Latest News

കെ സുധാകരനെ രാഹുല്‍ ഗാന്ധി കാണും

കെ സുധാകരനെ രാഹുല്‍ ഗാന്ധി കാണും
X

കണ്ണൂര്‍: കെ സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസില്‍ ശക്തം. സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി സുധാകരനെ കാണും. തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്താനാണ് നിര്‍ദേശം.

എംപിമാര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവാദമില്ലെന്ന് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍, സുധാകരന്‍ കണ്ണൂരില്‍ മല്‍സരിക്കാനായി നേരത്തേ തന്നെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു

ഇതിനിടെ സുധാകരന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലും പാര്‍ട്ടിയില്‍ ആശങ്കയുര്‍ന്നിട്ടുണ്ട്. കണ്ണൂരിനെ തനിക്കറിയാമെന്നും കണ്ണൂരിന് തന്നെ അറിയാമെന്നുമുള്ള സുധാകരന്റെ വൈകാരിക കുറിപ്പ് പാര്‍ട്ടി തലങ്ങളില്‍ വലിയ രീതിയിലുള്ള ചര്‍ച്ചക്കിടവരുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it