Gulf

ഒമാനില്‍ മിന്നല്‍ പ്രളയം; കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് മലയാളികള്‍ മരിച്ചു, ഒരാളെ കാണാതായി

ഒമാനില്‍ മിന്നല്‍ പ്രളയം; കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് മലയാളികള്‍ മരിച്ചു, ഒരാളെ കാണാതായി
X

മസ്‌കത്ത്: മിന്നല്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ രണ്ട് മലയാളികള്‍ മരിച്ചു. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയില്‍ യൂസഫ് (38), തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കല്‍ ഷംല (32) എന്നിവരാണ് മരിച്ചത്. യൂസഫിന്റെ മാതാവ് റംലയെ അപകടത്തില്‍ കാണാതായി. റംലയ്ക്കായി തിരച്ചില്‍ തുടരുന്നു.

സൗത്ത് അല്‍ ബത്തിനയിലെ വാദി അല്‍ മാവലിലാണ് അപകടമുണ്ടായത്. മഴ കനക്കുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള യാത്രകള്‍ക്ക് ഒമാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒമാനിലെ ഇന്‍കാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബം ഒരുമിച്ച് പെരുന്നാള്‍ ആഘോഷിക്കാന്‍ പോയതായിരുന്നു. നാലു കുട്ടികള്‍ ഉള്‍പ്പടെ 6 പേര്‍ രക്ഷപ്പെട്ടു. ഒഴുക്കില്‍പ്പെട്ട വാഹനത്തില്‍ 9 പേരാണ് ഉണ്ടായിരുന്നത്.



Next Story

RELATED STORIES

Share it