Top

You Searched For "eranakulam"

എറണാകുളം സെന്‍ട്രല്‍ സി ഐയുടെ തിരോധാനം:അന്വേഷണത്തിന് പ്രത്യേക സംഘം

14 Jun 2019 1:34 AM GMT
ഡി സി പി ജി പൂങ്കുഴലിക്കാണ് അന്വേഷണത്തിന്റെ ചുമതല.കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതലാണ് നവാസിനെ കാണതായതെന്ന് ഭാര്യ പോലിസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.കാണാതാകുന്നതിന് മുമ്പ് മേലുദ്യോഗസ്ഥനും നവാസും തമ്മില്‍ വയര്‍ലെസ് സെറ്റിലൂടെ വാക്കുതര്‍ക്കമുണ്ടായതായി പറയപ്പെടുന്നു

ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷം; നിരവധി വീടുകള്‍ വെളളത്തില്‍, സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ക്കു നേരെ നാട്ടുകാരുടെ പ്രതിഷേധം

12 Jun 2019 6:42 AM GMT
പ്രദേശത്തെ 500 ഓളം വീടുകള്‍ വെള്ളത്തിലാണ്.ഓഖി ദുരന്ത നാളുകളിലുണ്ടായതിനേക്കാള്‍ രൂക്ഷമായ കടല്‍കയറ്റമാണ് ചെല്ലാനം മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്നത്. കടല്‍കയറ്റത്തെ ചെറുക്കുന്നതിന് കടല്‍ഭിത്തിക്ക് പകരം ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനായി മണ്ണു നീക്കിയ ഭാഗത്തു കൂടിയാണ് വെള്ളം ഇരച്ചുകയറുന്നത് മറുവക്കാട്, കമ്പിനിപടി,ബസാര്‍,വേളാങ്കണ്ണി വാച്ചാക്കല്‍ ഭാഗത്ത് മാത്രം 500 ലേറെ വീടുകള്‍ വെള്ളത്തിലായി.ആളുകള്‍ക്ക് കിടന്നുറങ്ങാനോ, ഭക്ഷണം പാകം ചെയ്യാനോ പറ്റാത്ത രീതിയില്‍ വീടുകളില്‍ വെള്ളം ഒഴുകി നടക്കുകയാണ്

ചെല്ലാനത്ത് കടല്‍കയറ്റം രൂക്ഷം; 500 ഓളം വീടുകള്‍ വെളളത്തില്‍

11 Jun 2019 3:38 PM GMT
കടല്‍കയറ്റത്തെ ചെറുക്കുന്നതിന് കടല്‍ഭിത്തിക്ക് പകരം ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനായി മണ്ണു നീക്കിയ ഭാഗത്തു കൂടിയാണ് വെള്ളം ഇരച്ചുകയറുന്നത് മറുവക്കാട്, കമ്പിനിപടി, വാച്ചാക്കല്‍ ഭാഗത്ത് മാത്രം 500 ലേറെ വീടുകള്‍ വെള്ളത്തിലായി.കിടന്നുറങ്ങാനോ, ഭക്ഷണം പാകം ചെയ്യാന്‍ പറ്റാത്ത രീതിയില്‍ വീടുകളില്‍ വെള്ളം ഒഴുകി നടക്കുകയാണ്. ഇരച്ചുകയറുന്ന കടല്‍ വെള്ളത്തെ ചെറുക്കാന്‍ മണല്‍ചാക്കുകള്‍ നിറച്ച് തീരേഖലകളില്‍ അട്ടിയിടുന്നുണ്ടെങ്കിലും ഇതൊന്നും ഫലം കാണാത്ത അവസ്ഥയാണ്

നിപ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഇനി മുതല്‍ കളമശേരി മെഡിക്കല്‍ കോളജിലും

6 Jun 2019 1:14 PM GMT
പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ അധികൃതരുടെ സഹായത്തോടെയാണ് പോയിന്റ് ഓഫ് കെയര്‍ ലാബ് സൗകര്യം മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ ഒരുക്കിയിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ആര്‍ടിപിസിആര്‍ മെഷീന്‍ ഉപയോഗിച്ചുള്ള ലാബ് ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ പ്രവര്‍ത്തന സജ്ജമായി. ആവശ്യമുള്ള മരുന്നുകളും ഉപകരണങ്ങളും പൂനെയില്‍ നിന്നും എത്തിച്ചു. 30 രോഗികളെ ഒരേ സമയം ചികില്‍സിക്കാവുന്നതും എക്സ് റേ, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, ഇ.സി.ജി, വെന്റിലേറ്റര്‍, 24 മണിക്കൂര്‍ നിരീക്ഷണം എന്നീ സൗകര്യങ്ങളും മെഡിക്കല്‍ കോളജില്‍ തയ്യാറായി.

നിപ: പ്രതിരോധ നടപടികള്‍ ശക്തമാക്കിയെന്ന് ആരോഗ്യവകുപ്പ്; മെഡിക്കല്‍ കോളജില്‍ പ്രത്യേക സൗകര്യം ഒരുക്കി

3 Jun 2019 7:02 AM GMT
നിപ രോഗബാധ സംശയിച്ച് ആരെങ്കിലും ചികില്‍സയ്‌ക്കെത്തിയാല്‍ അവരെ പ്രവേശിപ്പിക്കുന്നതിനായി എറണാകുളം കളമശേരിയിലെ മെഡിക്കല്‍ കോളജില്‍ പ്രത്യേക സൗകര്യവും വാര്‍ഡും ഒരുക്കിയിട്ടുണ്ട്.കൂടുതല്‍ ആംബുലന്‍സുകളുടെ സേവനവും ഉറപ്പാക്കി.കോഴിക്കോട് നിപ ബാധയുണ്ടായപ്പോള്‍ അത് നേരിട്ട മെഡിക്കല്‍ ടീം എറണാകുളത്ത് മൂന്നു മണിയോടെ എത്തും.ആരോഗ്യമന്ത്രിയും എത്തും.എറണാകുളം ജില്ലയിലെ മറ്റു ആശുപത്രികളിലും നിപ റിപോര്‍ട് ചെയ്യുകയോ കണ്ടെത്തുകയോ ചെയ്താല്‍ എങ്ങനെ തുടര്‍ നടപടി സ്വീകരിക്കണമെന്നതു സംബന്ധിച്ചും തീരുമാനമെടുത്തു.കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.കണ്‍ട്രോള്‍ റൂം വഴി പൊതുജനങ്ങളുടെ സംശയത്തിനു മറുപടി നല്‍കും

സുപ്രിം കോടതി പിഴയിട്ട ഫ്‌ളാറ്റിനായി കൊച്ചി നഗരസഭയുടെ ഒത്താശയില്‍ പാര്‍ക് നിര്‍മാണം;തഹസീല്‍ദാര്‍ ഇടപെട്ടു നിര്‍ത്തിച്ചു

3 Jun 2019 3:23 AM GMT
ചിലവന്നൂരിലെ ഫ്ളാറ്റിനു വേണ്ടി അമൃത് പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരസഭ നിര്‍മ്മിക്കുന്ന പാര്‍ക്കിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കാനാണ് ഉത്തരവ്. ഇനി ഒരു തീരുമാനം വരുന്നതുവരെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് മാഫിയ വിരുദ്ധ ജനകീയ സ്‌ക്വാഡിന്റെ പ്രവര്‍ത്തകര്‍ക്ക് തഹസില്‍ദാര്‍ ഉറപ്പുനല്‍കിയതായി സമരസമിതി നേതാവ് സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു

എറണാകുളത്ത് നിപ്പ വൈറസ്: പ്രചരണം അടിസ്ഥാനരഹിതമെന്ന് ജില്ലാ ഭരണകൂടം

2 Jun 2019 8:05 AM GMT
എറണാകുളത്തെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു.

എറണാകുളം പോക്‌സോ കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

1 Jun 2019 2:45 PM GMT
പോക്‌സോ കേസിലെ ഇരയുടെ പ്രായം കണക്കാക്കിയതിലെ പിഴവാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഇരകളാവുമ്പോള്‍ വിധിക്കുന്ന ശിക്ഷ ഈ കേസിലെ പ്രതിക്ക് നല്‍കാന്‍ സാധ്യതയുള്ള കേസാണെന്നു ചൂണ്ടിക്കാട്ടി പ്രതിയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തു കേസിലെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

എറണാകുളം പുതുവൈപ്പില്‍ രാജ്യന്തര കണ്ടല്‍ പഠന കേന്ദ്രം വരുന്നു

29 May 2019 9:42 AM GMT
രാജ്യത്ത് അപൂര്‍വ്വമായി മാത്രം കാണുന്ന കണ്ടല്‍ കന്യാവനങ്ങളുടെ തുരുത്താണ് 50ഏക്കറിലായി പരന്ന് കിടക്കുന്ന കുഫോസിന്റെ പുതുവെപ്പ് സ്റ്റേഷന്‍. കുഫോസിന്റെ സ്‌കൂള്‍ ഓഫ് ഫിഷറി എന്‍വയര്‍മെന്റാണ്് പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. പലതരം കണ്ടല്‍ ചെടികളുടെയും അനവധി ഓരു ജല മല്‍സ്യങ്ങളുടെയും പലതരം ഞണ്ടുകളുടെയും ദേശാടന കിളികള്‍ അടക്കം നിരവധി ജലപക്ഷികളുടെയും സ്വഭാവികമായ ആവാസവ്യവസ്ഥയും പ്രജനകേന്ദ്രവുമാണ് ഈ കണ്ടല്‍ കന്യാവനങ്ങള്‍

ഡോളി കുര്യാക്കോസ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

28 May 2019 9:54 AM GMT
പ്രസിഡന്റായിരുന്ന യുഡിഎഫിലെ ആശാ സനില്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.എല്‍ഡിഎഫിലെ പി എസ് ഷൈലയ്‌ക്കെതിരെ നാല് വോട്ടിന്റെ ഭുരിപക്ഷത്തിലാണ് ഡോളി തിരഞ്ഞെടുക്കപ്പെട്ടത്

എറണാകുളം ബ്രോഡ് വേയില്‍ വന്‍ തീപിടുത്തം; വസ്ത്ര വ്യാപാരശാല കത്തി നശിച്ചു;തീ നിയന്ത്രണവിധേയമാക്കാന്‍ തീവ്ര ശ്രമം

27 May 2019 5:19 AM GMT
എറണാകുളത്തെ ഭദ്രയെന്ന മൊത്ത വസ്ത്ര വാപാര ശാലയായിലാണ് തീപിടുത്തം.മൂന്നു നിലയുള്ള ഈ കെട്ടിട സമുച്ചയത്തില്‍ വന്‍തോതില്‍ വസ്ത്രങ്ങളും മറ്റു സാമഗ്രികളും ഉണ്ട്.രാവിലെ വ്യാപാരം ആരംഭിച്ച സമയത്താണ് തീപിടുത്തം ഉണ്ടായത്. തീ പിടിച്ച സമയത്ത് തന്നെ ഇവിടെയുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചു.തുടര്‍ന്ന ്തീ അടുത്ത കടകളിലേക്ക് പടര്‍ന്നി പിടിക്കാതിരിക്കാനുള്ള ശ്രമങ്ങളായിരുന്നു നടത്തിയത്.

എറണാകുളത്ത് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയതിനു ശേഷം അമ്മ ആത്മഹത്യ ചെയ്തു

27 May 2019 4:37 AM GMT
കൊട്ടാരക്കര സ്വദേശി ഉദയയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.പാലാരിവട്ടം പി ജെ ആന്റണി റോഡിലെ ഹോസ്റ്റലിലാണ് സംഭവം.ഇതേ ഹോസ്റ്റലിലെ ജീവനക്കാരിയായിരുന്നു ഉദയ

പിതാവിന്റെ പാത പിന്തുടര്‍ന്ന് എറണാകുളത്ത് ചരിത്ര വിജയം നേടി ഹൈബി ഈഡന്‍

23 May 2019 9:46 AM GMT
റെക്കാര്‍ഡ് ഭൂരിപക്ഷം നേടിയാണ് എറണാകുളത്തിന്റെ എംഎല്‍എയായ ഹൈബി ഈഡന്‍ ലോക്‌സഭയുടെ പടികള്‍ കയറുന്നത്1,69,219 പരം വോട്ടുകളാണ് ഹൈബി ഈഡന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണ യൂഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച പ്രഫ കെ വി തോമസിന്റെ ഭൂരിപക്ഷം 87,047 വോട്ടുകളായിരുന്നു. ഇതിന്റെ ഇരട്ടിയിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹൈബി ഈഡന്‍ ഇത്തവണ നേടിയിരിക്കുന്നത്

കണ്ടെയ്നര്‍ റോഡില്‍ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു

22 May 2019 1:00 AM GMT
ഇന്നലെ രാത്രി 9.30ന് കണ്ടെയ്നര്‍ റോഡില്‍ പൊന്നാരിമംഗലം ടോള്‍ പ്ലാസയ്ക്ക് സമീപമാണ് അപകടം. പൊന്നാരിമംഗലം സ്വദേശി സുബാഷ് (ബിനി- 51) ആണ് മരിച്ചത്. വല്ലാര്‍പ്പാടം സ്വദേശി എബിന്‍ (25)നാണ് പരിക്കേറ്റത്.

പ്രാര്‍ഥനയും പ്രയ്തനവും ഫലം കണ്ടു; പുതിയ ജീവിതവുമായി കുഞ്ഞുമാലാഖ നാട്ടിലേക്ക് മടങ്ങി

16 May 2019 11:45 AM GMT
മലപ്പുറം എടക്കര സ്വദേശികളുടെ പിഞ്ചു കുഞ്ഞാണ് വിജയകരമായ ഹൃദ്‌രോഗ ചികില്‍സയ്ക്കുശേഷം മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം നാട്ടിലേക്ക് മടങ്ങിയത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടിക്ക് ലിസി ആശുപത്രിയില്‍ ചികില്‍സ ഒരുക്കിയത്.

പാലാരിവട്ടം മേല്‍പാലം:ഉദ്യോഗസ്ഥരുടെ മൊഴി ഇന്നു മുതല്‍ വിജിലന്‍സ് രേഖപെടുത്തും;സാമഗ്രികളുടെ സാമ്പിളുകള്‍ പരിശോധനയക്ക്

14 May 2019 3:27 AM GMT
പാലത്തില്‍ നിന്നും ശേഖരിച്ച സാധന സാമഗ്രികളുടെ സാമ്പിളുകള്‍ പ്രത്യേക ലാബില്‍ പരിശോധനയ്ക്കായി ഇന്ന് അയക്കും. മൊഴി രേഖപ്പെടുത്തേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക അന്വേഷണ സംഘം തയാറാക്കി കഴിഞ്ഞു.ഇവര്‍ക്ക് അറിയിപ്പും നല്‍കി.പാലം നിര്‍മാണം നടക്കുന്ന സമയത്ത്് കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എം ഡിയായിരുന്ന മുഹമ്മദ് ഹനീഷ് അടക്കമുളവരുടെ മൊഴി രേഖപെടുത്താനാണ് വിജിലന്‍സിന്റെ തീരുമാനം

പി വി എസ് ആശുപത്രി സമരം: ജീവനക്കാര്‍ക്ക് പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ധാരണ

13 May 2019 2:54 PM GMT
തൊഴിലാളികളുടെ ആനുകൂല്യങ്ങളും ആശുപത്രിയുടെ ഭാവിയേയും സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് മാനേജ്‌മെന്റ് ചര്‍ച്ചയില്‍ അറിയിച്ചു. 20 ന് രാവിലെ 10.30 ന് നടക്കുന്ന ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് കൃത്യത വരുത്തി അറിയിക്കാമെന്നും അവര്‍ ഉറപ്പു നല്‍കി. 20 ന് നടക്കുന്ന ചര്‍ച്ചയില്‍ നിലപാട് തൃപ്തികരമല്ലെങ്കില്‍ ആശുപത്രി മാനേജ്‌മെന്റിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജോയിന്റ് ലേബര്‍ കമ്മീഷണര്‍

മഹാരാജാസ് കോളജ്: കോഴ്‌സ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം

13 May 2019 1:43 PM GMT
യു ജി വിദ്യാര്‍ഥികള്‍ 100 രൂപയും പി ജി വിദ്യാര്‍ഥികള്‍ 200 രൂപയും അപേക്ഷ ഫീസ് അടക്കേണ്ടതാണ്. മെയ് 21 നാണ് ഫീസ് അടച്ച് അപേക്ഷ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി. ഓണ്‍ലൈന്‍ അപേക്ഷയിലെ തെറ്റ് തിരുത്തലുകള്‍ക്ക് മെയ് 27 മുതല്‍ 29 വരെ കോളജില്‍ എത്താവുന്നതാണ്. അപേക്ഷയുടെ പകര്‍പ്പ് കോളജില്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25 വൈകിട്ട് 5 മണി

പി വി എസ് ആശുപത്രിയിലെ സമരം : ഒത്തുതീര്‍പ്പ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

10 May 2019 2:37 AM GMT
ഐഎംഎയുടെയും, യുഎന്‍എയുടെയും നേതൃത്വത്തില്‍ ആശുപത്രി മാനേജ്മെന്റ് രാത്രി വൈകിയും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതേ തുടര്‍ന്ന് മാനേജ്‌മെന്റിന്റെ തീരുമാനം നാളെ പ്രഖ്യാപിക്കും. മാനേജ്മെന്റിന്റെ തീരുമാനം അറിഞ്ഞതിനുശേഷം ഭാവി പരിപാടികള്‍ക്ക് തീരുമാനിക്കുമെന്ന് ഐ എം എ പ്രസിഡന്റ് ഡോ. എം ഐ ജുനൈദ് റഹ്മാന്‍ പറഞ്ഞു

പിവിഎസ് ആശുപത്രിയില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന; ജീവനക്കാര്‍ക്ക് മാസങ്ങളായി വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി

9 May 2019 12:20 PM GMT
ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക തുകയും ഗ്രാറ്റുവിറ്റി കണക്കാക്കുന്നതിന് ആവശ്യമായ സര്‍വീസ് വിവരങ്ങളും സ്ഥാപനത്തില്‍ നിന്നും ജില്ലാ ലേബര്‍ ഓഫിസര്‍ ശേഖരിച്ചു.അപാകതകള്‍ പരിഹരിക്കാത്ത പക്ഷം പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) വി ബി ബിജു പറഞ്ഞു

പാലാരിവട്ടം മേല്‍പ്പാലം: നിര്‍മാണത്തില്‍ ഗുരുതര പാളീച്ചയെന്ന് വിദഗ്ദ സംഘം; ഗതാഗത യോഗ്യമാകാന്‍ മൂന്നു മാസം വേണ്ടിവരുമെന്ന് സൂചന

6 May 2019 2:42 AM GMT
ചെന്നൈ ഐഐടിയില്‍ നിന്നുള്ള സംഘമാണ് ഇന്നലെ പാലത്തില്‍ പരിശോധനയ്ക്ക് എത്തിയത്. രൂപകല്‍പ്പനയില്‍ തുടങ്ങി നിര്‍മ്മാണത്തില്‍ വരെ ഗുരുതര പാളിച്ച ഉണ്ടെന്നാണ് ഐഐടി വിദഗ്ധനായ അളക സുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടെത്തല്‍. പാലാരിവട്ടം പാലം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും കഴിഞ്ഞ ദിവസം ഇതെ അഭിപ്രായം ഉന്നയിച്ചിരുന്നു. പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയും ക്രമക്കേടും തെളിഞ്ഞ സാഹചര്യത്തില്‍ വിജലന്‍സ് അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടിരുന്നു

പാലാരിവട്ടംപാലം : നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട്,വിജിലന്‍സ് അന്വേഷണ റിപോര്‍ടിനു ശേഷം നടപടിയെന്ന് മന്ത്രി ജി സുധാകരന്‍

4 May 2019 10:03 AM GMT
വിജിലന്‍സിന്റെ റിപോര്‍ട് കിട്ടിയതിനു ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.യുഡിഎഫ് കാലത്ത് നിര്‍മാണം നടത്തിയ പാലത്തിന്റ നിര്‍മാണ പ്രവര്‍ത്തനം സംബന്ധിച്ച് കൃത്യമായ അവലോകനം നടത്തിയില്ല.ഇത് ക്രമക്കേടിന് വഴിയൊരുക്കി.ഇതിനു കാരണക്കാരായവര്‍ക്കെതിരെ ഉറപ്പായും നടപടിയുണ്ടാകും. പാലത്തിന്റെ നിര്‍മാണത്തിലും ഭരണ നിര്‍വഹണ തലത്തിലും ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ട്. വിജിലന്‍സ് റിപോര്‍ട് കിട്ടിക്കഴിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകും

വടാട്ടുപാറ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

2 May 2019 3:02 PM GMT
നെട്ടൂര്‍ സ്വദേശി ആഷിഖ് അസീസ് (18), പള്ളിക്കര പിണര്‍മുണ്ട സ്വദേശി മുഹമ്മദ് അമാന്‍ (18) എന്നിവരാണ് മുങ്ങിമരിച്ചത്.ഒരാള്‍ നീന്തി രക്ഷപെട്ടു

ലഹരി മരുന്നുകളുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

30 April 2019 4:05 AM GMT
ഏറെ നാളുകളായി മയക്ക് മരുന്ന് വിപണത്തില്‍ ഇരുവരും പങ്കാളികള്‍ ആണെങ്കിലും ഒരുമിച്ച് പിടിയിലാകുന്നത് ഇത് ആദ്യമാണ്. മാനസ്സിക വിഭ്രാന്തി നേരിടുന്നവര്‍ക്ക് സമാശ്വസത്തിനായി നല്‍കുന്ന നൈട്രോസഫാം ഗുളികളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ഇവരുടെ പക്കല്‍ നിന്ന് 90 ഗുളികകള്‍ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ സേലത്തു നിന്ന് 10 എണ്ണം അടങ്ങിയ ഒരു സ്ട്രിപ്പ് ലഹരി ഗുളിക 100 രൂപയ്ക്ക് വന്‍തോതില്‍ വാങ്ങുന്ന ഇവര്‍ ഇവിടെ എത്തിച്ച് 500 രൂപയ്ക്ക് ആവശ്യക്കാര്‍ക്ക് മറിച്ച് വിറ്റഴിക്കുകയാണ് ചെയ്തിരുന്നത്. വിദ്യാര്‍ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ ഇവരുടെ ഉപഭോക്താക്കളാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

അധിക വോട്ട് കണ്ടെത്തിയ കളമശേരിയിലെ ബുത്തില്‍ റീ പോളിംഗ് തുടങ്ങി; പ്രതീക്ഷയോടെ സ്ഥാനാര്‍ഥികള്‍

30 April 2019 3:56 AM GMT
ഈസ്റ്റ് കടുങ്ങല്ലൂര്‍ സര്‍വ്വീസ് കോ-ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് റീ പോളിങ് നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വോട്ടിംഗ് ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടിംഗ് നടക്കുന്നത്. വോട്ടര്‍മാരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക. യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍,എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ്,എസ്ഡിപി ഐ സ്ഥാനാര്‍ഥി വി എം ഫൈസല്‍,എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ രാവിലെ തന്നെ ബൂത്തില്‍ സന്ദര്‍ശനം നടത്തി.

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണ്ണാഭരണം മോഷ്ടിച്ചു

29 April 2019 3:45 PM GMT
ഗിരിനഗര്‍ സൗത്ത് റെസിഡന്‍സ് 86-ാം നമ്പര്‍ പീലിയാനിക്കല്‍ വീട്ടില്‍ ആന്‍സി ചാക്കോയുടെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഇവര്‍ കഴിഞ്ഞാഴ്ച വിദേശത്തുള്ള സഹോദരങ്ങളുടെ അടുക്കല്‍ പോയ സമയത്താണ് മോഷണം നടന്നത്.ആന്‍സി വിദേശത്തു പോയതിനുശേഷം ഇന്നലെ വീട് വൃത്തിയാക്കാന്‍ വേലക്കാരി എത്തിയപ്പോഴാണ് വാതില്‍ പൊളിഞ്ഞ് കിടക്കുന്നത് കണ്ടത്

അധിക വോട്ട് കണ്ടെത്തിയ കളമശേരിയിലെ ബൂത്തില്‍ നാളെ റീ പോളിങ്

29 April 2019 10:12 AM GMT
ഈസ്റ്റ് കടുങ്ങല്ലൂര്‍ സര്‍വ്വീസ് കോ-ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് റീ പോളിങ് നടക്കുക. പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് വോട്ടിങ് യന്ത്രത്തില്‍ കാണിച്ചതിനെ തുടര്‍ന്നാണ് ഏപ്രില്‍ 23ന് ഈ ബൂത്തില്‍ നടന്ന വോട്ടെടുപ്പ് അസാധുവാക്കിയത്. പോളിങ് അവസാനിച്ച ശേഷം വോട്ടിങ് യന്ത്രം പരിശോധിച്ചപ്പോള്‍ 43 അധിക വോട്ടുകള്‍ കണ്ടെത്തി ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ബൂത്തില്‍ റീപോളിങ് നിശ്ചയിച്ചത്

ചാലക്കുടിയില്‍ പോളിംഗ് 80 ശതമാനം കടന്നു; എറണാകുളത്ത് 76.75 ശതമാനം

23 April 2019 5:07 PM GMT
ചാലക്കുടിയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് കുന്നത്ത്‌നാടാണ്.83.79 ശതമാനം.കുറവ് ഏറ്റവും കുറവ്. ചാലക്കുടി നിയോജമണ്ഡലത്തില്‍.് 77.74 ശതമാനം. എറണാകുളം മണ്ഡലത്തില്‍ പറവൂരിലാണ് എറ്റവും അധികം പോളിംഗ് ശതമാനം. 81.68 ശതമാനം. കുറവ് എറണാകുളം നിയോജക മണ്ഡലത്തിലും -73.27 ശതമാനം.

എറണാകുളത്തും ചാലക്കുടിയിലും കനത്ത പോളിംഗ്; എറണാകുളത്ത് -27.89 ഉം ചാലക്കുടിയില്‍ 30.14 ഉം ശതമാനം

23 April 2019 6:52 AM GMT
ചാലക്കുടി ലോക് സഭാ മണ്ഡലത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കുന്നത്ത് നാടിലാണ്-32.62 ശതമാനം.കുറവ് രേഖപെടുത്തിയിരിക്കുന്നത് അങ്കമാലിയിലാണ് 27.3 ശതമാനം. എറണാകുളം ലോക് സഭാ മണ്ഡലത്തില്‍് തൃക്കാക്കരയിലാണ് ഇതുവരെ കൂടുതല്‍ ശതമാനം വോട്ട് രേഖപെടുത്തിയിരിക്കുന്നത്- 29.29 ശതമാനം.കുറവ്് കൊച്ചി നിയോജകമണ്ഡലത്തിലാണ് 26.13 ശതമാനം

തിരഞ്ഞെടുപ്പ് നമ്മുടെ അധികാരം പ്രയോഗിക്കാന്‍ കിട്ടുന്ന അവസരം: നടന്‍ മമ്മൂട്ടി

23 April 2019 6:27 AM GMT
നമ്മള്‍ നമുക്ക് വേണ്ടി നമ്മുടെ പ്രതിനിധികളെ തിരഞ്ഞെടുക്കണം.സ്ഥാനാര്‍ഥികളുടെ ഗുണവും മേന്മയും അടിസ്ഥാനമാക്കിയാണ് വോട്ടു ചെയ്യുന്നത്.അവര്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രത്യേകത ഒക്കെ നോക്കും.തന്റെ സഹപ്രവര്‍ത്തകര്‍,കൂടെ പഠിച്ചവര്‍,പരിചയക്കാര്‍. ഒക്കെ സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്നുണ്ട്. പക്ഷേ തനിക്ക് ഒരു വോട്ടേയുള്ളുവെന്നും മമ്മൂട്ടി പറഞ്ഞു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ 24, 86,705 വോട്ടര്‍;എറണാകുളത്ത്1108 ഉം ചാലക്കുടിയില്‍1182 ഉം പോളിംഗ് സ്‌റ്റേഷനുകള്‍

21 April 2019 10:43 AM GMT
12,21, 232 പേര്‍ പുരുഷന്മാരും 12, 65,458 പേര്‍ സ്ത്രീകളുമാണ്. 15 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരും ഉണ്ട്. ചാലക്കുടി മണ്ഡലത്തില്‍ 1182 ഉം എറണാകുളം മണ്ഡലത്തില്‍ 1108 ഉം പോളിങ്ങ് ബൂത്തുകളാണുള്ളത്. കൂടാതെ 10 മാതൃക പോളിങ്ങ് ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്

കൊച്ചിയില്‍ കഞ്ചാവ് വേട്ട തുടരുന്നു; കനാലില്‍ ഒളിപ്പിച്ചിരുന്ന 8.6 കിലോ കഞ്ചാവ് പോലിസ് പിടിച്ചെടുത്തു

21 April 2019 5:03 AM GMT
കണക്ട് ടു കമ്മീഷണര്‍ എന്ന പ്രോഗ്രാമിന്റെ വാട്‌സ് ആപ് നമ്പറിലേക്ക് വന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലാണ് കഞ്ചാവ് കണ്ടെടുത്തത്.കടവന്ത്ര മാവേലി റോഡില്‍ സംശയാസ്പദമായി സാഹചര്യത്തില്‍ ആളുകള്‍ കൂടി നില്‍ക്കുന്നുവെന്നായിരുന്നു സന്ദേശം.തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്

പുതുതലമുറയുടെ ആവേശം ഏറ്റു വാങ്ങി ഫൈസലിന്റെ പ്രയാണം

20 April 2019 1:58 AM GMT
കേരളത്തെ ആകെ തകര്‍ത്ത പ്രളയകാലത്ത് ദുരിത ബാധിതരെ സഹായിക്കാന്‍ മുന്‍ പന്തിയില്‍ നിന്ന ഫൈസലിനെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയാണ് മണ്ഡലത്തിലെ പുതുതലമുറ വോട്ടര്‍ മാര്‍ സ്വീകരിച്ചത് .പറവൂര്‍ പള്ളിത്താഴത്തു നിന്നും സ്ഥാനാര്‍ഥിയെ സ്വീകരിച്ചുകൊണ്ട് നൂറു കണക്കിന് പുതു വോട്ടര്‍മാരും യുവാക്കളും വിദ്യാര്‍ത്ഥിനികളും അണി നിരന്ന പ്രകടനം പറവൂര്‍ നഗരിയെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലാക്കി

എറണാകുളത്ത് ഇടിമിന്നലേറ്റ് വിദ്യാര്‍ഥി അടക്കം രണ്ട് മരണം

17 April 2019 3:47 PM GMT
വൈകുന്നേരം 4.45 ഓടെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്തുള്ള തുറസായ സ്ഥലത്ത് മൂവരും നില്‍ക്കുമ്പോഴാണ് ശക്തമായ മിന്നലും ഇടിയും ഉണ്ടായത്. ഇടിമിന്നലേറ്റ ഉടനെ ലിസിയും അനക്സും മുറ്റത്തേക്ക് തെറിച്ച് വീണു. മിന്നലിന്റെ ആഘാതത്തില്‍ പൊള്ളലേറ്റ ആദിയ (ചിന്നു) നിലവിളിച്ചു കൊണ്ട് അയല്‍വാസിയായ പൊന്നമ്മയോട് വിവരം പറഞ്ഞു.ഇവര്‍ ഓടി ചെല്ലുമ്പോള്‍ ലിസിയും അനക്സും അനക്കമറ്റ നിലയില്‍ കിടക്കുവായിരുന്നു

നിലനില്‍പ്പിനായി സമരം ചെയ്യുന്ന വൈപ്പിന്‍ ജനതയുടെ ആവേശം ഏറ്റുവാങ്ങി വി എം ഫൈസല്‍

16 April 2019 6:11 AM GMT
തീര പ്രദേശമായ വൈപ്പിന്റെ മുക്കിലും മുലയിലും വന്‍ സ്വീകരണമാണ് വി എം ഫൈസലിന് ലഭിച്ചത്. യഥാര്‍ഥ ബദലിന് എസ്ഡിപി ഐക്ക് വോട്ടുചെയ്യുകയെന്ന മുദ്രാവാക്യം ഉയര്‍ത്തി മല്‍സരിക്കുന്ന വി എം ഫൈസലിന് പുതുവൈപ്പിലെ എല്‍ജിപിജി ടെര്‍മിനലിനെതിരെ സമര രംഗത്തുള്ള പ്രദേശവാസികള്‍ക്കിടയില്‍ വന്‍ പിന്തുണയാണ് ലഭിച്ചത്.കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഫൈസലിന് ആവേശകരമായ സ്വീകരണം നല്‍കി

കുന്നുകരയുടെ സ്‌നേഹാദരവ് ഏറ്റുവാങ്ങി വി എം ഫൈസല്‍

14 April 2019 4:42 AM GMT
രാവിലെ 8.30 യോടെ ആരംഭിച്ച റോഡ് ഷോ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. കരുമാല്ലൂര്‍ പഞ്ചായത്തിലെ മാഞ്ഞാലി, മാട്ടുപുറം, പുതുക്കാട്, യു സി, ആലങ്ങാട് പഞ്ചായത്ത്, കളമശ്ശേരി നഗരസഭയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ ഫൈസലിന് ആവേശകരമായ സ്വീകരണമാണ് നാട്ടുകാര്‍ നല്‍കിയത്
Share it