World

ഇസ്രായേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; നൂറിലേറെ പേര്‍ക്ക് പരിക്ക്

ഇസ്രായേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; നൂറിലേറെ പേര്‍ക്ക് പരിക്ക്
X

തെല്‍ അവീവ്: തെക്കന്‍ ഇസ്രായേലിലെ അറാദിലും ഡിമോണയിലും അടക്കം ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഇരുപതോളം പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ടുകള്‍. ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്. കെട്ടിടങ്ങള്‍ കൂട്ടത്തോടെ തകര്‍ന്നു.

ഇസ്രായേലിലെ ആണവ കേന്ദ്രങ്ങള്‍ക്ക് സമീപമാണ് ആക്രമണം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നതാന്‍സിലെ ഇറാന്‍ ആണവ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് ഇറാന്‍ വ്യക്തമാക്കി. ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. നിലവില്‍ ഇസ്രായേലില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.




Next Story

RELATED STORIES

Share it