കുന്നുകരയുടെ സ്‌നേഹാദരവ് ഏറ്റുവാങ്ങി വി എം ഫൈസല്‍

രാവിലെ 8.30 യോടെ ആരംഭിച്ച റോഡ് ഷോ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. കരുമാല്ലൂര്‍ പഞ്ചായത്തിലെ മാഞ്ഞാലി, മാട്ടുപുറം, പുതുക്കാട്, യു സി, ആലങ്ങാട് പഞ്ചായത്ത്, കളമശ്ശേരി നഗരസഭയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ ഫൈസലിന് ആവേശകരമായ സ്വീകരണമാണ് നാട്ടുകാര്‍ നല്‍കിയത്

കുന്നുകരയുടെ സ്‌നേഹാദരവ് ഏറ്റുവാങ്ങി വി എം ഫൈസല്‍

കൊച്ചി: കുന്നുകരയുടെ സ്‌നേഹാദരവ് ഏറ്റുവാങ്ങി എറണാകുളം ലോക് സഭാ മണ്ഡലം എസ്ഡിപി ഐ സ്ഥാനാര്‍ഥി വി എം ഫൈസലിന്റെ റോഡ് ഷോ. കുന്നുകരയില്‍ നിന്നും രാവിലെ 8.30ഓടെ ആരംഭിച്ച റോഡ് ഷോ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. കരുമാല്ലൂര്‍ പഞ്ചായത്തിലെ മാഞ്ഞാലി, മാട്ടുപുറം, പുതുക്കാട്, യു സി, ആലങ്ങാട് പഞ്ചായത്ത്, കളമശ്ശേരി നഗരസഭയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ ഫൈസലിന് ആവേശകരമായ സ്വീകരണമാണ് നാട്ടുകാര്‍ നല്‍കിയത്.പല സ്ഥലങ്ങളിലും കൊച്ചു കുട്ടികള്‍ വരെ അമ്മമാര്‍ക്കൊപ്പം സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.വെളിയത്തുനാട് മില്ലുപടിയില്‍ പ്രിയന്ന എന്ന കൊച്ചു മിടുക്കിയും വെളിയത്തുനാട് കണിപടി ജംഗ്ഷനില്‍ താച്ചി ഉമ്മയും കൊച്ചു മിടുക്കി ഫാത്തിമ ഫര്‍ഹാനയും സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലായിരുന്നു രാത്രി വൈകി ഇന്നലത്തെ സമാപനം.സമാപന സമ്മേളനം എസ് ഡി ടി യു ജില്ലാ ജനറല്‍ സെക്രട്ടറി സുധീര്‍ കുഞ്ഞുണ്ണിക്കര ഉദ്ഘാടനം ചെയ്തു. സി എസ് ഷാനവാസ്, സിയാദ് ഉളിയന്നൂര്‍, നാസിം പുളിക്കല്‍, നൗഷാദ്, ഷിഹാബ് കുന്നുകര, പി പി ഷിഹാബ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top