മുംബൈ ആക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സഈദ് അറസ്റ്റില്‍

ലാഹോറില്‍ നിന്ന് ഗുജ്‌രന്‍വാലിയിലേക്ക് പോകവെ പഞ്ചാബ് കൗണ്ടര്‍ ടെററിസം വകുപ്പാണ് ജമാഅത്ത് ഉദ് ദവാ തലവനായ ഹാഫിസിനെ പിടികൂടിയത്. ഹാഫിസിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

മുംബൈ ആക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സഈദ് അറസ്റ്റില്‍

ലാഹോര്‍: മുംബൈ ആക്രമണത്തിന്റെ ആസൂത്രകനെന്ന് ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സയീദ് അറസ്റ്റില്‍. ലാഹോറില്‍ നിന്ന് ഗുജ്‌രന്‍വാലിയിലേക്ക് പോകവെ പഞ്ചാബ് കൗണ്ടര്‍ ടെററിസം വകുപ്പാണ് ജമാഅത്ത് ഉദ് ദവാ തലവനായ ഹാഫിസിനെ പിടികൂടിയത്. ഹാഫിസിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഹാഫിസിനെതിരെ വിവിധ വകുപ്പുകളില്‍ നേരത്തെ കേസുകള്‍ ചുമത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഹാഫിസിനെ അറസ്റ്റ് ചെയ്തത്.അതേസമയം, സായുധ സംഘടനകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് സേനയില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഹാഫിസിനും കൂട്ടാളികള്‍ക്കുമെതിരേ പാക് സര്‍ക്കാര്‍ നടപടി എടുത്തതെന്നും റിപോര്‍ട്ടുകളുണ്ട്. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹാഫിസിനെതിരേ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കൂടുതല്‍ തെളിവുകള്‍ ഇന്ത്യ, പാക്കിസ്ഥാന് കൈമാറിയിരുന്നു. എന്നാല്‍, എന്നാല്‍ ഹാഫിസിനെതിരേ നടപടി സ്വീകരിക്കാന്‍ പാക് ഭരണകൂടം തയ്യാറായിരുന്നില്ല. പാക് പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

RELATED STORIES

Share it
Top