കൊവിഡ് ചികില്‍സയിലായിരുന്ന പോലിസുകാരന്‍ മരിച്ചു
ഇടുക്കി സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ അജിതന്‍(55) ആണ് മരിച്ചത്.
BY SRF1 Aug 2020 2:19 AM GMT

X
SRF1 Aug 2020 2:19 AM GMT
കോട്ടയം: കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പോലിസുകാരന്‍ മരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് ബാധിച്ച് പോലിസുകാരന്‍ മരിക്കുന്നത്. ഇടുക്കി സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ അജിതന്‍(55) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐയായിരുന്നു. ഹൃദ്രോഗി കൂടിയായ അജിതന് ഭാര്യയില്‍ നിന്നാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് നിഗമനം. ഭാര്യ ചെറുതോണിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരിയാണ്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ നില ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയാണ്.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് വിമന്‍ ഇന്ത്യ...
1 Jun 2023 3:53 PM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ ഇടിവ്
1 Jun 2023 9:06 AM GMTബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ഡ്രൈവര്‍ മരിച്ചു
31 May 2023 5:55 PM GMTഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ...
31 May 2023 9:48 AM GMTഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMT