You Searched For "loksaba election"

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോലിസുകാരുടെ പോസ്റ്റല്‍ വോട്ട് ക്രമക്കേട്: രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണസംഘത്തിന് രണ്ടു മാസം കൂടി സമയം

4 Sep 2019 2:38 PM GMT
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, ഇടുക്കി,മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് രേഖകള്‍ പരിശോധിക്കാനാണ് കോടതി സമയം അനുവദിച്ചത്.

ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ബാലറ്റ് പേപ്പറുകള്‍ തിരിച്ച് കൊണ്ടുവരണം -പ്രക്ഷോഭം തുടങ്ങുമെന്ന് മമത

14 Jun 2019 2:37 PM GMT
എങ്ങിനേയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 300 സീറ്റുകളില്‍ വിജയിക്കുമെന്നും ബംഗാളില്‍ 23 സീറ്റില്‍ വജയിക്കുമെന്നും ബിജെപിക്ക് പ്രവചിക്കാനായത്?. വോട്ടിങ് യന്ത്രങ്ങള്‍ പ്രോഗ്രാം ചെയ്താണ് ബിജെപി വിജയം ഉറപ്പാക്കിയതെന്ന് മമത ആരോപിച്ചു.

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാവില്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍

10 Jun 2019 5:28 PM GMT
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണസമയത്തു മോദിയടക്കമുള്ള നേതാക്കള്‍ നടത്തിയ പെരുമാറ്റച്ചട്ടലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍...

നിഥിന്‍ ഗഡ്കരിയുടെ പരാജയം പ്രവചിച്ച നേതാക്കളെ ബിജെപി പുറത്താക്കി

6 Jun 2019 8:00 PM GMT
നാഗ്പൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിഥിന്‍ഗഡ്കരി പരാജയപ്പെടുമെന്നു പറഞ്ഞ നേതാക്കളെ ബിജെപി പുറത്താക്കി. നാഗ്പൂര്‍ സിറ്റി ഘടകം വൈസ്പ്രസിഡന്റ്...

ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ശബരിമല വിഷയം തിരിച്ചടിയായെന്ന് സിപിഐ; മുഖ്യമന്ത്രി ശൈലി മാറ്റണമെന്നും വിലയിരുത്തല്‍

6 Jun 2019 1:27 PM GMT
വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ വികാരം തിരഞ്ഞടുപ്പില്‍ പ്രതിഫലിച്ചെന്നും സിപിഐയുടെ വിലയിരുത്തല്‍. സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപോര്‍ട്ടിലാണ് വിമര്‍ശനം.സുപ്രീം കോടതി വിധി നടപ്പാക്കിയതിലൂടെ സവര്‍ണ ഹിന്ദുക്കള്‍ സര്‍ക്കാരിനെതിരായി. ന്യൂനപക്ഷ ഏകീകരണവും തോല്‍വിക്ക് കാരണമായി

മുലായം സിംഗിന് വോട്ട് ചെയ്തില്ല ; യുപിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ദലിതുകളെ ആക്രമിച്ചു

30 May 2019 4:54 AM GMT
യുപിയിലെ മെയില്‍പുരിയില്‍ ഉന്‍വ ഗ്രാമത്തിലെ ദലിത് വിഭാഗത്തില്‍പെട്ടവരാണ് എസ് പി പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായത്.മുലായം സിംഗിന് വോട്ട് ചെയ്തില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പരിക്കേറ്റവര്‍ വ്യക്തമാക്കി.

ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്സ് വക്താക്കള്‍ പോകേണ്ടതില്ല; വിലക്കേര്‍പ്പെടുത്തി എഐസിസി

30 May 2019 4:03 AM GMT
കഴിഞ്ഞ അഞ്ച് വര്‍ഷം ന്യായമായ ഇടം കോണ്‍ഗ്രസിന് കിട്ടിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ പലതവണ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഔദ്യോഗിക പ്രതിനിധികളും വക്താക്കളും മാധ്യമങ്ങളോട് അകലം പാലിക്കണമെന്ന നിര്‍ദ്ദേശം എഐസിസി മുന്നോട്ട് വയ്ക്കുന്നത്.

തിരഞ്ഞെടുപ്പ് പരാജയം; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്

30 May 2019 2:48 AM GMT
പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റ് തയ്യാറാക്കും. ഈ റിപ്പോര്‍ട്ട് വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.

പിണറായി വിജയന്റെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മോഡല്‍ കേരളത്തിലെ ജനം തള്ളി: യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍

25 May 2019 10:42 AM GMT
കേരളത്തില്‍ സവര്‍ണ- അവര്‍ണ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം സിപിഎമ്മിന് തന്നെ തിരിച്ചടിയായി.ഏതെങ്കിലും ഒരു സമൂഹത്തിന്റെ മാത്രം ഏകീകരണമല്ല, പൊതുസമൂഹം യുഡിഎഫിനൊപ്പം നിന്നതാണ് ഇത്ര വലിയ വിജയത്തിന് കാരണം.കോണ്‍ഗ്രസിനെ ഏത് വിധേനയും പരാജയപ്പെടുത്തണമെന്ന തീരുമാനം സിപിഎമ്മിന്റെ തകര്‍ച്ചയിലേക്കാണ് നയിച്ചത്

പ്രതിപക്ഷ പാര്‍ട്ടികള്‍ വീഴ്ച്ചകള്‍ വിലയിരുത്തണമെന്ന് കനിമൊഴി

25 May 2019 9:18 AM GMT
തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തളരരുത്. ഐക്യം ശക്തമാക്കണണം. ഒരുമിച്ചിരുന്ന് വീഴ്ചകള്‍ വിലയിരുത്തണമെന്നും കനിമൊഴി പറഞ്ഞു.

തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇടതുപക്ഷം തിരിച്ചുവരുമെന്ന് പി രാജീവ്

25 May 2019 4:01 AM GMT
വിശ്രമ രഹിതമായി പ്രവര്‍ത്തിച്ച പ്രിയപ്പെട്ടവരെ , നിരാശപ്പെടേണ്ടതില്ല. ചരിത്രത്തിന്റെ പ്രയാണം പിരിയന്‍ ഗോവണി പോലെയാണ്. കയറ്റിറക്കങ്ങള്‍, വളവു തിരിവുകള്‍.... തിരിച്ചിറങ്ങുകയണോയെന്ന് തോന്നിയെന്നു വരാം, എന്നാല്‍ ചരിത്രത്തിന്റെ പ്രയാണം മുന്നോട്ട് തന്നെ.മോദി ഭീതി യുഡിഎഫിലേക്ക് കേന്ദ്രീകരിച്ചു. ചരിത്ര അനുഭവങ്ങള്‍ ഭീതിയുടെ ഇരുട്ടില്‍ മറന്നതായി നടിച്ചു. ഇതല്ലാതെയും എന്തെങ്കിലും പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതും പരിശോധിച്ച് തിരുത്തും

പുതിയ ലോക്‌സഭയില്‍ 27 മുസ്‌ലിംകള്‍; കൂടുതല്‍ പേരെ വിജയിപ്പിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ്സ്

24 May 2019 12:12 PM GMT
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പക്ഷേ പതിവ് പോലെ എംപിമാരുടെ എണ്ണം ശുഷ്‌ക്കമാണ്. ദേശീയപാര്‍ട്ടിയായിട്ടും നാല് പേര്‍ മാത്രമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ എംപിമാരാകുന്നത്. എഐഎംഐഎമ്മിന് ഈ തെരഞ്ഞെടുപ്പ് മികച്ച വിജയമാണ് സമ്മാനിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഉവൈസി നാലാം തവണയാണ് ലോക്‌സഭയിലെത്തുന്നത്.

മോഡിയെയും അമിത്ഷായെയും പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ; ഇരുവരെയും രാഷ്ട്രീയ പാര്‍ടികള്‍ മാതൃകയാക്കണമെന്ന്

24 May 2019 10:38 AM GMT
മോദിയെയും അമിത്ഷായെയും മറ്റു രാഷ്ട്രീയ പാര്‍ടികള്‍ കണ്ടുപഠിക്കണം.കഠിനാധ്വാനികളാണ് ഇരുവരും. മോഡി പ്രധാനമന്ത്രിയായതിനു ശേഷം പാര്‍ലമെന്റില്‍ പ്രസംഗിച്ചാലും വിദേശത്ത് പ്രസംഗിച്ചാലും അത് ഒരു രാഷ്ട്രീയ പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതുപോലെയാണ്.മനോഹരമായി സംസാരിക്കുന്നയാളാണ് മോഡി.അതിഗംഭീരമായി സംസാരിക്കാന്‍ കഴിയും ജനങ്ങളെ ആവേശം കൊള്ളിക്കാനും കഴിയും.പ്രധാനമന്ത്രിയുടെ കസേരയിലിരുന്നാലും പ്രസംഗിക്കുന്നത് ബിജെപി നേതാവ് പ്രസംഗിക്കുന്നതു പോലെയാണ്.

കേരളത്തിലെ ഇടതു പതനത്തിനു പിന്നിൽ :എൻ പി ചെക്കുട്ടി വിലയിരുത്തുന്നു

24 May 2019 9:50 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കേരളത്തിലേറ്റ കനത്ത പതനത്തിന്റെ കാരണങ്ങള്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി വിലയിരുത്തുന്നു.

വിമര്‍ശനവുമായി സിപിഎം നേതാവ് എം എം ലോറന്‍സ്; മുഖ്യമന്ത്രിയുടെ ശൈലി ദുര്‍വ്യാഖ്യാനങ്ങള്‍ക്കിടവരുത്തി

24 May 2019 7:52 AM GMT
ചെയ്ത കാര്യങ്ങളിലോ പറഞ്ഞ കാര്യങ്ങളിലോ തെറ്റില്ലെങ്കില്‍ പോലും തെറ്റില്ലാത്ത കാര്യം പറയുമ്പോള്‍ പറയുന്നതിന് സ്വീകരിക്കേണ്ട ഒരു ഭാഷയും ശൈലിയുമുണ്ട്.വേണ്ടത്ര ശ്രദ്ധയോടുകൂടിയല്ലെങ്കില്‍ അത് ദുര്‍വ്യാഖ്യാനത്തിന് ഇടവരുത്തും.ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചിട്ടുണ്ട്.പാര്‍ടി കുടുംബത്തില്‍പ്പെട്ട സ്ത്രീകള്‍ പോലും ഇതിന്റെ ഭാഗമായിപോയിട്ടുണ്ട്

ആലപ്പുഴയിലെ പരാജയം കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍

24 May 2019 4:21 AM GMT
ആലപ്പുഴയിലെ പരാജയം പാര്‍ടി നേതൃത്വം കൃത്യമായി വിലയിരുത്തുമെന്നാണ് താന്‍ കരുതുന്നത്.ചേര്‍ത്തലയില്‍ ആരിഫിന് വന്‍ ഭുരിപക്ഷമുണ്ടാകുകയും യുഡിഎഫിന് വോട്ടുകുറയുകയും ചെയ്തത് സംബന്ധിച്ച് പാര്‍ടി വിലയിരുത്തുമെന്ന് ചോദ്യത്തിന് മറുപടിയായി ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.ആര്‍ക്കെങ്കിലും പിഴവു വന്നതായി ഇപ്പോള്‍ തനിക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു

ഇനിയും മുഖ്യമന്ത്രിയായി തുടരണോയെന്ന് പിണറായി വിജയന്‍ ചിന്തിക്കണം: ബെന്നി ബഹനാന്‍

23 May 2019 12:50 PM GMT
സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകും തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നടത്തിയ അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നു വ്യക്തമാക്കണം. വിശ്വാസത്തെ അവിശ്വാസം കൊണ്ട് നേരിടാന്‍ ഒരുങ്ങിയ പിണറായി വിജയന് വലിയ തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയത്. ശബരിമല വിഷയത്തെ രാഷ്ട്രീയവല്‍്ക്കരിച്ച സിപിഎമ്മിനേയും ബിജെപിയെയും വിശ്വാസികള്‍ കൈവിട്ടു

കോണ്‍ഗ്രസിന് നിരാശയും സിപിഎമ്മിന് ആശ്വാസവും സമ്മാനിച്ച് ആലപ്പുഴ

23 May 2019 12:23 PM GMT
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫും തമ്മില്‍ ഇഞ്ചോടിഞ്ഞു പോരാട്ടമായിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും ലീഡു നില മാറി മറിയുകയായിരുന്നു

ഇന്നസെന്റിനെ വീഴ്ത്തി ബെന്നി ബഹനാന്‍

23 May 2019 10:28 AM GMT
പി സി ചാക്കേയ്‌ക്കെതിരെ നേടിയ അട്ടിമറി വിജയം യുഡിഎഫ് കണ്‍വീനാറയ ബെന്നി ബഹനാനെതിരെ ആവര്‍ത്തിക്കാമെന്നായിരുന്നു ഇന്നസെന്റിന്റെയും എല്‍ഡിഎഫിന്റെയും കണക്കൂട്ടലെങ്കിലും ഇത് പാടെ തകര്‍ന്നു പോയ കാഴ്ചയായിരുന്നു കണ്ടത്. പി സി ചാക്കോയ്‌ക്കെതിരെ കഴിഞ്ഞ തവണ ഇന്നസെന്റ് വിജയിച്ചത് 13,884 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. എന്നാല്‍ ഇക്കുറി 85 ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ തന്നെ ഇന്നസെന്റിനെതിരെ ബെന്നി ബഹനാന്‍ നേടിത് 1,15,555 വോട്ടുകളുടെ ഭൂരിപക്ഷമാണ്.വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഭൂരിപക്ഷം ഇതിലും ഉയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല

ലക്ഷം കവിഞ്ഞ് 10 മണ്ഡലങ്ങള്‍; കേരളം കൈയ്യടക്കി യുഡിഎഫ്

23 May 2019 9:59 AM GMT
വയനാട് മണ്ഡലത്തില്‍ 91 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 394975 വോട്ടുകള്‍ ലീഡ് ചെയ്യുന്ന രാഹുല്‍ തന്നേയാണ് താരം. മലപ്പുറം മണ്ഡലത്തില്‍ 259414 വോട്ടിന്റെ ഭൂരിപക്ഷം നേടിയ പി കെ കുഞ്ഞാലിക്കുട്ടി തൊട്ടുപിറകിലുണ്ട്.

പിതാവിന്റെ പാത പിന്തുടര്‍ന്ന് എറണാകുളത്ത് ചരിത്ര വിജയം നേടി ഹൈബി ഈഡന്‍

23 May 2019 9:46 AM GMT
റെക്കാര്‍ഡ് ഭൂരിപക്ഷം നേടിയാണ് എറണാകുളത്തിന്റെ എംഎല്‍എയായ ഹൈബി ഈഡന്‍ ലോക്‌സഭയുടെ പടികള്‍ കയറുന്നത്1,69,219 പരം വോട്ടുകളാണ് ഹൈബി ഈഡന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണ യൂഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച പ്രഫ കെ വി തോമസിന്റെ ഭൂരിപക്ഷം 87,047 വോട്ടുകളായിരുന്നു. ഇതിന്റെ ഇരട്ടിയിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹൈബി ഈഡന്‍ ഇത്തവണ നേടിയിരിക്കുന്നത്

ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചു: എ കെ ബാലന്‍

23 May 2019 8:54 AM GMT
ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചുവെന്ന് നിയമമന്ത്രി എ കെ ബാലന്‍. ദേശീയ തലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ കഴിയു എന്നുള്ളത് കൊണ്ടാണ് കേരളത്തില്‍ ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തത്.

യുഡിഎഫിന്റെ വിജയം സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത്: ഉമ്മന്‍ ചാണ്ടി

23 May 2019 8:41 AM GMT
കേരളത്തില്‍ ട്വന്റി ട്വന്റി വിജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നതെന്നും എല്ലാ വിഭാഗങ്ങളൂം യുഡിഎഫിനൊപ്പം അണിനിരന്നതിനെ തുടര്‍ന്നാണ് യുഡിഎഫിന് കേരളത്തില്‍ ഇത്രയം വലിയ വിജയം നേടാന്‍ കഴിഞ്ഞതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

കേരളത്തില്‍ യുഡിഎഫിന് വന്‍ വിജയം സമ്മാനിച്ചതിന്റെ ശില്‍പി മുഖ്യമന്ത്രി പിണറായി വിജയന്‍: കെ സുധാകരന്‍

23 May 2019 8:03 AM GMT
കേരളത്തില്‍ യൂഡിഎഫിന് ഇത്രയേറെ തിളക്കമുള്ള വിജയം സമ്മാനിച്ചതിന്റെ മുഖ്യ ശില്‍പി മുഖ്യമന്ത്രി പിണറായി വിജയനാണൈന്നും അദ്ദേഹത്തിന് താന്‍ നന്ദി പറയുകയാണെന്നും കെ സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എവിടെയാണ് കേരളമെന്ന് എല്‍ഡിഎഫിന് ആലോചിക്കാനുള്ള പഠഠമാണ് കേരളത്തിലെ യുഡിഎഫിന്റെ വിജയം

കേരളത്തില്‍ മതധ്രുവീകരണം ഉണ്ടായെന്ന് മന്ത്രി ഇ പി ജയരാജന്‍

23 May 2019 6:37 AM GMT
കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അപ്രതീക്ഷിതമായ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.ശബരിമലയടക്കമുള്ള വിഷയങ്ങള്‍ തിരിച്ചടിക്ക് കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കണം.കേരള രാഷ്ട്രീയത്തില്‍ അത്തരത്തിലുളള സംഭവികാസമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്.

പി സി ജോര്‍ജ്ജിന് തിരിച്ചടി; കെ സുരേന്ദ്രന് ഏറ്റവും കുറവ് വോട്ട് പൂഞ്ഞാറില്‍

23 May 2019 6:32 AM GMT
മണ്ഡലത്തിലെ വോട്ടര്‍മാരെ വഞ്ചിച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന ജോര്‍ജ്ജിന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് പൂഞ്ഞാറിലെ ജനങ്ങള്‍. സുരേന്ദ്രന് പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 2217 വോട്ടുകള്‍ മാത്രമാണ്. മണ്ഡലത്തില്‍ യുഡിഎഫാണ് ഒന്നാമതുള്ളത്.

ആലത്തൂരിലെ ജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ചതില്‍ നന്ദിയെന്ന് രമ്യഹരിദാസ്

23 May 2019 6:08 AM GMT
ആലത്തൂരില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഒരു ജനപ്രതിനിധി വേണമെന്ന ആലത്തൂരുകാരുടെ ആഗ്രഹത്തെ തുടര്‍ന്നായിരിക്കും ഇത്രയും വലിയ മുന്നേറ്റം ആലത്തൂരില്‍ തനിക്ക് കാഴ്ച വെയ്ക്കാന്‍ സാധിച്ചിരിക്കുന്നത്.

പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

22 May 2019 2:40 PM GMT
കല്ല്യാട്ട്, പെരിയ ടൗണുകളുടെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ച് കൊണ്ട് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍ മേഖലയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ലോക് സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സ്വാധീനിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

20 May 2019 11:24 AM GMT
ശബരിമലയില്‍ ചെയ്യാത്ത കുറ്റം സര്‍ക്കാരിനു മേല്‍ ആരോപിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ വര്‍ഗീയ കോമരങ്ങള്‍ക്ക് സാധിച്ചുവെന്നത് യാഥാര്‍ഥ്യമാണ്.ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലം ശരിയാകണമെന്നില്ല.എക്‌സിറ്റ് പോള്‍ ഫലം പോലെയാകണമെന്നില്ല യഥാര്‍ഥ ഫലം

പോലിസിന്റെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി

20 May 2019 9:55 AM GMT
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ദേശം.വോട്ടെണ്ണല്ലിന് ശേഷം 15 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

മുഖം മൂടികളുടെ തെരഞ്ഞെടുപ്പായി മാറ്റാനാകില്ല: കോടിയേരി

18 May 2019 5:51 AM GMT
എല്ലാവരും മുഖം മൂടി വരുന്ന അവസ്ഥ ശരിയാകില്ല. മുഖം മൂടികളുടെ തെരഞ്ഞെടുപ്പായി മാറ്റാനാകില്ല. ആരാണെന്ന് തിരിച്ചറിയാന്‍ അവകാശമുണ്ട്. അതുകൊണ്ടാണ് പര്‍ദ ധരിച്ച് വരുന്നവര്‍ ആരെന്ന് പോളിംഗ് ഉദ്യോഗസ്ഥന് തിരിച്ചറിയാനാകണമെന്നും കോടിയേരി വിശദീകരിച്ചു.

മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് പി കെ ശ്രീമതി

18 May 2019 5:23 AM GMT
ശരീരമാകെ മറച്ചിരിക്കുന്നതിനാല്‍ ആണോ പെണ്ണോ എന്ന് പോലും തിരിച്ചറിയാനാവില്ല. കള്ളവോട്ട് തടയാനാണ് എം വി ജയരാജന്‍ ഇതിനെതിരെ പ്രതികരിച്ചതെന്നും മതപരമായ അധിക്ഷേപമല്ലെന്നും ശ്രീമതി പറഞ്ഞു.

വോട്ടര്‍പട്ടിക ക്രമക്കേട്: കെപിസിസി സമിതിയുടെ കണ്ണൂര്‍ സന്ദര്‍ശനം മാറ്റി

17 May 2019 10:29 AM GMT
വോട്ടര്‍പട്ടികയില്‍ നിന്നും യുഡിഎഫ് അനുഭാവികളുടെ വോട്ടുകള്‍ വ്യാപകമായി നീക്കം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചും, കള്ളവോട്ടിനെക്കുറിച്ചും, പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേടിനെ സംബന്ധിച്ചും പഠിക്കാനാണ് കെപിസിസി സമിതിയെ നിയോഗിച്ചത്.

പോലിസിന്റെ പോസ്റ്റല്‍ ബാലറ്റ് അട്ടിമറി :രമേശ് ചെന്നിത്തലയുടെ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍

17 May 2019 10:24 AM GMT
പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നതായി പോലിസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ല. വിഷയത്തില്‍ ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മുലത്തില്‍ വ്യക്തമാക്കി
Share it
Top