Latest News

വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഇറാന്‍

വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഇറാന്‍
X

തെഹ്‌റാന്‍: അമേരിക്കയുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്തുന്നില്ലെന്ന് ഇറാന്‍ അറിയിച്ചു. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ ഉറച്ചുനില്‍ക്കുക എന്നതാണ് ഇറാന്റെ ഇപ്പോഴത്തെ നിലപാടെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യാഴാഴ്ച പറഞ്ഞു.

അന്താരാഷ്ട്ര ഉറപ്പുകള്‍ 100 ശതമാനം വിശ്വസനീയമല്ലെന്ന് പറഞ്ഞ അദ്ദേഹം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉറപ്പുകളെയും ചോദ്യം ചെയ്തു. നിരവധി രാജ്യങ്ങള്‍ തന്നെ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും തന്റെ നിലപാട് മാറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ഉറപ്പില്ലാതെ വെടിനിര്‍ത്തല്‍ ഒപ്പുവെച്ചാല്‍, അത് യുദ്ധം പുനരാരംഭിക്കുന്നതിലേക്ക് നയിക്കും,' അരാഗ്ചി പറഞ്ഞു. ആക്രമണങ്ങള്‍ നടത്തിയവരെ തടയണമെന്നും ഇറാന് ഉണ്ടായ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it