Latest News

മുനമ്പം ഹാര്‍ബറില്‍ ബോട്ട് കത്തി നശിച്ച സംഭവം :എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശനം നടത്തി

കഴിഞ്ഞ ആഴ്ചയാണ് മുനമ്പം ഹാര്‍ബറില്‍ തൊഴിലാളികള്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്ക് മൂലം രണ്ടു ബോട്ടുകള്‍ കത്തി നശിച്ചത്. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമാണ് ബോട്ടുടമകള്‍ക്ക് ഉണ്ടായിട്ടുള്ളത്

മുനമ്പം ഹാര്‍ബറില്‍ ബോട്ട് കത്തി നശിച്ച സംഭവം :എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശനം നടത്തി
X

വൈപ്പിന്‍ : ഗ്യാസ് ലീക്ക് മൂലം മല്‍സ്യ ബന്ധന ബോട്ടുകള്‍ കത്തി നശിച്ച സംഭവത്തില്‍ എസ്ഡിപിഐ ഭാരവാഹികള്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും ബോട്ടുടമകളെയും തൊഴിലാളികളെയും ആശ്വസിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ ആഴ്ചയാണ് മുനമ്പം ഹാര്‍ബറില്‍ തൊഴിലാളികള്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്ക് മൂലം രണ്ടു ബോട്ടുകള്‍ കത്തി നശിച്ചത്. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമാണ് ബോട്ടുടമകള്‍ക്ക് ഉണ്ടായിട്ടുള്ളത്.


തുടര്‍ച്ചയായി ബോട്ട് കത്തി നശിക്കുന്ന സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തിര നഷ്ടപരിഹാരം നല്‍കണമെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം വി എം ഫൈസല്‍ ആവശ്യപ്പെട്ടു. ബോട്ടുകള്‍ക്ക് ബാധകമായ ഉയര്‍ന്ന പ്രീമിയം മൂലം ഭൂരിപക്ഷം ബോട്ടുടമള്‍ക്കും ഇന്‍ഷുറന്‍സ് എടുക്കല്‍ സാധ്യമല്ല. ആയതിനാല്‍ ഇത്തരത്തില്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പാക്കേജായി നഷ്ട പരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി, ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷമീര്‍, മണ്ഡലം പ്രസിഡന്റ് റിയാസ് പള്ളിപ്പുറം എന്നിവരും ഒപ്പമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it