Sub Lead

എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് മാലിദ്വീപില്‍ നിന്നെത്തിയ യുപി സ്വദേശിക്ക്

എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് മാലിദ്വീപില്‍ നിന്നെത്തിയ യുപി സ്വദേശിക്ക്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഒരു കൊവിഡ് പോസിറ്റീവ് കേസ് കൂടി സ്ഥിരീകരിച്ചു. മാലിദ്വീപില്‍ നിന്നു മെയ് 12നെത്തിയ ഐഎന്‍എസ് മഗര്‍ കപ്പലിലുണ്ടായിരുന്ന 25 വയസ്സുള്ള ഉത്തര്‍പ്രദേശ് ലക്‌നോ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കപ്പലില്‍ വന്നതിനു ശേഷം കൊവിഡ് കെയര്‍ സെന്ററില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് 488 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 22 പേരെ നിരീക്ഷണപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 4185 ആയി. ഇതില്‍ 43 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 4142 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. ഇന്ന് 8 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 4 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 6 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളജ് 5, സ്വകാര്യ ആശുപത്രി-ഒന്ന് എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.

എറണാകുളം -2, മലപ്പുറം, പാലക്കാട്, കൊല്ലം, ഉത്തര്‍ പ്രദേശ് എന്നിവടങ്ങളില്‍ നിന്നും ഒരോരുത്തര്‍ വീതം എന്നിങ്ങനെയാണ് ചികില്‍സയിലുള്ളവര്‍. ഇന്ന് ജില്ലയില്‍ നിന്നും 58 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 58 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ ഒരെണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവുമാണ്. ഇനി 91 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ട്. ജില്ലയിലെ 16 കൊവിഡ് കെയര്‍ സെന്ററുകളിലായി 590 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 11 പേര്‍ പണം നല്‍കി ഉപയോഗിക്കാവുന്ന കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ജില്ലയിലേക്കെത്തിയവര്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലോ ആരോഗ്യ കേന്ദ്രത്തിലോ, ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കോ ഉടന്‍ തന്നെ ഫോണ്‍ വഴി അക്കാര്യം റിപോര്‍ട്ട് ചെയ്യേണ്ടതാണ്.

കൊവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്. വിദേശങ്ങളില്‍ നിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ നിരീക്ഷണ കാലയളവില്‍ ചികില്‍സയ്ക്കായി യാതൊരു കാരണവശാലും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നേരിട്ട് പോവാന്‍ പാടില്ല. ചികില്‍സ ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കേണ്ടതും, കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതുമാണ്. ജില്ലാ കണ്‍ടോള്‍ റൂം വഴി ഐഎംഎ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ടെലി മെഡിസിന്‍ സംവിധാനത്തിലൂടെയും വൈദ്യസഹായം നല്‍കി വരുന്നു. നിരീക്ഷണത്തിലിരിക്കുന്ന ഗര്‍ഭിണികളും നേരിട്ട് ആശുപത്രികളില്‍ പോവാന്‍ പാടില്ല. ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അവിടെ നിന്നുമുള്ള നിര്‍ദേശപ്രകാരം ചികില്‍സ തേടേണ്ടതാണ്.




Next Story

RELATED STORIES

Share it