- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യാത്രക്കാര്‍ക്ക് റീഫണ്ടും തിയ്യതി മാറ്റവും അനുവദിച്ച് ഖത്തര്‍ എയര്‍വേസ്

ദോഹ: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷ സാഹചര്യങ്ങളെ തുടര്‍ന്ന് യാത്രാ പദ്ധതികള്‍ തടസ്സപ്പെട്ട യാത്രക്കാര്‍ക്ക് പ്രത്യേക സൗകര്യവുമായി ഖത്തര്‍ എയര്‍വേസ്. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുകയാണ്. ഈ കാലയളവില്‍ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് അധിക ചാര്‍ജ് ഇല്ലാതെ യാത്രാ തിയ്യതി മാറ്റുകയോ, അല്ലെങ്കില്‍ ടിക്കറ്റ് തുക പൂര്‍ണമായി റീഫണ്ട് ആയി ലഭിക്കുകയോ ചെയ്യും. മേഖലയില്‍ വ്യോമാതിര്‍ത്തികള്‍ അടച്ചതിനാല്‍ പല സര്‍വീസുകളും ബാധിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം.
യാത്രാ സംബന്ധമായ പ്രധാന അറിയിപ്പുകള്‍ ലഭിക്കുന്നതിനായി യാത്രക്കാര്‍ അവരുടെ വിവരങ്ങള്‍ ഖത്തര്‍ എയര്‍വേസ് വെബ്‌സൈറ്റിലോ മൊബൈല്‍ ആപ്പിലോ അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ദോഹയിലേക്കും ദോഹയില്‍ നിന്ന് തിരിച്ചുമുള്ള ചില വിമാനങ്ങള്‍ മാത്രമാണ് പരിമിത ഷെഡ്യൂളില്‍ സര്‍വീസ് നടത്തുന്നത്.
സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം പ്രത്യേക എയര്‍ കോറിഡോര്‍ വഴിയാണ് വിമാന സര്‍വീസുകള്‍ തുടരുന്നത്. അതിനാല്‍ സ്ഥിരീകരിച്ച ടിക്കറ്റ് ഉള്ളവര്‍ മാത്രമേ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാവൂ എന്നും ഖത്തര്‍ എയര്‍വേസ് അധികൃതര്‍ വ്യക്തമാക്കി. വ്യോമപാത പൂര്‍ണമായും തുറക്കുന്ന സാഹചര്യത്തിലാണ് സാധാരണ ഷെഡ്യൂളിലുള്ള സര്‍വീസുകള്‍ വീണ്ടും പുനരാരംഭിക്കുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















