ് പറഞ്ഞിരുന്നു.അതില്‍ നവാസ് മാനസിക വിഷമത്തിലായിരുന്നു.
Share it