Ernakulam

ആവേശം വിതറി വി എം ഫൈസലിന്റെ റോഡ് ഷോ

ഇന്നലെ രാവിലെ 9 മണിയോടെ പുതിയകാവില്‍ നിന്നുമായിരുന്നു വി എം ഫൈസലിന്റെ റോഡ് ഷോയ്ക്ക് തുടക്കം കുറിച്ചത്. ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി റോഡ് ഷോയുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു.തൃപ്പൂണിത്തുറ മാര്‍ക്കറ്റ്, സ്റ്റാച്യു ജങ്ഷന്‍, പേട്ട, മരട്, നെട്ടൂര്‍ മാര്‍ക്കറ്റ്,നെട്ടൂര്‍ പള്ളി സ്റ്റോപ്പ്, മാടവന, പനങ്ങാട്, കുമ്പളം, പള്ളുരുത്തിയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പള്ളുരുത്തി വെളിയില്‍ രാത്രിയോടെ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു

ആവേശം വിതറി വി എം ഫൈസലിന്റെ റോഡ് ഷോ
X

കൊച്ചി: രാജ നഗരിയില്‍ ആവേശം വിതറി എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എസ് ഡി പി ഐ സ്ഥാനാര്‍ഥി വി എം ഫൈസലിന്റെ റോഡ് ഷോ. ഇന്നലെ രാവിലെ 9 മണിയോടെ പുതിയകാവില്‍ നിന്നുമായിരുന്നു വി എം ഫൈസലിന്റെ റോഡ് ഷോയ്ക്ക് തുടക്കം കുറിച്ചത്. ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി റോഡ് ഷോയുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. പാര്‍ടി ജില്ലാ കമ്മിറ്റിയംഗം യാക്കൂബ് സുല്‍ത്താന്‍ വിഷയാവതരണം നടത്തി. നാസര്‍ എളമന പരിപാടിക്ക് നേതൃത്വം നല്‍കി. തൃപ്പൂണിത്തുറ മാര്‍ക്കറ്റ്, സ്റ്റാച്യു ജങ്ഷന്‍, പേട്ട, മരട്, നെട്ടൂര്‍ മാര്‍ക്കറ്റ്,നെട്ടൂര്‍ പള്ളി സ്റ്റോപ്പ്, മാടവന, പനങ്ങാട്, കുമ്പളം, പള്ളുരുത്തിയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പള്ളുരുത്തി വെളിയില്‍ രാത്രിയോടെ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിയാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുധീര്‍ യൂസഫ്, തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഉസ്മാന്‍, ഖജാന്‍ജി വിനീഷ് വിശ്വംഭരന്‍, അന്‍ഷാദ് സംസാരിച്ചു. ജലാല്‍, ഉമ്മര്‍, ഷെയ്ഖ് പരീത്, നഹാസ് ആബിദീന്‍, അന്‍സാര്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

Next Story

RELATED STORIES

Share it