അമേരിക്കയില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു
പത്തനംതിട്ട സ്വദേശി ഇടത്തില്‍ സാമുവല്‍ (83), ഭാര്യ മേരി, കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ പൂങ്കുടി (71) എന്നിവരാണ് മരിച്ചത്.
വാഷിങ്ടണ്‍: അമേരിക്കയില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു. പത്തനംതിട്ട സ്വദേശി ഇടത്തില്‍ സാമുവല്‍ (83), ഭാര്യ മേരി, കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ പൂങ്കുടി (71) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് കോവിഡ് ബാധയുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭ്യമായിട്ടില്ല. പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, ഫലത്തിനായി കാത്തിരിക്കുകയാണെന്നും ബന്ധുക്കള്‍ അറിയിച്ചു. ഫലം ലഭിച്ചാലും ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനാകില്ല. സാമുവലും മേരിയയും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരിച്ചത്.ഫിലഡല്‍ഫിയയിലായിരുന്നു ഇരുവരെയും അന്ത്യം.
ഇവരുടെ സംസ്കാരച്ചടങ്ങുകള്‍ അമേരിക്കയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇന്നലെ അമേരിക്കയില്‍ പൊന്‍കുന്നം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ പടന്നമാക്കല്‍ മാത്യു ജോസഫ് (78) ആണ് മരിച്ചത്. മാത്യു ജോസഫ് കഴിഞ്ഞ അമ്പതുവര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമാണ്.
RELATED STORIES
കൊളപ്പുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു
14 Aug 2022 2:57 PM GMTഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാംപയിന് തുടക്കം...
14 Aug 2022 2:29 PM GMTമാധ്യമങ്ങളുടെ കോർപറേറ്റ് വത്കരണവും ഫാഷിസത്തോടുള്ള മമതയും...
14 Aug 2022 1:18 PM GMTഇന്ത്യന്‍ എംബസിയില്‍ അറബിക് ട്രാന്‍സ്ലേറ്ററുടെ ഒഴിവ്
14 Aug 2022 12:33 PM GMTഇന്ത്യ@ 75: തനിമ പ്രശ്നോത്തരി മത്സരം ആഗസ്റ്റ് 21നു ആരംഭിക്കും
14 Aug 2022 8:49 AM GMTകാളികാവ് സ്വദേശി സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ചു
14 Aug 2022 1:26 AM GMT