Latest News

വംശീയ പരാമര്‍ശം; ചൈനീസ് എംബസിക്കെതിരെ നടപടിയെടുത്ത് ട്വിറ്റര്‍

വംശീയ പരാമര്‍ശം; ചൈനീസ് എംബസിക്കെതിരെ നടപടിയെടുത്ത് ട്വിറ്റര്‍
X

ന്യൂയോര്‍ക്ക്: സിന്‍ജിയാങ് മേഖലയിലെ വൈഗൂര്‍ മുസ്‌ലിംകളെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ യുഎസിലെ ചൈനീസ് എംബസിയുടെ അകൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തു. മാനുഷികവല്‍ക്കരണം സംബന്ധിച്ച ട്വിറ്ററിന്റെ നയത്തിന് വിരുദ്ധമാണ് എംബസിയുടെ ട്വീറ്റ് എന്ന് ആരോപിച്ചാണ് നടപടി.


' വൈഗൂര്‍ വനിതകളെ തീവ്രവാദത്തില്‍നിന്ന് മോചിപ്പിച്ചെന്നും ഇനി കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന യന്ത്രങ്ങളല്ല' അവരെന്നുമാണ് ചൈനീസ് എംബസി ട്വീറ്റ് ചെയ്തത്. സിന്‍ജിയാങില്‍ ചൈന നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയെന്ന ആരോപണം നിഷേധിച്ചുകൊണ്ടുള്ള ലേഖനത്തിലേക്ക് ലിങ്ക് നില്‍കി കൊണ്ടുള്ള പോസ്റ്റിലായിരുന്നു ഈ സ്ത്രീ വിരുദ്ധ പരാമര്‍ശം. ഒരുകൂട്ടം ആളുകളുടെ മതം, വംശം, വംശീയത എന്നിവ അടിസ്ഥാനമാക്കി മനുഷ്യത്വരഹിതമായ പരാമര്‍ശം നടത്തുന്നത് തങ്ങള്‍ നിരോധിച്ചിരിന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ചൈന ഡെയ്‌ലി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങളെന്നാണ് വൈഗൂര്‍ മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിച്ചത്. ഈ ഭാഗം പങ്കുവച്ച് കൊണ്ടായിരുന്നു വാഷിങ്ടണിലെ ചൈനീസ് എംബസിയുടെ ട്വിറ്റര്‍ പോസ്റ്റ്. ട്വിറ്ററിന്റെ നടപടി സംബന്ധിച്ച് ചൈന പ്രതികരിച്ചിട്ടില്ല.




Next Story

RELATED STORIES

Share it