Top

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

22കാരനായ പനമണ്ണ കോന്ത്രംകുണ്ട് കുന്നത്ത് സുധീഷിനെയാണ് (22) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പനമണ്ണ ചാവക്കാട്ടുപറമ്പില്‍ പ്രജീഷ് (29)നെ ഒറ്റപ്പാലം പോലിസ് കസ്റ്റഡിയിലെടുത്തു.

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഒരാള്‍ കസ്റ്റഡിയില്‍
X

ഒറ്റപ്പാലം: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. 22കാരനായ പനമണ്ണ കോന്ത്രംകുണ്ട് കുന്നത്ത് സുധീഷിനെയാണ് (22) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പനമണ്ണ ചാവക്കാട്ടുപറമ്പില്‍ പ്രജീഷ് (29)നെ ഒറ്റപ്പാലം പോലിസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന സുധീഷിനെ പ്രജീഷും സംഘവും മാരാകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പിന്നിലും നെറ്റിയിലും വെട്ടേറ്റ സുധീഷിനെ ഒറ്റപ്പാലം താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്.

2019ല്‍ വീട്ടാമ്പാറയ്ക്കും കോന്ത്രംകുണ്ടിനുമിടയില്‍ റോഡില്‍വെച്ചുണ്ടായ മര്‍ദനത്തില്‍ പ്രജീഷിന്റെ സഹോദരന്‍ പ്രശാന്ത് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികളിലൊരാളുടെ സുഹൃത്താണ് സുധീഷെന്നും ഇയാള്‍ക്ക് സംഭവത്തില്‍ നേരിട്ട് ബന്ധമില്ലെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it