Latest News

കര്‍ണാടകയില്‍ റെയില്‍വേ വികസനത്തിന് കേന്ദ്രം 1.16 ലക്ഷം കോടി നല്‍കും

10,000 കോടി രൂപ ചിലവില്‍ 23.60 കിലോമീറ്റര്‍ നീളത്തില്‍ ഷിരാഡി ഘട്ടിനായി തുരങ്കം നിര്‍മ്മിക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) അംഗീകരിച്ചതായും ഗഡ്കരി പറഞ്ഞു.

കര്‍ണാടകയില്‍ റെയില്‍വേ വികസനത്തിന് കേന്ദ്രം 1.16 ലക്ഷം കോടി നല്‍കും
X

ബെംഗളൂരു: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കര്‍ണാടകയില്‍ റെയില്‍വേ വികസനത്തിന് 1.16 ലക്ഷം കോടി രൂപ അനുവഗിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിലവിലുള്ള ചില പദ്ധതികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ആവശ്യപ്പെട്ടിരുന്നു. 5,459 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന 552 കിലോമീറ്റര്‍ നീളമുള്ള 25 ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപനം നടത്തിയതിന് ശേഷം സംസാരിക്കുമ്പോഴാണ് നിതിന്‍ ഗഡ്കരി ബിജെപി ഭരിക്കുന്ന കര്‍ണാടകക്ക് അനുവദിച്ച വന്‍ പദ്ധതികളെ കുറിച്ച് പ്രഖ്യാപിച്ചത്.


എന്‍എച്ച് 75 ലെ ഷിരടി ഘട്ടിലെ മലയോര ചരിവുകളില്‍ സംരക്ഷണ നടപടികള്‍ നല്‍കുന്നതിനുള്ള മൂന്ന് പ്രവൃത്തികള്‍, എന്‍എച്ച് 73 ലെ ചാര്‍മാഡി ഘട്ട്, എന്‍എച്ച് 275 ലെ സമ്പാജെ ഘട്ട് എന്നിവയ്ക്ക് 115 കോടി രൂപ അനുവദിച്ചു. 10,000 കോടി രൂപ ചിലവില്‍ 23.60 കിലോമീറ്റര്‍ നീളത്തില്‍ ഷിരാഡി ഘട്ടിനായി തുരങ്കം നിര്‍മ്മിക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) അംഗീകരിച്ചതായും ഗഡ്കരി പറഞ്ഞു. ബെംഗളൂരു ചെന്നൈ എക്‌സ്പ്രസ് ഹൈവേയില്‍ 76 കിലോമീറ്റര്‍ ദൂരമുള്ള മൂന്ന് പദ്ധതികള്‍ക്കും അംഗീകാരം നല്‍കി.




Next Story

RELATED STORIES

Share it