Latest News

ഇറാഖില്‍ നാല് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു

ഇറാഖില്‍ നാല് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു
X

ബാഗ്ദാദ്: ഇറാഖില്‍ നാല് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. യുഎസ് കെസി-135വിമാനത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരില്‍ നാല് പേരാണ് മരിച്ചത്. ശേഷിക്കുന്ന രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് യുഎസ് സൈന്യത്തെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു.

പടിഞ്ഞാറന്‍ ഇറാഖിലെ പ്രവര്‍ത്തനത്തിനിടെയാണ് വിമാനം തകര്‍ന്നുവീണത്. മറ്റൊരു കെസി-135 ടാങ്കറുമായി ഒരു ദൗത്യത്തിലായിരുന്നു വിമാനം, അതിലൊന്ന് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.ശത്രുവിന്റെ വെടിവയ്പ്പല്ല അപകടത്തിന് കാരണമെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തെക്കുറിച്ച് നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്, കാണാതായ ക്രൂ അംഗങ്ങള്‍ക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it