World

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളുടെ പരിധി പിന്‍വലിച്ച് കേന്ദ്രം

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളുടെ പരിധി പിന്‍വലിച്ച് കേന്ദ്രം
X

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന താാത്ക്കാലിക നിരക്ക് പരിധി പിന്‍വലിച്ച് വ്യോമയാന മന്ത്രാലയം. മേഖലയിലുടനീളമുള്ള വിമാന സര്‍വീസുകളില്‍ സ്ഥിരത കൈവരിക്കുന്നതിനായാണ് തീരുമാനം. തിങ്കളാഴ്ച (മാര്‍ച്ച് 23) മുതല്‍ വിമാന ടിക്കറ്റ് നിരക്കുകളുടെ പരിധി നീക്കം ചെയ്തത് പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ തടസപ്പെട്ടതിനെത്തുടര്‍ന്നാണ് ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് താാത്ക്കാലിക നിരക്ക് പരിധി ഏര്‍പ്പെടുത്തിയിരുന്നത്. '2025 ഡിസംബര്‍ ആറിന് നടപ്പാക്കിയ പരിധി, ഇന്‍ഡിഗോയുടെ വലിയ തോതിലുള്ള വിമാന സര്‍വീസ് തടസങ്ങളെത്തുടര്‍ന്ന് ടിക്കറ്റ് നിരക്കുകളില്‍ അസാധാരണമായി വരുത്തിയ വര്‍ധനവ് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും താങ്ങാനാവുന്ന നിരക്ക് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണെന്ന്' മന്ത്രാലയം ഉത്തരവില്‍ പറഞ്ഞു.

നിരക്ക് നിര്‍ണയ അച്ചടക്കം പാലിക്കണമെന്നും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. യാത്രക്കാരുടെ താത്പര്യങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് നിരക്കുകള്‍ ന്യായമായും സുതാര്യമായും വിപണി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതായും തുടരണമെന്ന് ഊന്നിപ്പറഞ്ഞു.





Next Story

RELATED STORIES

Share it