വീണ്ടും തട്ടിക്കൊണ്ടുപോകല്‍; പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി
പേരാമ്പ്ര പന്തിരിക്കര സ്വദേശി അജ്‌നാസിനെയാണ് ഇന്നലെ രാത്രി 12ന് തട്ടിക്കൊണ്ടുപോയതായി പരാതി ഉയര്‍ന്നത്.

കോഴിക്കോട്: പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പെ കോഴിക്കോട് ജില്ലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍. പേരാമ്പ്ര പന്തിരിക്കര സ്വദേശി അജ്‌നാസിനെയാണ് ഇന്നലെ രാത്രി 12ന് തട്ടിക്കൊണ്ടുപോയതായി പരാതി ഉയര്‍ന്നത്.
പെരുമുണ്ടശ്ശേരിയില്‍ വച്ച് വോളിബോള്‍ കളി കഴിഞ്ഞ് വരുന്ന വഴിയിലാണ് തട്ടിക്കൊണ്ട് പോയത്. നമ്പര്‍ പ്ലേറ്റില്ലാത്ത വെളുത്ത ഇനോവ കാറിലാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലിസ് പറയുന്നു. സംഭവത്തില്‍ നാദാപുരം പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അജ്‌നാസിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് പോലിസ് അറിയിച്ചു.
തുണേരി മുടവന്തേരിയില്‍ പ്രവാസി വ്യാപാരിയായ അഹമ്മദിനെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോവുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്തിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമാണെന്ന് നാദാപുരത്തെ പ്രവാസി വ്യവസായി പറഞ്ഞു.
RELATED STORIES
ഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMT