Malappuram

മോട്ടോര്‍ സൈക്കിളില്‍ കടത്തിയ 12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

വെള്ളയൂര്‍ വില്ലേജില്‍ പൂങ്ങോട് ദേശത്ത് മാഞ്ചേരി വീട്ടില്‍ തയ്യിബ്(30) , ചെമ്പ്രശ്ശേരി വില്ലേജില്‍ കാളമ്പാറ ദേശത്ത് വെള്ളങ്ങര വീട്ടില്‍ ഹസീബ്(27) എന്നിവരെയാണ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോനും സംഘവും അറസ്റ്റ്‌ചെയ്തത്.

മോട്ടോര്‍ സൈക്കിളില്‍ കടത്തിയ 12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
X

മലപ്പുറം: മോട്ടോര്‍ സൈക്കിളില്‍ കടത്തുകയായിരുന്ന 12 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ നിലമ്പൂര്‍ എക്‌സൈസ് സംഘം പിടികൂടി. വെള്ളയൂര്‍ വില്ലേജില്‍ പൂങ്ങോട് ദേശത്ത് മാഞ്ചേരി വീട്ടില്‍ തയ്യിബ്(30) , ചെമ്പ്രശ്ശേരി വില്ലേജില്‍ കാളമ്പാറ ദേശത്ത് വെള്ളങ്ങര വീട്ടില്‍ ഹസീബ്(27) എന്നിവരെയാണ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോനും സംഘവും അറസ്റ്റ്‌ചെയ്തത്. മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫിസര്‍ ടി ഷിജുമോന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ 12 കിലോ കഞ്ചാവ് കടത്തി കൊണ്ടുവരവേ പ്രതികള്‍ പിടിയിലായത്. കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ റെജി തോമസ്, ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ ആര്‍ ജസ്റ്റിന്‍, സുഭാഷ്, സി കെ റംഷുദ്ദീന്‍, എന്നിവരുമുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




Next Story

RELATED STORIES

Share it